കുറ്റ്യാടിയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥി; ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശത്തിന് സംസ്ഥാന സമിതി അംഗീകാരം

കുറ്റ്യാടിയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥിയായി പ്രഖാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് അദേഹം. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎം വാര്‍ത്താക്കുറിപ്പിറക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് സീ്റ്റ് കേരള കോണഗ്രസില്‍ നിന്ന് സിപിഎം തിരിച്ചെടുത്തത്.
https://www.facebook.com/Malayalivartha



























