നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഒരു വിധത്തിലുള്ള ബാഹ്യഇടപെടലുകളുമില്ലാതെ നീതിയുക്തവും സുതാര്യവുമായി കുറ്റാന്വേഷണം നടത്താമെന്നുള്ളതാണ് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായതിനു അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ക്കു മുന്‍പാകെയുള്ള തെളിവുകളും വസ്തുതകളും വിലയിരുത്തി യുക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല . ഇത് നീതിന്യായ സംവിധാനങ്ങളുടെ അടക്കം പരാമര്‍ശവിധേയമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ പോലീസ് സ്‌റ്റേഷന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് നമ്മള്‍ ഏറെ മുന്നോട്ടു പോയി കഴിഞ്ഞു. ഇപ്പോള്‍ നിര്‍മിക്കുന്ന എല്ലാ പോലീസ് സ്‌റ്റേഷനുകളും അനുബന്ധ പോലീസ് മന്ദിരങ്ങളും സ്ത്രീ ശിശു സൗഹൃദവും ഭിന്ന ശേഷി സഹൃദവുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന് ജനസഹൃദ മുഖം നല്കാന്‍ ഇത് ഏറെ ഉപകരിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ മികച്ച മുന്നേറ്റമാണ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. നിലവില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഓരോ കെട്ടിടവും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെയും പോലീസിന്റെ യശസ്സ് വര്‍ധിപ്പിക്കുന്ന തരത്തിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
വിവിധ ജില്ലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ 13 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പത്തു മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
കൊല്ലം സിറ്റിയിലെ കരുനാഗപ്പള്ളി , കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനുകള്‍, കൊല്ലം പത്തനാപുരത്തെ കണ്ട്രോള്‍ റൂം , പത്തനംതിട്ട പെരുനാട് പോലീസ് സ്‌റ്റേഷന്‍, കോട്ടയത്ത് 12 ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ് 4 അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍ , മാഞ്ഞൂര്‍ പോലീസ് സ്‌റ്റേഷന്‍ , പാലക്കാട് കല്ലടിക്കോട് പോലീസ് സ്‌റ്റേഷന്‍ , മലപ്പുറം മഞ്ചേരിയില്‍ 4 ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍, കോഴിക്കോട് സിറ്റിയിലെ നോളഡ്ജ് റെപ്പോസിറ്ററി സെന്റര്‍ , കോഴിക്കോട് റൂറലിലെ വാളയം പോലീസ് സ്‌റ്റേഷന്‍ , കണ്ണൂര്‍ സിറ്റിയിലെ നോളഡ്ജ് റെപ്പോസിറ്ററി സെന്റര്‍, കാസര്‍ഗോട്ട് ആറു ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ് രണ്ടു അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകള്‍, ജിം ആന്റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട് എന്നിവയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയവ.
ആലപ്പുഴ കരീലകുളങ്ങര പോലീസ് സ്‌റ്റേഷന്‍,മുഹമ്മ പോലീസ് ക്വാര്‍ട്ടേഴ്‌സ് , പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച്, കോട്ടയം കടുത്തുരുത്തി പോലീസ് സ്‌റ്റേഷന്‍, കോഴിക്കോട് റൂറലിലെ കൊയിലാണ്ടി, കോടഞ്ചേരി പോലീസ് സ്‌റ്റേഷനുകള്‍ , കാസര്‍ഗോഡ് നീലേശ്വരം , കുമ്പള പോലീസ് സ്‌റ്റേഷനുകള്‍ , കെ 9 കെന്നല്‍ സ്‌ക്വാഡ് , തിരുവനതപുരം പോലീസ് ട്രെയിനിങ് കോളേജിലെ അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷതയും പോലീസ് ആസ്ഥാന എ.ഡി.ജി.പി എസ് ശ്രീജിത്ത് സ്വാഗതവും പോലീസ് ആസ്ഥാനത്തെ ഐ ജി ആര്‍ നിശാന്തിനി കൃതജ്ഞതയും പറഞ്ഞു. പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha























