പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും. നവംബർ 30-ന് ലോക്സഭയും ഡിസംബർ 2-ന് രാജ്യസഭയും വീണ്ടും ചേരണമെന്ന് സർക്കാർ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ എന്നിവ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെയാണ് പാർലമെന്റ് ചേരാനുള്ള തീരുമാനം.
പ്രധാനപ്പെട്ട സർക്കാർ നടപടികൾ പൂർത്തിയാക്കുന്നതിനായി നവംബർ 30 മുതൽ ഡിസംബർ 2 വരെ പാർലമെന്റ് സമ്മേളനം വീണ്ടും ചേരുന്നത്.
നടപടികൾ പൂർത്തിയാകുന്നത് അനുസരിച്ച്, ഇരുസഭകളുടെയും സമ്മേളനം ഡിസംബർ 3-ന് അവസാനിച്ചേക്കാമെന്ന് റിജിജു 'എക്‌സ്' (X) പ്ലാറ്റ്ഫോമിൽ കുറിക്കുകയും ചെയ്തു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം പിരിച്ചുവിടാതെയോ ഔദ്യോഗികമായി അവസാനിപ്പിക്കാതെയോ 100 ദിവസത്തിലധികം പിന്നിട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഓഗസ്റ്റ് 13-നാണ് പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എന്നാൽ ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ചിരുന്നില്ല.
'ഡിലിമിറ്റേഷൻ ബിൽ 2026', 'ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബിൽ 2026' എന്നീ രണ്ട് സുപ്രധാന ബില്ലുകൾ പാസാക്കുന്നതിനായി എൻ ഡി എ സർക്കാർ വീണ്ടും ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
"https://www.facebook.com/Malayalivartha

























