Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പിൽ ഒരാളുടെ പേരിൽ വോട്ടർ പട്ടികയിൽ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്പറിലുള്ള ഇലക്ടറൽ കാർഡുകൾ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണ്...' പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

18 MARCH 2021 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തിയത്. പല വോട്ടർമാരുടെയും പേരുകൾ ഇരട്ടിക്കുകയും ചിലരുടെ പേരിൽ അഞ്ചു വരെ ഇലക്ടറൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയാകുന്നു.

ഫേസ്ബുക്ക് പോസ്റ്റ്;

സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തിയത്. പല വോട്ടർമാരുടെയും പേരുകൾ ഇരട്ടിക്കുകയും ചിലരുടെ പേരിൽ അഞ്ചു വരെ ഇലക്ടറൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പിൽ ഒരാളുടെ പേരിൽ വോട്ടർ പട്ടികയിൽ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്പറിലുള്ള ഇലക്ടറൽ കാർഡുകൾ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണ്.

ഉദുമ മണ്ഡലത്തിൽ ചൂണ്ടിക്കാട്ടിയ ശ്രീമതി കുമാരി എന്ന വോട്ടർ കോൺഗ്രസുകാരിയാണോ വേറെ ഏതെങ്കിലും പാർട്ടിക്കാരിയാണോ എന്നതല്ല വിഷയം. കുമാരിയുടെ പേരിൽ എങ്ങനെ വ്യത്യസ്ത നമ്പറുള്ള അഞ്ചു ഇലക്ടറൽ കാർഡുകൾ ഉണ്ടായി? ആരാണ് ഈ വോട്ട് ചെയ്യാൻ പോകുന്നത്. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ വോട്ട് ചെയ്യാനെത്തുന്ന യഥാർത്ഥ വോട്ടർക്കു മുൻപേ വ്യാജ വോട്ട് ചെയ്തു മടങ്ങിയ അനവധി സംഭവങ്ങളാണ് ഇതിനു മുമ്പുണ്ടായിട്ടുള്ളത്. മരിച്ചവർ വരെ അമരന്മാരായി വോട്ട് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർ ഭീതിയിലാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത് .ഇതേ ഉദുമയിലാണ് പോളിങ് ഉദ്യോഗസ്ഥനായ ഇടതു അനുകൂല അധ്യാപകനെ സി പി എം എം എൽ എ ഭീഷണിപ്പെടുത്തിയതായി അധ്യാപകൻ തന്നെ വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഈ വോട്ട് ഇരട്ടിക്കൽ നിഷ്കളങ്കമല്ല.

കേരളത്തിൽ ആയിരക്കണക്കിന് വ്യാജ വോട്ടുകളെക്കുറിച്ച് തെളിവ് സഹിതമാണ് ഇന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നല്കിയത്. ഇതേ പരാതിയാണ് നേരത്തേ അടൂർ പ്രകാശ് നല്കിയതും തിരുവനന്തപുരം കലക്ടർ ശരിവച്ചതും. കോൺഗ്രസ് പ്രവർത്തകരുടെ അന്വേഷണത്തിൽ കഴക്കൂട്ടം മണ്ഡലത്തില്‍ സമാന സ്വഭാവത്തിലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.പാർട്ടി അനുഭാവികളായ ഉദ്യോസ്ഥരുടെ സഹായത്തോടെ നടന്ന ആസൂത്രിത ശ്രമമായി ഇതിനെ സംശയിക്കണം. സി.പി.എമ്മിന് ആർജവമുണ്ടെങ്കിൽ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെടണം. ലൈഫ് മിഷനിലെ ഐ-ഫോൺ കൈക്കൂലി ആക്ഷേപം ഉന്നയിച്ചവർക്ക് ഇതിനു ധൈര്യമുണ്ടോ എന്നു മാത്രമാണ് സംശയമുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (6 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (25 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (37 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (38 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (44 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends