നിലവിളികേട്ട് കടയിലെ ജീവനക്കാരും ബന്ധുക്കളും ഓടി എത്തിയപ്പോള്‍ കണ്ടത് നിലത്തു കിടക്കുന്ന അമ്മയേയും കുഞ്ഞിനേയും....ഫ്ലാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴേക്കുവീണ് അപകടം; മാതാവിന് ദാരുണാന്ത്യം; ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

വര്‍ക്കലയില്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. അമ്മ മരണപ്പെട്ടു. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു.അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു. ഇടവ ഐഒബി ബാങ്കിന് സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് വീണാണ് അപകടമുണ്ടായത്.
കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് നിമയുടെ അമ്മയും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ ഉള്ളതായി കണ്ടു. കുട്ടിക്ക് സാരമായ പരിക്കുകള്‍ മാത്രമേ ഉള്ളു. സീനത്തിന്റെ മകളാണ് മരിച്ച നിമ.ഭര്‍ത്താവ് അബു ഫസല്‍ ദുബായില്‍ ആണ്
https://www.facebook.com/Malayalivartha
























