ആവേശത്തിൽ ബി ജെ പി പ്രവർത്തകർ... മുരളിക്ക് വേണ്ടി നേമത്ത് അന്യനാട്ടുകാര്‍ കുതിച്ചുയര്‍ന്ന് കുമ്മനം

തെരഞ്ഞടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നേമത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ വെള്ളം കുടിക്കുന്നു. അതേ സമയം ബി.ജെ. പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മണഡലത്തിന്റെ മുക്കിലും മൂലയിലും തന്റെ പര്യടനം പൂര്‍ത്തിയാക്കി വരുന്നു.
വട്ടിയൂര്‍ക്കാവ് അസംബ്ലി മണ്ഡലത്തില്‍ നിന്നും കോഴിക്കോട് നിന്നുമുള്ള പ്രവര്‍ത്തകരാണ് മുരളിക്ക് വേണ്ടി നേമത്ത് എത്തിയിരിക്കുന്നത്. ഇവര്‍കാര്‍ക്കും നേമത്ത് വോട്ടില്ല.
നേമത്ത് കോണ്‍ഗ്രസ് സംവിധാനം തീര്‍ത്തും ദുര്‍ബലമാണ്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന സ്ഥലമാണ് നേമം. കരുണാകരന്‍ മത്സരിക്കുന്ന കാലത്ത് നേമം കോണ്‍ഗ്രസിന്റെ സുരക്ഷിത താവളമായിരുന്നു.എന്നാല്‍ മാളയിലും നേമത്തും ഒരുമിച്ച് മത്സരിച്ച കരുണാകരന്‍ നേമം വിട്ടു. പിന്നീട് ഒരു തവണ ഒഴികെ കോണ്‍ഗ്രസിനെ നേമത്തുകാരും കൈവിട്ടു. ഇത്തരത്തില്‍ പ്രതിസന്ധിയിലായ സ്ഥലത്താണ് കരുണാകരന്റെ മകന്‍ മുരളി എത്തിയത്.
എന്നാല്‍ മുരളീധരനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. 2016ല്‍ ഒ രാജഗോപാലും വി. ശിവന്‍കുട്ടിയും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിച്ചത് 13,860 വോട്ട് മാത്രമാണ്. 2011 ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന ചാരുപാറ രവി 20,248 വോട്ടുനേടിയ സ്ഥാനത്തുനിന്നാണ് ഇത്തരത്തില്‍ വോട്ടുചോര്‍ച്ച സംഭവിച്ചത് . ഇക്കഴിഞ്ഞ 10 വര്‍ഷവും ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്.ഇത് അവര്‍ക്ക് വോട്ടുചെയ്തിരുന്ന ഒരു വിഭാഗത്തെ മാറി ചിന്തിപ്പിച്ചു.
ചരിത്രം പരിശോധിച്ചാല്‍ മണ്ഡലം ഉണ്ടായ കാലം മുതല്‍ പല കക്ഷികള്‍ക്കും തുടര്‍ച്ചയായ കാലം പിന്തുണ നല്‍കിയിരുന്നുവെന്ന് കാണാം. 1957ല്‍ സിപിഐക്കൊപ്പം നിലകൊണ്ട മണ്ഡലം 1960 പിഎസ്പി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. 1967ല്‍ സിപിഎമ്മിനെയും 1970 വീണ്ടും പിഎസ്പിയെയും വിജയിപ്പിച്ചു. തുടര്‍ന്ന് അടിയന്തരാവസ്ഥ കാലത്തിന് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച മണ്ഡലത്തില്‍ പിന്നീട് 1987 വരെ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചു.
കരുണാകരന് ശേഷം 1987 മുതല്‍ 2001 വരെ സിപിഎം സ്ഥാനാര്‍ഥികളെയാണ് മണ്ഡലം വിജയിപ്പിച്ചത്. 2001 ല്‍ എന്‍. ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരികെ പിടിച്ചു. ഇത്രയും കാലം മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി യുഡിഎഫിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് വന്ന കാഴ്ചയാണ് കേരളം 2011ല്‍ കണ്ടത്. 2011ല്‍ വി. ശിവന്‍കുട്ടിയിലൂടെ മണ്ഡലം സിപിഎം തിരികെ പിടിച്ചു. 2016 ല്‍ രണ്ടാം സ്ഥാനത്ത് നിന്ന് ബിജെപി ഒന്നാമതെത്തി. കേരളത്തില്‍ താമര വിരിഞ്ഞു. ഇത് ഒ രാജഗോപാലിന്റെ നേട്ടമായി മാറി.
