Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മഹാരാജാസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിക്ക് നേരേ റാ​ഗിങ്... പതിനാറ് പേർ ചേർന്ന് പിവിസി പൈപ്പ് ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ചു... റാ​ഗ് ചെയ്തത് എസ്എഫ്ഐക്കാരെന്ന് പരാതിക്കാരൻ...

15 MARCH 2021 09:23 PM IST
മലയാളി വാര്‍ത്ത

കേരളം പലവിധത്തിലുള്ള റാ​ഗിം​ഗ് ക്രൂരതകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. എന്നാൽ അതിനു തക്ക ശിക്ഷ ലഭിക്കുന്ന നിയമ സംവിധാനം നിലനിൽക്കുമ്പോഴും റാ​ഗിം​ങ് തുടർ കഥയാവുകയാണ്. അത്തരരത്തിൽ ഒരു വാർത്തയാണ് എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് കേൾക്കാനിടയാവുന്നത്.

അവിടുത്തെ ഒന്നാം വർഷ ബിരുദ വിദ്യാർഥിക്കു നേരെ മുതിർന്ന എസ്എഫ്ഐ നേതാക്കളുടെ ക്രൂര റാഗിങാണ് പുറത്ത് വരുന്നത്. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാം വർഷ വിദ്യാർഥിയുമായ റോബിൻസനാണു റാ​ഗിങിന് ഇരയായത്.

ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. ഒരു രാത്രി മുഴുവൻ റൂമിൽ പൂട്ടിയിട്ട് തല്ലിച്ചതയ്ക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തെന്നാണു പരാതിയിൽ പറയുന്നത്.

പൊലീസിൽ പരാതി കൊടുത്തതറിഞ്ഞ എതിർഭാഗം വിദ്യാർഥികൾ റോബിൻസനെതിരെ, സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പേരിൽ മറ്റൊരു പരാതിയും നൽകി. കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം നടക്കുന്നത്.

വൈകിട്ട് ആറോടെ സഹപാഠികളിൽ ഒരാളാണു ഹോസ്റ്റൽ അപേക്ഷയുടെ കാര്യത്തിൽ എന്തോ തടസ്സമുണ്ടെന്നും ശരിയാക്കാമെന്നും പറഞ്ഞ് ഹോസ്റ്റൽ മുറിയിലേയ്ക്കു വിളിച്ചു കൊണ്ടു പോകുന്നത്.

മുറിയിൽ എത്തിയ ഉടനെ തന്റെ മുഖത്ത് ശക്തമായി അടിച്ചെന്നും അ‌ടിയുടെ ആഘാതത്തിൽ താഴെ വീണെന്നും റോബിൻ വ്യക്തമാക്കുന്നു. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോൾ നിനക്ക് അറിയില്ല അല്ലേ എന്നു ചോദിച്ചു തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു.

കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ആദ്യം അടിച്ചത്. പിന്നീട് കൂടെയുണ്ടായിരുന്ന പതിനാറോളം പേരും മർദിച്ചു. അടിക്കാനായി ഉപയോ​ഗിച്ച പിവിസി പൈപ്പ് പൊട്ടുന്നതു വരെ കാലിൽ തല്ലുകയും ചെയ്തു.

തുടർന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അവശനായി വീഴുന്നതു വരെ നിർത്താതെ അടിക്കുകയായിരുന്നു. തളർന്നു വീണപ്പോൾ എഴുന്നേറ്റു ചാടാൻ ആയിരുന്നു അവർ റോബിൻസണോട് ആവശ്യപ്പെട്ടു. വെള്ളംകോരി തലയിലൂടെ ഒഴിച്ചു.

രാത്രി മുറിയിൽ പൂട്ടിയിട്ടു പോയി രാവിലെ വന്നാണു പുറത്തു പോകാൻ അനുവാദം നൽകുന്നത്. ഇടയ്ക്കു മൂത്രം ഒഴിക്കാൻ പോകണം എന്നു പറ‍ഞ്ഞപ്പോൾ ഇവിടെ തന്നെ കാര്യം സാധിച്ചോ എന്നും പറഞ്ഞ് ഉപദ്രവിച്ചു. രാത്രി കൂട്ടുകാരും വീട്ടുകാരും വിളിച്ചപ്പോൾ ഫോൺ എടുക്കാനും സമ്മതിച്ചില്ല.

ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാൽ വീണ്ടും മർദിക്കുമെന്നും പീഡനക്കേസ് കൊടുപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. പരാതി കൊടുത്തു എന്നറിഞ്ഞപ്പോൾ ഒരു പെൺകുട്ടിയെ ഉപയോഗിച്ച് രാവിലെ പീഡനത്തിനു പരാതി നൽകി കേസെടുപ്പിച്ചു.

രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പലപ്രാവശ്യം റാഗിങ്ങാണെന്നു പറഞ്ഞിട്ടും അതിനു കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പ്രിൻസിപ്പലിനും യുജിസിക്കും പരാതി നൽകി. കോളജ് പ്രിൻസിപ്പലിനെ വിളിച്ചു പറയുകയും പരാതി നൽകുകയും ചെയ്തിട്ടും അന്വേഷണം ഉണ്ടായില്ല.

 

എന്തു വന്നാലും പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മഹാരാജാസിൽ എത്തിയപ്പോൾ മുതൽ പണം പിരിക്കാൻ ചെല്ലണമെന്ന് എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതു നിരസിച്ചപ്പോൾ മുതൽ ഭീഷണി പെടുത്തുകയായിരുന്നു.

അതേസമയം, തന്റെ കയ്യിൽ നിന്ന് ചിലർ നിർബന്ധിച്ച് പരാതി എഴുതി വാങ്ങിയതായി വിദ്യാർഥിനി മർദനമേറ്റ യുവാവിനോടു വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends