തീപാറുന്ന പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മൂന്നു മുന്നണികളുടെയും പ്രചാരണം കൊഴുക്കുന്നു ... ശബരിമല സമരനായിക എന്ന പരിവേഷത്തോടെ ശോഭാസുരേന്ദ്രന്‍ എത്തിയതോടെ കഴക്കൂട്ടത്തെ ബിജെപി ക്യാമ്പും ഇരട്ടി ആവേശത്തിൽ ... വിവിധ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ബിഷപ്പുമാരെ സന്ദര്‍ശിക്കും

തീപാറുന്ന പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മൂന്നു മുന്നണികളുടെയും പ്രചാരണവും കൊഴുക്കുകയാണ്. ശബരിമല സമരനായിക എന്ന പരിവേഷത്തോടെ ശോഭാസുരേന്ദ്രന്‍ എത്തിയതോടെ കഴക്കൂട്ടത്തെ ബിജെപി ക്യാമ്പും ഇരട്ടി ആവേശത്തിലാണ്. അതോടൊപ്പം വിവിധ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ബിഷപ്പുമാരെ സന്ദര്‍ശിക്കുന്നുണ്ട്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് നേമം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി നേമം മാറിക്കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. എന്നാല്‍ ഇടത് വലത് മുന്നണികളെ താരതമ്യം ചെയ്യുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ്.
കഴക്കൂട്ടത്തെ വോട്ടര്‍മാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തര്‍ക്ക് വേണ്ടി പോരാടിയ ശോഭാസുരേന്ദ്രന്‍ എത്തിയതോടെ മണ്ഡലത്തിലും പോരാട്ടം കടുത്തു. ശരണം വിളികളോടെയായിരുന്നു ശോഭാ സുരേന്ദ്രനെ മണ്ഡലത്തിലുള്ളവര്‍ ഇന്നലെ സ്വീകരിച്ചത്.
പ്രചാരണത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുതല്‍ ശോഭാസുരേന്ദ്രന്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകും. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപിയ്ക്ക് ഏറെ വേരോട്ടമുള്ള മണ്ഡലത്തില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് പാര്‍ട്ടി രംഗത്തിറക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിച്ച് ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ് സെന്‍ട്രല്‍. തലസ്ഥാനത്ത് ബിജെപി പ്രതീക്ഷവെക്കുന്ന മറ്റൊരു മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് 2016ല്‍ കുമ്മനം രാജശേഖരന്‍ ജനവിധി തേടിയ മണ്ഡലത്തില്‍ ഇത്തവണ ഇറങ്ങിയിരിക്കുന്നത് പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷാണ്.
ഇതിനൊപ്പം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് മത്സരിക്കുന്ന കാട്ടാക്കടയിലും ശക്തമായ മത്സരം തന്നെ കാഴ്ചവെക്കാനാണ് ബിജെപി ശ്രമം.
https://www.facebook.com/Malayalivartha























