കേരളത്തില്‍ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളത്; കഴക്കൂട്ടത്ത് വിജയിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

കേന്ദ്ര നേതൃത്വം പറഞ്ഞതനുസരിച്ചാണ് താൻ മത്സരിക്കാൻ ഇറങ്ങിയതെന്നു ശോഭ സുരേന്ദ്രൻ. കൂടാതെ താൻ കേരളത്തില്‍ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണുള്ളതെന്നും പറഞ്ഞു.
കേന്ദ്രത്തിന്റെ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കുമെന്നും മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തുവെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. പഴയ ബി ജെ പിയല്ല ഇത്. കഴക്കൂട്ടം ഒഴികെ ഒഴിച്ചിട്ട രണ്ട് സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും. മത്സരിക്കാന്‍ ആളെ കിട്ടാത്ത സാഹചര്യമൊന്നും ബി ജെ പിയിലും എന്‍ ഡി എയിലും ഇന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍വ്യക്തമാക്കിയിരുന്നു.
കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനാണ് കഴിഞ്ഞതവണ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ഇത്തവണ ബി ജെ പിയുടെ പ്രചാരണം ഏറ്റെടുത്ത അദ്ദേഹം സ്ഥാനാർഥി ആയിട്ട് രംഗത്ത് ഉണ്ടാകില്ല. ഇതിനു പകരമാണ് ശോഭയ്‌ക്ക് കഴക്കൂട്ടത്ത് സ്ഥാനാർത്ഥിത്വം ലഭിച്ചത്. കഴക്കൂട്ടത്തിന് പുറമേ കരുനാഗപ്പളളി, കൊല്ലം മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇന്നു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























