ഐഎസ്ആര്‍ഒയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റിനെ വേണം എല്‍എല്‍ബിക്കാര്‍ക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ സ് ആര്‍ ഒ ) ബഹിരാകാശ വകുപ്പ് ( ഡി ഒ എസ് ) ബംഗളൂരുവിലെ തങ്ങളുടെ സെക്രട്ടേറിയറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമ ഉപദേഷ്ടാവിനെ ക്ഷണിക്കുന്നു. പതിനൊന്ന് മാസത്തേക്കായിരിക്കും നിയമനം. എന്നാല്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനവും ആവശ്യകതയും അനുസരിച്ച് ഈ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് നിയമത്തില്‍ റെഗുലര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ തസ്തികയിലേക്ക് പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സേവന വിഷയങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ( സി എ ടി ), ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സേവന നിയമങ്ങള്‍, പൊതു സംഭരണം, മദ്ധ്യസ്ഥത തുടങ്ങിയ വിഷയങ്ങളില്‍ കേസുകള്‍ കൈകാര്യം ചെയ്ത മുന്‍പരിചയം അഭികാമ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷം ഒരു സമിതി നടത്തുന്ന വ്യക്തിഗത അഭിമുഖത്തിലൂടെയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടക്കുക. താല്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാ ഫോമില്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.
ഫെബ്രുവരി 6 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പൂരിപ്പിച്ച അപേക്ഷകള്‍ 'ദി അണ്ടര്‍ സെക്രട്ടറി (ലീഗല്‍), ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്‌പേസ്, അന്റാരിക്ഷ് ഭവന്‍, ന്യൂ ബി.ഇ.എല്‍. റോഡ്, ബാംഗ്ലൂര്‍- 560094' എന്ന വിലാസത്തില്‍ തപാല്‍ വഴി അയയ്ക്കണം. അവസാന തിയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
https://www.facebook.com/Malayalivartha






















