Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അപ്പോള്‍ പേടിയാണല്ലേ... ആരും ഏറ്റെടുക്കാതിരുന്ന നേമത്ത് കെ മുരളീധരന്‍ എത്തിയതോടെ കളി മാറി; തമാശയ്ക്കാണെങ്കിലും നേമം ഏറ്റെടുക്കുന്നവന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം കൊള്ളുന്നത് ചെന്നിത്തലക്കും കൂട്ടര്‍ക്കും; ചാഞ്ചാട്ടക്കാരനായി കെ. മുരളീധരനെ അവതരിപ്പിക്കുമ്പോള്‍ യുദ്ധമാണ് നേരിടുമെന്നും നേതാവ്

16 MARCH 2021 08:43 AM IST
മലയാളി വാര്‍ത്ത

നേമത്ത് പുലി വരുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യാമായി. പക്ഷെ ഈ പുലിയെ തളച്ചില്ലെങ്കില്‍ ചെന്നിത്തലയ്ക്ക് കടുത്ത പാരയാകും.

തമാശയ്ക്കാണെങ്കിലും നേമം ഏറ്റെടുക്കുന്നവന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമാണ് പ്രധാനം. അതിനാല്‍ തന്നെ നേമത്ത് മുരളിയെ തളയ്ക്കാനാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. അതിനിടെ രാജിവച്ചിട്ട് മത്സരിക്കാനും ചാഞ്ചാട്ടക്കാരനായി ചിത്രീകരിക്കുകയും ചെയ്യുന്നു.

 



അതേസമയം കെ മുരളീധരന്‍ ഇതിനൊക്കെ മറുപടി പറയുകയാണ്. നേമത്ത് 2016 ല്‍ ബിജെപിയുടെ ഒ. രാജഗോപാലിനെ വിജയിപ്പിച്ചത് യുഡിഎഫ് ആണെന്ന ആക്ഷേപം സിപിഎം ഉന്നയിക്കുന്നു എന്നാണ് മുരളി പറയുന്നത്.

സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും എന്നെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തതിലൂടെ സിപിഎം ആരോപണത്തിന്റെ മുനയൊടിക്കുകയാണു ലക്ഷ്യം. ഇന്ത്യയിലും കേരളത്തിലും ബിജെപിയെ നേരിടുന്നത് കോണ്‍ഗ്രസ് ആണ്. ആരുമില്ലെങ്കില്‍ നേമത്ത് മത്സരിക്കാമെന്നു പാര്‍ട്ടി നേതൃത്വത്തോട് ഞാന്‍ സൂചിപ്പിച്ചിരുന്നു.

 



ഉറച്ച ആത്മവിശ്വാസമുണ്ട്. നേമത്ത് കോണ്‍ഗ്രസിനെതിരെ ബിജെപിയും സിപിഎമ്മും തമ്മില്‍ വോട്ടുകച്ചവടത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇരുകക്ഷികളും കൈകോര്‍ത്താലും സാധാരണ ജനങ്ങളുടെ പിന്തുണയില്‍ എനിക്കു വിശ്വാസമുണ്ട്. ബിജെപിയെ തോല്‍പിക്കാനായി 2016 ല്‍ വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ വോട്ടുകളും എനിക്കു ലഭിച്ചു. അതു നേമത്തും ആവര്‍ത്തിക്കും.

നേമം തിരിച്ചുപിടിച്ച് കേരളത്തിലേക്കുള്ള ബിജെപിയുടെ പ്രവേശനം പൂര്‍ണമായി തടയുകയാണു കോണ്‍ഗ്രസിന്റെ ലക്ഷ്യം. സമീപത്തെ വട്ടിയൂര്‍ക്കാവില്‍ 8 വര്‍ഷം എംഎല്‍എയായിരിക്കെ ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേമത്തുകാര്‍ക്കു നന്നായി അറിയാം. എന്നെ നേമത്തു സ്ഥാനാര്‍ഥിയാക്കാനുള്ള ഒരു കാരണം അതായിരിക്കാം

.

കഴിഞ്ഞ തവണ ഇരുപതിനായിരത്തില്‍ താഴെ വോട്ടുകളാണു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേമത്തു ലഭിച്ചത്. നേമവുമായി കാര്യമായ ബന്ധമില്ലാത്ത ഘടകകക്ഷിയാണ് അവിടെ മത്സരിച്ചത്. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ ബിജെപിയിലേക്കു പോയി. ഇക്കുറി കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരുമ്പോള്‍ ചിത്രം മാറും. എന്തും നേരിടാനുള്ള മനക്കരുത്തുമായാണു ഞാന്‍ നേമത്തേക്കു പോകുന്നത്. ഇതൊരു യുദ്ധമാണ്; നേരിടാന്‍ തയാറാണ്.

കരുണാകരന്‍ എന്ന നേതാവിനോടു ജനങ്ങള്‍ക്കുള്ള ഇഷ്ടവും കോണ്‍ഗ്രസില്‍ അവര്‍ അര്‍പ്പിക്കുന്ന വിശ്വാസവുമാണ് തന്റെ കരുത്തെന്നും മുരളീധരന്‍ പറഞ്ഞു.

 



നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മത്സരം തൊഴിലാക്കിയ ആളാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി പറഞ്ഞു. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തില്‍ ഒന്നും ചെയ്യാനില്ല. നേമത്ത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തുമോ എന്ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ അറിയാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

മുരളീധരന്‍ മന്ത്രിയായിരുന്നപ്പോഴാണ് വടക്കാഞ്ചേരിയില്‍ മത്സരിച്ച് തോറ്റ് തുന്നംപാടിയത്. അതിനാല്‍ അക്കാര്യത്തില്‍ ഒരു ആശങ്കയും എല്‍.ഡി.എഫിനില്ല. ത്രികോണ മത്സരം തന്നെയായിരിക്കും മണ്ഡലത്തില്‍ നടക്കുക. കോണ്‍ഗ്രസുകാര്‍ വോട്ട് കച്ചവടം നടത്തുമോ എന്ന് എണ്ണിക്കഴിയുമ്പോള്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളു.



ഓരോ കാലത്ത് നടത്തുന്ന സമരങ്ങള്‍ അന്നത്തെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക. സി.പി.എമ്മിന്റെ തീരുമാനപ്രകാരമാണ് മാണിക്കെതിരായ നിയസഭ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ആ സംഭവത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലും തനിക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

കുമ്മനവും മുരളീധരനെതിരെ രംഗത്തു വന്നിട്ടുണ്ട്. ജയിച്ചു കഴിഞ്ഞാല്‍ വീണ്ടും മാറില്ലെന്ന് എന്തുറപ്പാണുള്ളതെന്ന് കുമ്മനം ചോദിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends