Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഗാർഹിക പീഡനം നമ്മുടെ ഇടയിലുള്ള ഒരു വലിയ വിപത്താണ്. ഗാർഹിക പീഡനം എന്നാൽ ശാരീരിക ഉപദ്രവം മാത്രമല്ല. നിങ്ങൾ പീഡനത്തിന് ഇരയാണോ എന്ന് എങ്ങിനെ തിരിച്ചറിയാം? വൈറലായി കുറിപ്പ്

01 APRIL 2021 09:35 AM IST
മലയാളി വാര്‍ത്ത

ഗാർഹിക പീഡനങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നിയമങ്ങൾ എത്ര തന്നെ നമുക്ക് മുന്നിൽ ഉണ്ടെകിലും ഗാർഹിക പീഡനത്തിന് ഒരു കുറവും ഇല്ലെന്ന് പല വർത്തകളിലൂടെയും നാം കാണുന്നതാണ്. ഗാർഹിക പീഡനം എന്നാൽ ശാരീരിക ഉപദ്രവം മാത്രമല്ല. നിങ്ങൾ പീഡനത്തിന് ഇരയാണോ എന്ന് എങ്ങിനെ തിരിച്ചറിയാം? എന്ന് പറഞ്ഞുതരുകയാണ് സുരേഷ് സി. പിള്ള എന്ന യുവാവ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഗാർഹിക പീഡനങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഗാർഹിക പീഡനം നമ്മുടെ ഇടയിലുള്ള ഒരു വലിയ വിപത്താണ്. ഗാർഹിക പീഡനം എന്നാൽ ശാരീരിക ഉപദ്രവം മാത്രമല്ല. നിങ്ങൾ പീഡനത്തിന് ഇരയാണോ എന്ന് എങ്ങിനെ തിരിച്ചറിയാം? നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ UK യിലെ Refuge എന്ന സംഘടന പറയുന്ന ഈ ചോദ്യങ്ങൾ ശ്രദ്ധിക്കൂ. നിങ്ങൾ പങ്കാളിയെ ഏതെങ്കിലും തരത്തിൽ പേടിക്കുന്നുണ്ടോ?

നിങ്ങളെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെടുത്തുന്നുണ്ടോ? നിങ്ങളോട് അസൂയയോ, possessive ആയോ പെരുമാറാറുണ്ടോ? നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ അവഹേളിക്കാറുണ്ടോ? ശാരീരികമായി ഉപദ്രവിക്കാറുണ്ടോ? നിങ്ങളുടെ ബന്ധുക്കളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്താറുണ്ടോ? സ്ഥിരമായി വിമർശിക്കാറുണ്ടോ? പണം ചിലവാക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടോ? നിങ്ങൾ എന്ത് ധരിക്കണം എന്ന് പറയാറുണ്ടോ? ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.

a) ശാരീരിക പീഡനം അഥവാ Physical Abuse

26 ഒക്ടോബർ 2006 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ "The Protection of Women from Domestic Violence Act 2005, section 3 പ്രകാരം "Physical Abuse is explained as any act or conduct which is of such nature as to cause bodily pain, harm or danger to life, limb, or health or impair the health or development of the aggrieved person and include assault criminal intimidation and criminal force." എന്നാണ്. വളരെ പ്രാകൃതവും, നീചവും ആയ ഒരു പ്രവർത്തിയാണ് ജീവിത പങ്കാളിയെ ദേഹോപദ്രവം ഏൽപ്പിക്കുക എന്നത്. ഒരിക്കലെങ്കിലും പങ്കാളിയെ തല്ലിയിട്ടുണ്ടെങ്കിൽ, അല്ലങ്കിൽ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിക്ക് സ്നേഹിക്കുവാനോ, സ്നേഹിക്കപെടുവാനോ ഉള്ള അവകാശം തീർന്നു എന്ന് പറയാം.

