രാഹുലിന്റെ ബുദ്ധി... രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിത്വം! ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ പരാജയപ്പെട്ട വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്

വട്ടിയൂര്‍ക്കാവ് മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത ജ്യോതിക്ക് സീറ്റ് കൊടുക്കുന്നതിനെതിരെ ഇതിനകം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
അങ്ങനെ കടകംപള്ളി സുരേന്ദ്രന്റെയും വി.കെ. പ്രശാന്തിന്റെയും ജയം കോണ്‍ഗ്രസ് തന്നെ ഉറപ്പാക്കിയതായി തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലവുമായി ബന്ധമില്ലാത്തവരെ കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും മത്സരിപ്പിക്കരുതെന്ന ആവശ്യം ഇതോടെ പൂര്‍ണമായി നിരാകരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി. പ്രകാശും സ്ഥാനാര്‍ഥികളാകുമെന്നാണ് സൂചന. വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ജോതി വിജയകുമാര്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായേക്കും.
വിഷ്ണുനാഥ് ഏറെ നാളായി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ പേരൂര്‍ക്കടയിലായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ തവണ ഉപ രൈഞ്ഞടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ തോറ്റ കെ. മോഹന്‍കുമാര്‍ പ്രാദേശിക തലത്തില്‍ ഏതാനും പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് വിഷ്ണുനാഥിനെതിരെ നീങ്ങിയത്.
തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിച്ചേക്കും. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ മത്സര രംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആര്യാടന്‍ ഷൗക്കത്ത് പട്ടാമ്പിയില്‍ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ റിയാസ് മുക്കോളിയെ ഇങ്ങോട്ടേക്ക് പരിഗണിച്ചേക്കും.
86 സീറ്റിലാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആകെ 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. എന്നാല്‍ ധര്‍മ്മടം സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചിരുന്നു. എന്നാല്‍ വടകരയില്‍ കെ.കെ. രമ തന്നെ മത്സരിക്കുമെന്നും രമ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.രമയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.
കടകംപള്ളിക്കെതിരെ മസരിക്കുന്ന ഡോ. എസ് എസ്. അന്താരാഷ്ട്ര പ്രശസ്തനാണെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. കടകംപള്ളി ഇരുത്തം വന്ന രാഷ്ട്രീയ നേതാവാണ്. മന്ത്രിയാണ്. അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയാവുന്നതോടെ കഴക്കൂട്ടത്ത് മത്സരം സി പി എമ്മും ബിജെപിയും തമ്മിലാവും . ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശോഭക്ക് സീറ്റ് നല്‍കിയത്.
വട്ടിയൂര്‍ക്കാവും കഴക്കൂട്ടവും കോണ്‍ഗ്രസ് സി പി എമ്മിന് അടിയറ വച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ആരോപണം. അത് ഒരു പരിധി വരെ ശരിയായി തീരുകയാണ്.
"
https://www.facebook.com/Malayalivartha

























