കമ്മ്യൂണിസം അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ട; കേവലം നാല് വോട്ടുകള്‍ക്ക് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയും ഹിന്ദു വേട്ട നടത്തുകയും ആണ് കമ്മ്യൂണിസ്റ്റുകാരെന്ന് സംവിധായകന്‍ അലി അക്ബര്‍

കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടെന്ന് സംവിധായകന്‍ അലി അക്ബര്‍. ബിജെപി കാലടി ഏര്യാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമസ്‌കാരം മുസ്ലീം സുഹൃത്തുക്കള്‍ക്ക് അസലാമു അലൈക്കും ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, സഖാക്കള്‍ക്ക് ലാല്‍ സലാം എന്ന് പറഞ്ഞാണ് അലി അക്ബര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഞാന്‍ ബിജെപിയില്‍ വരുന്നതിന് മുന്‍പ് കമ്മ്യൂണിസ്റ്റായിരുന്നു. അന്ന് കൃഷ്ണനും വേണ്ട ക്രിസ്തുവും വേണ്ട നബിയും വേണ്ട എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്. ഇന്ന് കേവലം നാല് വോട്ടുകള്‍ക്ക് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയും ഹിന്ദു വേട്ട നടത്തുകയും ആണ്. ഇങ്ങനെയാണ് അവര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ കമ്മ്യൂണിസം അറബിക്കടലില്‍ അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കടിപിടികൂടുന്നതായി അഭിനയിക്കുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അതിര്‍ത്തി കഴിഞ്ഞാല്‍ ഒറ്റക്കെട്ടാണ്. കേരളത്തില്‍ പരസ്പപര സഹകരണ ഭരണമല്ലേ നടക്കുന്നതെന്ന് അലി അക്ബര്‍ ചോദിച്ചു. അഞ്ച് കൊല്ലം നീ ഭരിച്ച് മുക്കിക്കോ അടുത്ത അഞ്ച് കൊല്ലാം ഞാന്‍ ഭരിച്ച് മുക്കാം എന്ന രീതിയാണ് ഇരുമുന്നണികളും സ്വീകരിക്കുന്നത്. ഇ.ഡിക്കെതിരെ കേസെടുത്തിനെയും അലി അക്ബര്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha

























