എല്‍ഡിഎഫിന്റെ 2021 തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

എല്‍ഡിഎഫിന്റെ 2021 തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക ഇന്ന് വൈകുന്നേരം 3 മണിയോടെ പുറത്തിറക്കും. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ ഒരു മുന്നണി എന്ന നിലയില്‍ ഇത്തവണയും തുടര്‍ഭരണം ഉറപ്പിക്കുന്ന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുണ്ടാകുക.
'എല്‍ഡിഎഫ് വരും എല്ലാം ശരിയാവും' എന്ന പ്രചാരണ വാചകത്തോടെ 2016 ല്‍ അവതരിപ്പിച്ച പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ച ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ കൃത്യമായി ഉപയോഗിച്ചുകൊണ്ടാണ് ഇടതുമുന്നണിയുടെ പ്രചാരണം. പതിവിന് വിപരീതമായി ഭരണ വിരുദ്ധ വികാരം ചര്‍ച്ചയെ അല്ലാത്തൊരു നിയമസഭാ തെരഞ്ഞെടുപ്പിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
തുടര്‍ഭരണത്തിന്റെ സൂചനകളാണ് പൊതുജനാഭിപ്രായങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
മറ്റുമണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കയാണ്.
https://www.facebook.com/Malayalivartha

























