തുളസിമാല അണിഞ്ഞ് വിവാഹ വേഷത്തിൽ ജി പി; ദിവ്യാ പിള്ളയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ വൈറൽ, ആശംസകളുമായി പ്രിയപ്പെട്ടവർ

ചുരുങ്ങിയ നിമിഷത്തിനുള്ളിൽ നിരവധി മലയാള ആരാധികമാരെ നേടിയെടുത്ത അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ ജി പി പിന്നീട് നിരവധി ചാനലുകളിലും സ്റ്റേജ് ഷോ കളിലുമൊക്കെ അവതാരകനായി എത്തി. അന്ന് മുതല്‍ മലയാളി പെണ്‍കുട്ടികളുടെ മനംകവര്‍ന്ന ജിപിയുടെ വിവാഹത്തെ കുറിച്ചറിയാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകർ.
പല തവണ ജി പിയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വരാറുണ്ട്. ഇപ്പോഴിതാ ആരുമറിയാതെ ജിപി വിവാഹിതനായെന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്. വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോസാണ് പുറത്ത് വന്നത്.
ഗോവിന്ദ് പത്മസൂര്യയുടെ വിവാഹത്തിന് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നിലേക്കാണ് നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ ചിത്രങ്ങൾ എത്തിയത്. ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ജിപിയുടെ വേഷം. അതിന് ചേരുന്ന തരത്തില്‍ കേരള സാരിയിലായിരുന്നു ദിവ്യ എത്തിയത്. തുളസിമാല മാത്രം അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെ ലളിതമായി ആരും അറിയാതെ ഇരുവരും വിവാഹം കഴിച്ചു എന്ന തരത്തില്‍ വാര്‍ത്തകളെത്തുകയായിരുന്നു.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജിപി അവതരാകന്റെ റോളിലെത്തിയാണ് തിളങ്ങിയത്. എന്നാലിപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികര്‍ത്താവിന്റെ വേഷത്തിലാണ് പ്രേക്ഷകരുടെ മുന്നിൽ. ജിപിയ്‌ക്കൊപ്പം ദിവ്യയാണ് മറ്റൊരു വിധി കര്‍ത്താവ്.
ഇവിടെ നിന്നും ആരംഭിച്ച സൗഹൃദം പ്രണയമായി വഴി മാറിയോ എന്ന സംശയമാണ് എല്ലാവരും ചോദിയ്ക്കുന്നത്. അതേ സമയം ജിപി യ്ക്കും ദിവ്യയ്ക്കുമൊപ്പം എപ്പോഴും ഉള്ള ജീവയോ അപര്‍ണയോ പോലും ഇക്കാര്യം പങ്കുവെച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
അതെ സമയം, ഇതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ജി പി രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തില്‍ അടുത്തിടെ വൈറലായ ദമ്പതിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസിന്റെ ഗ്രാന്‍ഡ് ഫിനാലയ്ക്കുവേണ്ടി നിരവധി ഫോട്ടോകൾ എടുത്തിരുന്നു. അതിനിടയിൽ എടുത്ത് ഒരു ഫോട്ടോയാണ് ഇതെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
https://www.facebook.com/Malayalivartha























