Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞങ്ങടെ 'പാതിരാ കുറക്കനെ' കോവിഡിന്റെ പേരിൽ ഇല്ലാതാക്കരുതേ... പെങ്ങാമുക്ക്-തിരുവനന്തപുരം ആന വണ്ടി ഓടാതായിട്ട് മാസങ്ങളായി...' വൈറലായി കുറിപ്പ്

31 MARCH 2021 04:20 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ പേരിൽ ‘സ്റ്റോപ്പിട്ട’ ആനവണ്ടിയെ തിരികെയെത്തിക്കാനുള്ള ഒരു നാടിന്റെ അപേക്ഷയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാതിരാക്കുറുക്കൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പെങ്ങാമുക്ക് - തിരുവനന്തപുരം ആനവണ്ടിക്കു വേണ്ടിയാണ് ഒരു ജനത ഇപ്പോൾ ശബ്ദമുയർത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അവധി ദിനങ്ങളിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിക്കുന്ന, കച്ചവടക്കാർക്കും കുട്ടികൾക്കും വരെ ആശ്രയമായ ഈ ആനവണ്ടിക്കായി തങ്ങൾ കാത്തിരിപ്പാണെന്നുള്ള വിവരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെങ്ങാമുക്കുകാർ അധികാരികളെ അറിയിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഞങ്ങടെ 'പാതിരാ കുറക്കനെ' കോവിഡിന്റെ പേരിൽ ഇല്ലാതാക്കരുതേ ....

പെങ്ങാമുക്ക് കെ എസ് ആർ ടി സി ഉടൻ പുനരാരംഭിക്കണം


പെങ്ങാമുക്ക് - തിരുവനന്തപുരം ആന വണ്ടി ഓടാതായിട്ട് മാസങ്ങളായി ......

കോവിഡ് കാലത്ത് എല്ലാ കെ.എസ്.ആർ.ടി സി ബസുകളും നിലച്ചപ്പോൾ ഈ ബസിന്റെ വരവും നിന്നു .

കോവിഡ് കാലമല്ലേ , എല്ലാം ബസും നിന്ന കാലമല്ലേ , അത് കൊണ്ട് കൊഴപ്പമില്ലെന്ന് കരുതി .

എന്നാൽ കോവിഡ് പ്രശ്നങ്ങൾ മറന്ന് എല്ലാ കെ എസ് ആർ ടി.സി യും ഓടാൻ തുടങ്ങിയപ്പോൾ ഞങ്ങടെ 'പാതിരാ കുറുക്കനായ ' തിരുവനന്തപുരം ബസ് മാത്രം ഓടുന്നില്ല. ഇന്നോടും നാളെയോടും എന്ന് കരുതി കാത്തിരുന്നു. പക്ഷെ ഞങ്ങടെ പെങ്ങാമുക്ക് ബസ് മാത്രം ഇതുവരെ വന്നില്ല.

മൂന്ന് പതിറ്റാണ്ടായി മുടക്കമില്ലാതെ ഓടുന്ന ഈ ബസ് തിരുവനന്തപുരം ഡിപ്പോയിലെ ലാഭകരമായ റൂട്ടിൽ ഒന്നാണ്. ഞങ്ങൾ കാട്ടകാമ്പാക്കാർക്ക് ഇതു വെറുമൊരു ബസ് സർവ്വീസല്ല . ഞങ്ങളുടെ ജീവിതത്തിന്റ ഒരു ഭാഗമായ ഒന്നാണ്. അധികൃതരേ എത്രയും വേഗം പെങ്ങാമുക്ക് തിരുവനന്തപുരം കെ.എസ്. ആർ ടി സി ബസ് പുസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മിക്കവരുടെയും ദിവസം ആരംഭിക്കുന്നത് വെളുപ്പിനുള്ള ഈ ആന വണ്ടിയെ കണികണ്ടോ അതിന്റെ ശബ്ദം കേട്ടിട്ടോ ആണ് .

അത്രമേൽ ആ 'ആന വണ്ടി' യുടെ ശബ്ദം ഈ നാട്ടുകാരുടെ ഹൃദയതാളത്തിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകളായി മുടങ്ങാത്തെ പോകുന്ന പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ് പഴഞ്ഞിക്കാർക്ക് അവരുടെ ഹൃദയത്തോളം പ്രിയപ്പെട്ടതാണ്.എറണാംകുളത്തുള്ള കുന്നംകുളം കച്ചവടക്കാരുടെ പ്രിയപ്പെട്ട വണ്ടി . പത്താം ക്ലാസ് കഴിഞ്ഞയുടൻ ഈ ബസ്സിലാണ് മിക്ക കച്ചവടക്കാരും ആദ്യമായി എറണാകുളത്തേക്ക് പോയത്. കളിപ്രായം വിട്ടുമാറിയിട്ടിലെങ്കിലും പിള്ളേരെ വീട്ടുകാർ കച്ചവടം പഠിപ്പിക്കാൻ കുന്നംകുളത്ത് നിന്ന് ഈ ബസ്സിലാണ് എറണാകുളത്തേക്ക് കയറ്റി വിട്ടത്.

എറണാകുളത്തെ സ്റ്റേഷനറി കടയിൽ പാതിരാവരെ കെട്ട് കെട്ടി മടുക്കുമ്പോൾ ശനിയാഴ്ച്ചയാവാൻ ആ പിള്ളേർ കാത്തിരിക്കും . ശനിയാഴ്ച്ച രാത്രി. എറണാകുളത്ത് കാത്ത് നിന്ന് 'പെങ്ങാമുക്ക് ' ബസ്സിൽ കുത്തി പിടിച്ച് കയറി നാട്ടിലേക്ക് കുതിക്കുമവർ. നാട്ടിൽ കാത്തിരിക്കുന്ന പ്രിയമുള്ളവരുടെ അടുത്തേക്ക് വേഗത്തിൽ എത്താൻ കൊതിക്കുന്നവരുടെ കൂട്ടമായിരിക്കും ശനിയാഴ്ച്ചകളിലെ ഈ കെ.എസ് ആർ ടി സി ബസ്സിൽ .

പി.എസ്.സി പരീക്ഷ, ജോലിക്കുള്ള ഇൻ്റർവ്യൂ, ദൂരേയുള്ള ആസ്പത്രി കേസ്, തീർത്ഥയാത്രകൾ ഏതുമാകട്ടെ പഴഞ്ഞിക്കാർക്ക് വിശ്വാസത്തോടെ ആശ്രയിക്കാൻ പറ്റിയ ഒരു വണ്ടിയാണ് പെങ്ങാമുക്ക് കെ.എസ്.ആർ.ടി.സി ബസ്സ് . ജീവിതത്തിൽ ഒരിക്കലും ഈ വണ്ടിയിൽ കയറാത്ത കാട്ടകാമ്പാൽക്കാരൻ ഉണ്ടാവില്ല. പകൽ വെളിച്ചത്തിൽ ആർക്കും ഈ ആനവണ്ടിയെ കാണാനാവില്ല. നേരം വെളുക്കുമ്പോഴേക്കും ഇവൻ നാടു വിട്ടിരിക്കും. പിന്നേ വരുന്നത് പാതിരാത്രിക്കാണ്. അതു കൊണ്ട് തന്നെ പഴഞ്ഞിക്കാരുടെ പ്രിയപ്പെട്ട പാതിരാ കുറുക്കനാണ് ഈ 'ആന ' വണ്ടി.

നാട്ടാരെല്ലാം ഉറങ്ങിയതിന് ശേഷം വരികയാൽ ഒരു കാലത്ത് കള്ളൻമാർക്കും ഈ വണ്ടി പ്രിയപ്പെട്ടതായിരുന്നു. കളവ് കഴിഞ്ഞ് , വെളുപ്പിന് ആളുകൾ എഴുന്നേൽക്കും മുന്നേ ഈ വണ്ടിയിൽ കള്ളൻമാർ രക്ഷപ്പെടുന്നത് പതിവായതിനാൽ കള്ളൻ മാരുടെ വണ്ടിയെന്നും ഈ ആന വണ്ടി അറിയപ്പെട്ടു.
പെരുന്നാളിൻ്റെയും പൂരത്തിൻ്റേയും നേർച്ചയുടേയും രാത്രിയിലെ ആഘോഷ വരവുകൾക്കിടയിലൂടെ ഈ 'ആന വണ്ടി' യുടെ വരവ് രസകരമായ കാഴ്ച്ചയാണ്.

നെറ്റി പട്ടം കെട്ടിയ കൊമ്പൻമാരേക്കാൾ വമ്പോടെ ഹെഡ് ലൈറ്റിട്ട് ഈ 'ആന വണ്ടി' വരുമ്പോൾ എല്ലാ ആഘോഷ കൂട്ടങ്ങളും താനേ രണ്ട് വശത്തേക്ക് മാറി വഴികൊടുക്കും. കാരണം അവർക്കറിയാം അതിനുള്ളിൽ ഇരിക്കുന്ന ഓരോ യാത്രക്കാരനും നാട്ടിലെ ഉത്സവം കൂടാനായി കൊതിച്ച് ഓടി എത്തുന്നവരാണെന്ന്. പണ്ട് എറണാകുളത്തേക്ക് കെട്ട് കെട്ടാൻ ഈ വണ്ടിയിൽ പോയ പലരും വലിയ മുതലാളിമാരായി 'ജാഗ്വറിലും ' 'ബെൻസി' ലുമൊക്കെയാണ് ഇന്ന് പറ പറക്കുന്നത്. ആ പറ പറക്കലിനിടയിലും എവിടെയെങ്കിലും വെച്ച് ഈ ആനവണ്ടിയെ കണ്ടാൽ 'ആ പോകുന്നെടാ നമ്മുടെ പെങ്ങാമുക്ക് ' എന്ന് പറഞ്ഞ് സ്നേഹത്തോടെ ആ ആനവണ്ടിയെ നോക്കാതിരിക്കാൻ അവർക്കാവില്ല.

മുപ്പതോളം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പ്രിയങ്കരനായ കെ.എസ്. നാരായണൻ നമ്പൂതിരിക്കായി അനുവദിച്ച എം.എൽ.എ വണ്ടിയാണ് പെങ്ങാമുക്ക് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ്സ് . അന്ന് എല്ലാ എം എൽ എ മാർക്കും അവരുടെ നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവാൻ വണ്ടി അനുവദിച്ചു.

എല്ലാ എം.എൽ എ വണ്ടികളുടെയും ഓട്ടം നിലച്ചപ്പോഴും നമ്മുടെ പെങ്ങാമുക്ക് വണ്ടി ഇന്നും കിതയ്ക്കാതെ കുതിക്കുന്നു. അതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. തിരുവനന്തപുരം ഡിപ്പോയിൽ കളക്ഷൻ കൂടുതലുള്ള വണ്ടികളിൽ ഒന്നാണ് നമ്മുടെ സ്വന്തം 'പാതിരാ കുറുക്കൻ' . അങ്ങിനെ മുടങ്ങാതെ കുതിക്കുന്ന പഴഞ്ഞിയുടെ അത്ഭുത വണ്ടി ഇനിയും പതിറ്റാണ്ടുകൾ പിന്നിടണം. കൊറോണയുടെ പേരിൽ നിലച്ച പെങ്ങാമുക്ക് കെ.എസ് ആർ ടി സി ബസ്സ് ഉടൻ പുനരാംരഭിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (54 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (1 hour ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (4 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (5 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (5 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends