അഞ്ചുദിവസത്തിനകം കേരളത്തിൽ ഒരു ബോംബ് പൊട്ടുമെന്ന് മുഖ്യമന്ത്രി, അതിന് മുമ്പ് ഇ ഡിയെ പൂട്ടാൻ നോക്കി..കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കം പൊളിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കം പാളിയത് അവസാന നിമിഷം! നീക്കം പൊളിച്ചത് സന്ദീപിന്റെ അഭിഭാഷകനോ?

അഞ്ചുദിവസത്തിനകം കേരളത്തിൽ ഒരു ബോംബ് പൊട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വർണ്ണക്കടത്ത് കേസിൽ ദേശീയ കുറ്റാന്വേഷണ ഏജൻസികൾ നടത്തുന്ന ചില നിർണായക നീക്കങ്ങളെ കുറിച്ചാണെന്ന് സൂചന. തെരഞ്ഞടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പ് അത് സംഭവിക്കുമെന്ന് മുഖ്യമന്ത്രിക്കറിയാം. അതിന് മുമ്പ് എൻ ഐ എയെയും ഇ ഡിയെയും പൂട്ടാനായിരുന്നു നീക്കം.
സന്ദീപ് നായരെ ഉപയോഗിച്ചാണ് നീക്കം നടത്തിയത്. അയാളെ സ്വർണ്ണക്കടത്ത് കേസിൽ മാപ്പു സാക്ഷിയാക്കാനുള്ള കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കം പൊളിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കം പാളിയത് അവസാന നിമിഷമാണ്. സന്ദീപിനെ എൻ ഐ എ മാപ്പുസാക്ഷിയാക്കിയാൽ ഇടതു സർക്കാരിലെ പല വമ്പൻമാരും കുരുങ്ങും എന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഇ ഡി ക്കെതിരായ കേസ് ക്രൈംബ്രാഞ്ച് സന്ദീപിന്റെ തലയിൽ കെട്ടി വച്ചത്. ഇതിനകം സന്ദീപ് നായർ എല്ലാം ഇ ഡിക്ക് പറഞ്ഞുകൊടുത്തു എന്നാണ് സംസ്ഥാന സർക്കാരിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഈ നീക്കം പൊളിച്ചത് സന്ദീപിന്റെ അഭിഭാഷകയാണ്.
ക്രൈം ബ്രാഞ്ചിനെതിരെ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയത് എൻ ഐ എയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പിവി വിജയം പ്രതികരിച്ചു. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് അവർ പറഞ്ഞു.
സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ ക്രൈം ബ്രാഞ്ചിനു കേസെടുക്കാൻ കഴിയുമെന്നും അഭിഭാഷക ചോദിച്ചു..
സന്ദീപ് മാർച്ച് 5 ന് എറണാകുളം സിജെഎമ്മിനാണ് കത്ത് അയച്ചത്. ഒന്നുകിൽ ഇത് പരിശോധിച്ച് സിജെഎം തുടർനടപടി നിർദ്ദേശിക്കണം. അല്ലെങ്കിൽ സന്ദീപിന്റെ അഭിഭാഷകൻ പൊലീസിനെ സമീപിക്കണം. ഇത് രണ്ടുമില്ലാതെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നാണ് അഭിഭാഷകയും ചൂണ്ടിക്കാട്ടുന്നത്. സന്ദീപ് സി ജെ എമ്മിന് നൽകിയ കത്ത് പുറത്തുവന്നിട്ടില്ല. അത് സംബന്ധിച്ച് പുറത്തുവരുന്നതെല്ലാം ഊഹാ പോഹങ്ങൾ മാത്രമാണ്.
നേരത്തെ സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്.
അമളി മനസിലാക്കിയ ക്രൈംബ്രാഞ്ച് ഉടൻ തന്നെ രംഗത്തെത്തി. ഇഡിക്കെതിരായി കേസെടുത്തത് സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയിൽ അല്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിച്ചത്. അഭിഭാഷകനായ സുനിൽ നൽകിയ പരാതിയിലാണ് കേസ്. പരാതിയിൽ കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരുന്നുവെന്നും അഭിഭാഷകന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം. സുനിലും സന്ദീപും തമ്മിലുള്ള ബന്ധം പക്ഷേ ക്രൈംബ്രാഞ്ച് വിശദീകരിച്ചില്ല.
ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ടാമത്തെ കേസ് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. കസ്റ്റഡയിലുള്ളപ്പോള്‍ ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന് ജില്ലാ ജഡ്ജിക്ക് സന്ദീപ് നായർ പരാതി നൽകിയിരുന്നുവെന്നാണ് വാദം. ഇതിന് പിന്നാലെ ഡിജിപിക്ക് ലഭിച്ച പരാതി സന്ദീപ് നായരുടെ അഭിഭാഷകൻറെ പരാതിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍. എന്നാൽ താനോ സന്ദീപോ പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക പി വി വിജയം പറഞ്ഞു.
സന്ദീപ് നായർ കോടതിക്കു നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ ഗൂഡാലോചന പരിശോധനക്കണമെന്നായിരുന്നു സുനിലിന്റെ പരാതി. ഈ പരാതിയിൽ കേസെടുക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സിആർപിസി 154 പ്രകാരം പരാതി ലഭിച്ചാൽ കേസെടുക്കുന്നതിൽ തെറ്റില്ലെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.
വ്യാജ മൊഴി നൽകാൻ പ്രേരിപ്പിച്ചതിന് രണ്ട് കേസുകളാണ് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കെട്ടിച്ചമച്ച തെളിവുകളുണ്ടാക്കുകയാണെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കള്ളപ്പണ കേസിൽ പ്രമുഖരുടെ പേര് വെളിച്ചത്തുവരുമെന്ന ആശങ്കയാണിതിനു പിന്നിൽ. സ്വപ്നയുടെ ശബ്ദരേഖ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഇഡി അസിസ്റ്റന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി പരിഗണിക്കും.
ഇ.ഡിക്കും എൻ ഐ എക്ക് എതിരെയും ശക്തമായ നീക്കങ്ങളാണ് സംസ്ഥാന സർക്കാർ നടക്കുന്നത്. പുലിയെ മടയിൽ കയറി കൊല്ലുക എന്നതാണ് പിണറായിയുടെ ലൈൻ. എന്നാൽ മടയിൽ കയറിയപ്പോൾ പുലിയെ കണ്ടില്ല എന്നായി പിണറായിയുടെ അവസ്ഥ.
സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ പുറത്തു വന്ന തെളിവുകളാണ് സർക്കാരിനെ കൂടുതൽ പ്രതിസന്‌ധിയിലാക്കിയത്. ശ്രീരാമകൃഷ്ണന്റെ കേസിൽ മിണ്ടാതിരുന്നാൽ മറ്റ് പല വമ്പൻമാരും കുടുങ്ങും എന്നതാണ് അവസ്ഥ. സന്ദീപിനെ ചാരി കേസെടുക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് ബോംബ് പൊട്ടുമെന്ന് പിണറായി പ്രവചിച്ചത്.
https://www.facebook.com/Malayalivartha

