2016-ല്‍ താമര വിരിഞ്ഞതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് നേമം. ഇത്തവണയും താമര വിരിയണമെന്ന കാര്യത്തില്‍ എന്‍ഡിഎ നിര്‍ബന്ധമുണ്ട്. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും കച്ചമുറുക്കുമ്പോള്‍ സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വീറും വാശിയുമാണ് നേമത്ത് കാണുന്നത്.
ഒ. രാജഗോപാലിന്റെ താമര ഉറപ്പിക്കാന്‍ കുമ്മനം രാജശേഖരന് സാധിക്കുമെന്ന് ബിജെപി കരുതുന്നു. എന്നാല്‍ 2016ല്‍ വട്ടിയൂര്‍കാവില്‍ കുമ്മനത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 2016 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ആളാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി. 2016ല്‍ ഒ. രാജഗോപാലിനോട് പരാജയപ്പെട്ടപ്പോഴും എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല എന്നതാണ് ഇടതിന്റെ പ്രതീക്ഷ.
നേമത്തെ ആകെ വോട്ടര്‍മാരില്‍ 60 ശതമാനത്തില്‍ കൂടുതല്‍ ഭൂരിപക്ഷ വിഭാഗത്തിലുള്ളവര്‍ ആണ്. അതാണ് ബിജെപിക്ക് നേമത്തുള്ള വിശ്വാസം. അവിടെ വിജയിച്ചത് പാര്‍ട്ടിക്കു പുറത്തുള്ള തന്റെ സ്വീകാര്യതകൊണ്ടു കൂടിയാണെന്ന് രാജഗോപാല്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, 2016നു ശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമം കൂടെ നിന്നത് എന്‍ഡിഎക്കൊപ്പമാണ്. ഈ കണക്കുകളാണ് കുമ്മനത്തിനെ നിര്‍ത്താനുള്ള ആത്മവിശ്വാസത്തിന് പിന്നില്‍.
തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള 21 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ചേര്‍ന്നതാണ് നേമം മണ്ഡലം. 21 വാര്‍ഡുകളില്‍ 14 എണ്ണത്തിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്. ബാക്കി ഏഴെണ്ണത്തില്‍ എല്‍ഡിഎഫും. അതിനാല്‍ മണ്ഡലം തങ്ങളുടെ ഉറച്ച കോട്ടയെന്ന ബിജെപി വാദത്തില്‍ കഴമ്പുണ്ടെന്ന് വേണം കരുതാന്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചപ്പോഴും നേമം മാത്രം ബിജെപിക്ക് ഒപ്പം നിന്നു. ഇവിടെ ശശി തരൂര്‍ രണ്ടാം സ്ഥാനത്തായിരുന്നു.
നേമം കേരളത്തിലെ ഗുജറാത്താണെന്ന് ബിജെപി നേതാക്കളുടെ വിശ്വാസം. മുരളീധരന്റെ അപ്രതീക്ഷിത വരവോടെ കുമ്മനവും ശിവന്‍കുട്ടിയും കൂടുതല്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ജയിച്ചാല്‍ മറ്റെങ്ങും പോകാതെ 5 വര്‍ഷവും എംഎല്‍എ ആയി ഇവിടെ ഉണ്ടാകുമെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്.
എംഎല്‍എ സ്ഥാനം കളഞ്ഞ് ലോക്‌സഭയിലേക്കും പിന്നീട് വേറെ മണ്ഡലത്തില്‍ മത്സരിക്കാനും പോകുന്ന മുരളീധരനെ കുത്തിയാണ് ആ പരാമര്‍ശം. എന്നാല്‍ വട്ടിയൂര്‍ക്കാവ് പോലെ നേമത്തെയും പരിപാലിക്കുമെന്നാണ് മുരളീധരന്റെ ഉറപ്പ്. പാര്‍ട്ടിയില്ല എന്നതാണ് നേമത്തെ കോണ്‍ഗ്രസിന്റെ ഭയം.
"
https://www.facebook.com/Malayalivartha























