Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അതെങ്ങനെ ശരിയാകും... സുരേന്ദ്രനെ ശരിയാക്കാനായി 22 ദിവസം ജയിലിട്ടിട്ടും അയ്യപ്പന്റെ അനുഗ്രഹം പോലെ സുരേന്ദ്രന്‍ ഉയര്‍ത്തെഴുന്നേറ്റു; ബിജെപിയിലെ പല നേതാക്കളുടേയും കണ്ണിലെ കരടായ സുരേന്ദ്രന് വച്ചടി വച്ചടി കയറ്റം; കെ സുരേന്ദ്രനെ നരേന്ദ്ര മോദി വിളിക്കുന്നത് ബഡാ ഫൈറ്റര്‍ എന്ന്

16 MARCH 2021 08:39 AM IST
മലയാളി വാര്‍ത്ത

കെ. സുരേന്ദ്രന്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള ബിജെപി നേതാവാണ്. ഒരിക്കല്‍ കെ. സുരേന്ദ്രനെ തഴയാന്‍ ശ്രമിച്ചവര്‍ സുരേന്ദ്രന്റെ ഒരു വാക്കിനായി കാത്തിരിക്കുകയാണ്. അതാണ് കാലം കാത്തുവച്ച കാവ്യനീതി.

ഡല്‍ഹിയില്‍ നരേന്ദ്രനെങ്കില്‍ കേരളത്തില്‍ സുരേന്ദ്രനാണ്. പാര്‍ട്ടിയിലെ പ്രിയപ്പെട്ട യുവപോരാളിയെക്കുറിച്ച് ബി.ജെ.പി അണികള്‍ അഭിമാനത്തോടെ പറയുന്നത് ഇങ്ങനെയെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി കെ.സുരേന്ദ്രനെ വിശേഷിപ്പിക്കുന്നത് കേരളത്തിന്റെ 'ബഡാ ഫൈറ്റര്‍' എന്നാണ്.

 

 

ഈ അമ്പത്തിയൊന്നുകാരനെ അണികള്‍ക്ക് പ്രിയങ്കരനാക്കുന്നത് ചങ്കൂറ്റവും പോരാട്ടവീര്യവും സമരോത്സുകതയും. സുരേന്ദ്രന് മറ്റാര്‍ക്കും നല്‍കാത്ത പരിഗണനയാണ് മോദി നല്‍കിയത്. രണ്ട് സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കി. കൂടാതെ ഓടി നടക്കാന്‍ ഹെലീ കോപ്ടറും.

കഠിന പരീക്ഷണത്തിലൂടെയാണ് സുരേന്ദ്രന്‍ ഇന്നത്തെ സുരേന്ദ്രനായത്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി സ്വദേശിയായ സുരേന്ദ്രന്‍ ചെറുപ്പം മുതലേ ആര്‍.എസ്.എസ് ശാഖയില്‍ സജീവം.

 



ചേളന്നൂര്‍ എസ്.എന്‍.കോളേജില്‍ പഠിക്കുമ്പോള്‍ എ.ബി.വി.പി പ്രവര്‍ത്തകനായാണ് പൊതുരംഗത്തേക്കിറങ്ങിയത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ബി.എസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പി ജില്ലാ നേതാവായി. വി. മുരളീധരനായിരുന്നു അന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി.

കോഴിക്കോട് സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ക്കെതിരെ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥി സമരങ്ങളില്‍ മുന്നില്‍ നിന്നു പോരാടി. പാലക്കാട്ട് കുറച്ചുകാലം എ.ബി.വി.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന ശേഷം വയനാട്ടില്‍ ഒരു എസ്‌റ്റേറ്റില്‍ മാനേജരായി. ഒരിക്കല്‍ കൊയിലാണ്ടിയിലെ പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കേണ്ടിയിരുന്ന കെ.ജി.മാരാര്‍ വൈകിയതിനെ തുടര്‍ന്ന് അദ്ദേഹം വരുന്നതുവരെ പകരക്കാരനായി പ്രസംഗിച്ച സുരേന്ദ്രനെ പിന്നീടൊരിക്കല്‍ വയനാട്ടില്‍ വച്ച് യുവമോര്‍ച്ചയിലേക്ക് കൊണ്ടുവന്നത് മാരാര്‍ തന്നെ.

 



യുവമോര്‍ച്ച വയനാട് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. കോവളം കൊട്ടാരം സമരം തുടങ്ങി അഴിമതിക്കെതിരായ നിരവധി സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദ്ദനമേറ്റുവാങ്ങി. ജയിലുകളില്‍ കഴിഞ്ഞു.

ശബരിമല യുവതീപ്രവേശന വിധിയെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കണ്ണിലെ കരടും ഭക്തജനങ്ങളുടെ കണ്ണിലുണ്ണിയുമാക്കി.പാര്‍ട്ടിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന സുരേന്ദ്രന്‍ നരേന്ദ്രമോദി, അമിത് ഷാ, ജെ.പി നദ്ദ, ബി.എല്‍. സന്തോഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കും പ്രിയങ്കരന്‍. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നേരിയ വോട്ടിന് തോല്‍വി. കാസര്‍കോട്ടു നിന്നും പത്തനംതിട്ടയില്‍ നിന്നും ലോക്‌സഭയിലേക്കും, 2019 ലെ കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്തി.

 



മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. ശബരിമല വിഷയം കത്തിനിന്ന 2019 ലെ ഉപതിരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമൊന്നും കോന്നിയില്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കിലും സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വീണ്ടുമൊരങ്കത്തിന് തയ്യാറെടുക്കുന്നതാണ് കോന്നിയെ ഹോട്ട്‌സീറ്റാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് മുതല്‍ കോന്നിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നത വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

മണ്ഡലം നിലനിര്‍ത്താന്‍ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി ഉദ്ഘാടനവും ഭരണ നേട്ടങ്ങളുമാണ് എല്‍.ഡി.എഫിന്റെ തുറുപ്പ് ചീട്ട്. എന്‍.ഡി.എ വിജയസാദ്ധ്യത കണക്കാക്കുന്ന എ ക്‌ളാസ് മണ്ഡലമാണ് കോന്നി. വോട്ട് കണക്കുകളില്‍ കണ്ണുവച്ചു തന്നെയാണ് ഇത്തവണ മുന്നണികള്‍ വീണ്ടും ത്രികോണ മത്സരം ശക്തമാക്കുന്നത്. എന്തായാലും സുരേന്ദ്രന്റെ ഭാവി കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends