മെട്രോമാന്‍ ഇ.ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഏതു വിദഗ്ധനും ബിജെപിയായാല്‍ ആ സ്വഭാവം കാണിക്കും; ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചു പറയുന്ന അവസ്ഥയായെന്നും പിണറായി

മെട്രോമാന്‍ ഇ.ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഏതു വിദഗ്ധനും ബിജെപിയായാല്‍ ആ സ്വഭാവം കാണിക്കും; ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചു പറയുന്ന അവസ്ഥയായെന്നും പിണറായി പറഞ്ഞു.
ശബരിമല പ്രശ്‌നങ്ങള്‍ വിധി വന്നതിനുശേഷം ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ജി. മാരാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. 1977ല്‍ താന്‍ സ്ഥാനാര്‍ഥിയായിരുന്നു. അപ്പോള്‍ എങ്ങനെയാണ് ഏജന്റാകുകയെന്ന് അദ്ദേഹം ചോദിച്ചു. പട്ടാമ്പിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ കോലീബി (കോണ്‍ഗ്രസ്‌ലീഗ്ബിജെപി) ധാരണ ഉണ്ടായിരുന്നത് സത്യമായതിനാലാണ് ഒ.രാജഗോപാല്‍ അത് തുറന്നു പറഞ്ഞതെന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. അതൊരു തിരഞ്ഞെടുപ്പ് സഖ്യമായിരുന്നില്ല, പരസ്യമായ ധാരണയായിരുന്നു.
ബിജെപിയുടെ നിരവധി പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ മരിക്കുന്ന സമയമായിരുന്നു. അസംബ്ലിയില്‍ ബിജെപിക്കായി പറയാന്‍ ആരുമില്ല. അങ്ങനെയാണ് കോലീബി എന്നു മാധ്യമങ്ങളെഴുതിയ ധാരണ ഉണ്ടാകുന്നത്. ചില മണ്ഡലങ്ങളില്‍ ബിജെപിയെ സഹായിക്കുന്നതിനു പകരം മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും സഹായിക്കാം എന്നായിരുന്നു ധാരണ.
https://www.facebook.com/Malayalivartha























