നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അരൂരില്‍ നാലുപേര്‍ പിടിയില്‍....

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അരൂരില്‍ നാലുപേര്‍ പിടിയില്‍. കോടംതുരുത്ത് വെച്ചുകുന്നത്ത് സൈജു (42), മട്ടാഞ്ചേരി കല്ലറക്കല്‍ ഷാജി (48), പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുല്‍ നാസര്‍(37), വയനാട് തൊണ്ടന്‍കാട് സ്വദേശി നാസര്‍(38) എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികുടിയത്.
സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ.വി. സൈജു, എസ്.ഐ വീരേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘം 300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി സൈജു, ഷാജി എന്നിവരെയാണ് ആദ്യം പിടികൂടിയത്.
ഇവരില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് മറ്റ് രണ്ടുപേരും കുടുങ്ങിയത്. നാസറും അബ്ദുല്‍ നാസറും 1300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായാണ് കാറില്‍ കോടംതുരുത്തില്‍ എത്തിയത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവരില്‍നിന്ന് പാക്കറ്റുകള്‍ വാങ്ങി വില്‍പന നടത്തുന്ന നിരവധി പേരുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീഷ്, രതീഷ്, ശ്രീജിത്ത്, ശ്യാംജിത്ത്, അനില്‍, ടെല്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
"
https://www.facebook.com/Malayalivartha

























