തലപുകഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ ;ക്രൈംബ്രാഞ്ച് പറഞ്ഞത് തൊണ്ടതൊടാതെ വിഴുങ്ങാൻ ആവില്ല ,സിപി എമ്മിന്റെ അനിഷേധ്യ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഒരു തട്ടുകടയിൽ നിന്നും ഐ ഫോൺ വാങ്ങുമോ ?,

സിപി എമ്മിന്റെ അനിഷേധ്യ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഒരു തട്ടുകടയില്‍ നിന്നും ഐ ഫോണ്‍ വാങ്ങുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍.
വില കൂടിയ വസ്തുക്കള്‍ മാത്രം വാങ്ങി ശീലിച്ചിട്ടുള്ള വി വി ഐ പി കവടിയാറിലെ ഒരു റീട്ടെയ്ല്‍ ഷോപ്പില്‍ നിന്ന് എങ്ങനെ ഐ ഫോണ്‍ വാങ്ങും എന്നാണ് ചിന്ത.
സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തള്ളിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കവടിയാറിലെ കടയെ കുറിച്ച് അന്വേഷിച്ചത്. ലക്ഷങ്ങള്‍ വില മതിക്കുന്ന ഐ ഫോണ്‍ വില്‍ക്കാന്‍ ശേഷിയുള്ള കടയല്ല ഇതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നതത്രേ.
വിനോദിനി ഉപയോ?ഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണെന്ന വാദം തള്ളാനുള്ള തെളിവുകള്‍ കസ്റ്റംസിന്റെ കൈയിലുണ്ട്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്. വിനോദിനി പരാതി നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്രൈംബ്രാഞ്ചില്‍ എന്തു സംഭവിക്കുമെന്ന് കസ്റ്റംസിന് നന്നായറിയാം.
കവടിയാറിലെ കടയുടമ ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഐ ഫോണ്‍ വില്‍ക്കുന്ന കടകള്‍ സാധാരണ ചില്ലറ വില്‍പനക്ക് നില്‍ക്കാറില്ല. അവര്‍ വന്‍കിടക്കാരില്‍ നിന്നാണ് ഫോണ്‍ വാങ്ങാറുള്ളത്. ഇതെല്ലാം വില്‍പ്പനയിലുള്ള അടിസ്ഥാന തന്ത്രങ്ങളാണ്.
ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോണ്‍ വാങ്ങിയതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പര്‍ കസ്റ്റംസ് വാങ്ങിയിരുന്നു. ഓരോ ഫോണിനും ഓരോ ഐ എം ഇ ഐ നമ്പറാണ് ഉള്ളത്. ഇവ പരസ്പരം മാറാറില്ല. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്ന് വിനോദിനിക്ക് നല്‍കിയ അതേ മോഡല്‍ ഫോണ്‍ സ്റ്റാച്യുവിലെ കടയിലും നല്‍കിയിരുന്നു. സ്റ്റ്യാചുവിലെ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ ഐഫോണ്‍ വാങ്ങി സ്വപ്നക്ക് നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.. ആടിനെ പട്ടിയാക്കുന്ന ഇത്തരം ന്യായങ്ങള്‍ കേട്ട് കസ്റ്റംസ് പൊട്ടി ചിരിക്കുന്നു. പണത്തിന് വിലയുള്ളവര്‍ ഐ ഫോണ്‍ വാങ്ങുകയാണെങ്കില്‍ അത് അംഗീകൃത വില്‍പ്പന ശാലകളില്‍ നിന്നായിരിക്കുമെന്ന സാധാരണക്കാരന്റെ സംശയം തന്നെയാണ് കസ്റ്റംസും ഉന്നയിക്കുന്നത്.
തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൈയിലുള്ള കേസുകള്‍ തങ്ങള്‍ക്ക് അനുകൂലമായി തീര്‍പ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍.കോടിയേരിയുടെ ഭാര്യയുടെ പേരിലുള്ള കേസില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന നിര്‍ദ്ദേശം ആഭ്യന്തര വകുപ്പില്‍ നിന്നു തന്നെയാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. വിനോദിനിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നാല്‍ അതിനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരം നിഗമനങ്ങളില്‍ ക്രൈംബ്രാഞ്ച് എത്തിയിട്ടുള്ളത്.
കാരണം സന്തോഷ ഈപ്പന്റെ മൊഴിയും അദ്ദേഹം ഫോണ്‍ വാങ്ങിയ ബില്ലുകളും കസ്റ്റംസിന്റെ കൈയിലുണ്ട്. വിനോദിനി ഉപയോഗിക്കുന്ന ഫോണിന്റെ നമ്പര്‍ സന്തോഷ് ഈപ്പന്‍ വാങ്ങിയ ബില്ലില്‍ ഉള്ളിടത്തോളം കാലം കസ്റ്റംസിന് ഭയപ്പെടേണ്ടതില്ല. എന്നാലും കല്ലുവച്ച നുണകള്‍ മെനയുന്നത് എന്തിനാണെന്നാണ് കസ്റ്റംസിന്റെ സംശയം .
2019 ഡിസംബര്‍ 2 ന് നടന്ന യുഎ ഇ ദിനാഘോഷത്തിലാണ് അഞ്ച് ഐ ഫോണുകള്‍ വിതരണം ചെയ്തത്.ലക്കി ഡ്രോയിലെ ആദ്യത്തെ അഞ്ച് വിജയികള്‍ക്കാണ് ഫോണ്‍ വിതരണം ചെയ്തത്. ഇതില്‍ ഒരാള്‍ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസറാണ്. മറ്റൊരാള്‍ ശിവശങ്കറാണ്. ചെന്നിത്തലയുടെ സ്റ്റാഫില്‍ ഉള്ള ഒരാള്‍ക്കും ഫോണ്‍ കിട്ടി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ചെന്നിത്തല പോലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. അതിന് പിന്നിലെ പ്രധാന കാരണം ഇതില്‍ ഒരു ഫോണ്‍ ഉന്നതന്റെ കൈയിലാണ് എന്നതായിരുന്നു.ചെന്നിത്തലയുടെ പരാതി കിട്ടിയപ്പോള്‍ പോലീസിന്റെ രഹസ്യാനേഷണ വിഭാഗം ഒരന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് ഫോണുകളുടെ യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിഞ്ഞത്. അതോടെ പോലീസ് തടിയൂരി എന്നു തന്നെ പറയാം. തങ്ങളെ പ്രതിസന്ധിയില്‍ ആക്കരുതേ എന്ന് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ ചെന്നിത്തലയെ അറിയിച്ചെന്നാണ് പോലീസ് ആസ്ഥാനത്തെ രഹസ്യ വിവരം.
ഏതായാലും വൈകിയാണ് വിനോദിനിയുടെ പേര് കളത്തില്‍ നിറഞ്ഞത്. ഐ ഫോണ്‍ കേസില്‍ തന്റെ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും കോടിയേരി പറഞ്ഞത്. തന്റെ ഭാര്യയുടെ കൈയിലുള്ള ഐ ഫോണ്‍ താന്‍ പണം കൊടുത്ത് വാങ്ങിയതാണെന്നും കോടിയേരി പറഞ്ഞു. അതിന്റെ ബില്‍ തന്റെ കൈയിലുണ്ടെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























