പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള ബാങ്കിങ് മേഖലയിലെ സംഘടനകളുടെ പണിമുടക്ക് പൂര്‍ണം..... ഇന്നും പണിമുടക്ക് തുടരും
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാങ്കിങ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും പൂര്‍ണമായും നിശ്ചലമായി. പണിമുടക്ക് ചൊവ്വാഴ്ചയും തുടരും.
കേരളത്തിലെ 3399 പൊതുമേഖലാ ബാങ്ക് ശാഖകള്‍, 2000ത്തോളം സ്വകാര്യ ബാങ്ക് ശാഖകള്‍, 634 കേരള ഗ്രാമീണ്‍ ബാങ്ക് ശാഖകള്‍, ഇവയിലെ 200ഓളം അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
ക്ലിയറിങ് വകുപ്പുകളും പ്രവര്‍ത്തിച്ചില്ല. പണിമുടക്കിയ ജീവനക്കാരും ഓഫിസര്‍മാരും ജില്ല, ഏരിയ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും ധര്‍ണകളും നടത്തി.
പണിമുടക്കിന് 21 കേന്ദ്ര, സംസ്ഥാന ട്രേഡ് യൂനിയനുകളുടെ ഐക്യവേദിയും 500ലേറെ കാര്‍ഷിക മേഖലയിലെ സംഘടനകളും പിന്തുണച്ചിരുന്നു. ഈ സംഘടനകള്‍ തിങ്കളാഴ്ച പൊതുമേഖലാ സംരക്ഷണ ദിനമായി ആചരിച്ചു.
"
https://www.facebook.com/Malayalivartha