സിപിഐ എമ്മുമായി നേരത്തെ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നുവെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ വാദം പൊള്ളയാണെന്നു തെളിയുന്നു

സിപിഐ എമ്മുമായി തങ്ങള്‍ നേരത്തെ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നുവെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ വാദം പൊള്ളയാണെന്നു തെളിയുകയാണ്. രമേശിന്റെ വാദങ്ങള്‍ മനഃപ്പൂര്‍വ്വം നുണപ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും ആരോപണം ഉയരുന്നു.
15 വര്‍ഷങ്ങള്‍ക്ക് മുന്നേ ഉദുമയില്‍ കെ ജി മാരാര്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷന്‍ ഏജന്‍റായിരുന്നു പിണറായി വിജയനെന്നായിരുന്നു എം ടി പറഞ്ഞത്. ഇക്കാര്യം ഞങ്ങളിപ്പോള്‍ പറഞ്ഞ് നടക്കുന്നില്ല. ഇന്നത്തെ രാഷ്ട്രീയത്തിനാണിപ്പോള് പ്രസക്തിയെന്നും വാര്‍ത്താസമ്മേളനത്തിനിടെ കോ- ലി -ബി സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രമേശ് പറഞ്ഞിരുന്നു.
എന്നാല്‍ രമേശിന്റെ വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുന്നേ ഉദുമയില്‍ കെ ജി മാരാര്‍ മത്സരിച്ചെന്ന രമേശിന്റെ വാദം തെറ്റാണെന്ന് വ്യക്തമാണ്.
15 വർഷം മുമ്പെന്ന് രമേശ് പറയുന്നത് മുഖവിലക്കെടുത്താല്‍ 2006ആണ് കാലഘട്ടം. 1995ലാണ് കെ ജി മാരാര്‍ മരിച്ചത്. മരിച്ച മാരാരുടെ ഇലക്ഷന് ഏജന്റായി പിണറായി ഉദുമയില് വന്നതെങ്ങിനെയാണെന്ന് സോഷ്യല് മീഡിയ ചോദിക്കുന്നു.
മാത്രവുമല്ല 1977ലാണ് ജനതാപാര്ട്ടിക്ക് വേണ്ടി മാരാര് സ്ഥാനാര്ഥിയാകുന്നത്. അന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായ എന്‍ കെ ബാലകൃഷ്ണനോട് പരാജയപ്പെട്ടു. 1977 ല്‍ ബിജെപി എന്ന പാര്‍ട്ടിപോലും രൂപീകരിച്ചിട്ടില്ല.
1977ല് കൂത്തുപറമ്ബ് മണ്ഡലത്തില് സിപിഐ എം സ്ഥാനാര്ഥിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹം ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു. കൂത്തുപറമ്ബിലെ സ്ഥാനാര്ഥിയായ പിണറായിയാണോ ഉദുമയിലെ സ്ഥാനാര്ഥി മാരാര്ക്ക് വേണ്ടി ഇലക്ഷന് ഏജന്റായി പ്രവർത്തിച്ചതെന്നും സമൂഹമാധ്യമങ്ങളിലടക്കം പലരും ചോദിക്കുന്നു.
1980ല്‍ മാത്രമാണ് ബിജെപി രൂപീകരിച്ചതെന്ന വസ്തുതയും ധാരാളംപേര്‍ ചൂണ്ടിക്കാട്ടി. ബിജെപി ഉണ്ടായിട്ടില്ലാത്ത കാലത്തുനടന്നുവെന്ന് അനുമാനിക്കപ്പെടുന്ന സംഭവത്തെ സിപിഐ എം - ബിജെപി കൂട്ടുകെട്ടിന് ഉദാഹരണമായി എം ടി രമേശ് പറയുന്നത് പരിഹാസ്യമാണെന്നും സമൂഹ മാധ്യമങ്ങളില്‍ വിലയിരുത്തലുണ്ടായി.കെ ജി മാരാരും ഒ രാജഗോപാലും 1980 ല്‍ കോണ്ഗ്രസ് മുന്നണിയില് നിന്ന് ജനവിധി തേടുകയുമുണ്ടായതായും നിരവധിപേര്‍ ചൂണ്ടിക്കാണിക്കുന്നു .
https://www.facebook.com/Malayalivartha























