തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കണ്ടുപിടിച്ചിട്ടും പികെ ശശിക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു? ഈ ചോദ്യം സിപിഎമ്മിന് വലിയ തലവേദനയാണ്...ആരും ഒന്നും ചോദിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും എല്ലാം മനസിലായിട്ടുണ്ട്

തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കണ്ടുപിടിച്ചിട്ടും പികെ ശശിക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു? ഈ ചോദ്യം സിപിഎമ്മിന് വലിയ തലവേദനയാണ്. ആരും ഒന്നും ചോദിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും എല്ലാം മനസിലായിട്ടുണ്ട്.
എന്നാല്‍ ബി.ജെ.പി വിട്ടുകൊടുക്കുന്നില്ല. ഈ ചോദ്യം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലയിടത്തും പറയുന്നുണ്ട്. പിന്നാലെ സന്ദീപ് വാര്യരും രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം. തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കണ്ടുപിടിച്ചിട്ടും പികെ ശശിക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന് അണികളോട് വ്യക്തമാക്കണമെന്ന് സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മുക്കിലും മൂലയിലുമിരുന്ന് മൈക്ക് കെട്ടിവച്ച് വിളിക്കാന്‍ തുടങ്ങിയതോടെ പിണറായി വിജയനടക്കമുള്ള നേതാക്കന്‍മാരാണ് ഇപ്പോള്‍ ശശിയായത്.
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് സിപിഎം സീറ്റ് നല്‍കാത്തതിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ വന്നപ്പോള്‍ അതില്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്. കേരളത്തില്‍ ലവലിയ ചര്‍ച്ചയായ ശശി വിവാദത്തില്‍ സിപിഎം ശശിക്കൊപ്പം നിന്നതില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് തന്നെ അതൃപ്തിയുണ്ടായിരുന്നു.
തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടും പിന്നെ എന്തുകൊണ്ട് പികെ ശശിക്ക് സീറ്റ് നിഷേധിച്ചു എന്ന ചോദ്യത്തിന് നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പാണെന്ന് സിപിഎമ്മിനും അറിയാമെന്ന് സഖാക്കന്‍മാര്‍ക്ക് മറുപടി പറയാന്‍ പറ്റാത്തത് കൊണ്ട് പറയുന്നില്ല എന്ന് മാത്രം.
തനിക്ക് നേരെ പികെ ശശി എംഎല്‍എ ലൈംഗിക അതിക്രമം നടത്തി എന്ന് പരാതിയുമായി വനിതാ നേതാവ് രംഗത്തുവന്നിരുന്നു. ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിച്ചു. ഇതോടെ വിഷയം വിവാദമായി.
തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും അംഗമായ അന്വേഷണ കമ്മീഷനെ നിയോഗച്ചത്. എന്നാല്‍ പരാതിക്കാരി ഉന്നയിക്കുന്നയത്ര തീവ്രത അതിക്രമത്തിന് ഇല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷനും തയ്യാറായിരു്ന്നില്ല.
ഷൊര്‍ണൂരില്‍ ഇത്തവണ പി.മമ്മിക്കുട്ടിയാണ് സിപിഎം സ്ഥാനാര്‍ഥി. യുഡിഎഫിനായി ടിഎച്ച് ഫിറോസ് ബാബുവാണ് മത്സര രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പികെ ശശി നിയമ സഭയില്‍ എത്തിയത്. കോണ്‍ഗ്രസിലെ സി സംഗീതയും ബിഡിജെഎസിലെ വിപി ചന്ദ്രനുമായിരുന്നു അന്ന് എതിരാളികള്‍.
2011 ല്‍ നേടിയ വോട്ടിന്റെ മൂന്നിരട്ടിയോളം നേടിയാണ് എന്‍ഡിഎ കഴിഞ്ഞ തവണ ശക്തി തെളിയിച്ചത്. ബിഡിജെഎസില്‍ നിന്നും ഇത്തവണ സീറ്റ് ബിജെപി ഏറ്റെടുത്തു. സംസ്ഥാന വക്താവിനെ തന്നെ മത്സരിപ്പിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ദേശീയ ജനാധിപത്യ സഖ്യം പ്രതീക്ഷിക്കുന്നില്ല.
https://www.facebook.com/Malayalivartha























