സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിച്ചു; കാമുകന്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിന് മറ്റൊരു ഇര. സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സാ ആപ്പിലൂടെയും പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൊടുപുഴ കുമാരമംഗലം പാറ പുതിയേടത്ത് വീട്ടില്‍ അജയ്(20) ആണ് അറസ്റ്റിലായത്. സ്വന്തം കാമുകിയുടെ നഗ്‌നചിത്രങ്ങളാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. മൂലമറ്റത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണിവര്‍. പെണ്‍കുട്ടിയുടെ കാമുകനായിരുന്ന പ്രതി നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുക്കുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ചുകൊടുക്കുകയുമാണ് ചെയ്തത്.
ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമായി ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പെണ്‍കുട്ടിയും വീട്ടുകാരും ചതി അറിയുന്നത്. പ്രതിയുടെ കൂട്ടുകാരന്‍ തന്റെ കാമുകിക്കും ഈ ചിത്രങ്ങള്‍ അയച്ചു കൊടുത്തിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠിയാണ് ഈ കുട്ടി. കമ്പ്യൂട്ടറില്‍ കിടന്ന ഈ ചിത്രങ്ങള്‍ ആ കുട്ടിയുടെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. ഇരുപെണ്‍കുട്ടികളുടെയും രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറക്കുളത്തും തൊടുപുഴയിലുമായി കൂടുതല്‍ ആളുകള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസിന് സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