b) മാനസിക/ വൈകാരിക പീഡനം അഥവാ Psychological or Emotional Abuse
മുകളിൽ പറഞ്ഞ Protection of Women from Domestic Violence Act 2005, section 3 പ്രകാരം
"Emotional or psychological abuse which has been categorized as verbal, is explained as to include – insults, ridicule, humiliation, name calling and insults." ഇവയൊക്കെ ആണ്.ശാരീരിക പീഡനങ്ങളെക്കാൾ ചില സമയങ്ങളിൽ മാരകമാണ്, മാനസിക/ വൈകാരിക പീഡനം. അപമാനിക്കുന്ന രീതിയിൽ സംസാരിക്കുക, മറ്റുള്ളവരുടെ മുൻപിൽ ഇകഴ്ത്തി കാണിക്കുക, അവഹേളിക്കുക, പരിഹസിക്കുക, വിഡ്ഢി ആയി കാണിക്കുക, മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സംസാരിക്കുക ഇവയെല്ലാം വൈകാരിക പീഡനത്തിൽ വരുന്നതാണ്.

c) ഗാർഹിക ലൈംഗിക പീഡനം

Dometic sexual abuse Protection of Women from Domestic Violence Act 2005, section 3 പ്രകാരം "sexual abuse includes any conduct of a sexual nature that abuses humiliates degrades or otherwise violates the dignity of women." UK യിലെ Refuge എന്ന സംഘടന പറയുന്നത് ശ്രദ്ധിക്കൂ “Your partner should not use force or threats to make you have sex. He should not make you perform sexual acts with which you are uncomfortable. He should not criticise your performance. If he does any of the above, he is using sex to assert his authority and control you.” ഒരു പക്ഷെ ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നത് ഈ രീതിയിൽ ആയിരിക്കാം.ഇഷ്ടമില്ലാതെ വഴങ്ങികൊടുക്കേണ്ടി വരുന്നത് ഒരു ഗതികേട് തന്നെ എന്നു പറയാം. ഇതേപ്പറ്റി കൂടുതൽ വായനയ്ക്ക് (Domestic violence in India- An analysis Vimal Vidushy and Gagandeep Sethi, International Journal of Applied Research 2016; 2(8): 461-465, ISSN Print: 2394-7500).

d) സാമ്പത്തിക പീഡനം / Economic Abuse

സാമ്പത്തികമായി അടിച്ചമർത്തുക. പൈസ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കുക. Protection of Women from Domestic Violence Act 2005, section 3 പ്രകാരം സാമ്പത്തിക പീഡനവും പറഞ്ഞിട്ടുണ്ട്. "Domestic violence" includes actual abuse or the threat of abuse that is physical, sexual, verbal, emotional and economic. Harassment by way of unlawful dowry demands to the woman or her relatives would also be covered under this definition."

ഇതു കൂടാതെ സാമ്പത്തിക പീഡനത്തെ ഇങ്ങനെയും നിർവചിച്ചിട്ടുണ്ട്
"economic abuse" includes deprivation of all or any economic or financial resources to which the victim is entitled under any law or custom whether payable under an order of a Court or otherwise or which the victim requires out of necessity including, but not limited to, household necessities for the aggrieved person and her children, if any, stridhan, property, jointly or separately owned by her, payment of rental related to the shared household and maintenance and disposal of household effects, any alienation of assets whether movable or immovable, valuables, shares, securities, bonds and the like or other property in which the victim has an interest or is entitled to use by virtue of the domestic prelationship or which may be reasonably required by the victim or her children or her sthridhan or any other property jointly or separately held by the victim and prohibition m restriction to continued access to resources or facilities which the victim is entitled to use or enjoy by virtue of the domestic relationship including access to the shared household, "physical abuse" means any act or conduct which is of such a nature as to cause bodily pain, harm or danger to life, limb, or health or impair the health or development of the victim and includes assault, criminal intimidation and criminal force.

തുല്യമായി ഭാര്യക്കും, ഭർത്താവിനും പൈസ ഒരേ സ്വാതന്ത്ര്യത്തിൽ ഉപയോഗിക്കാനുള്ള അനുവാദം ഇല്ലെങ്കിൽ അതിനെ സാമ്പത്തിക പീഡനം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇതേപ്പറ്റി കൂടുതൽ വായനയ്ക്ക് Domestic violence in India- An analysis Vimal Vidushy and Gagandeep Sethi, International Journal of Applied Research 2016; 2(8): 461-465, ISSN Print: 2394-7500).

e) ബുദ്ധിപരമായ പീഡനം Intellectual Abuse

കല്യാണം കഴിഞ്ഞു പങ്കാളിയെ അവരുടെ ബൗദ്ധികതയ്ക്ക് അനുസരിച്ചു മുൻപോട്ട് പോകാൻ അനുവദിക്കാത്തത് ഒക്കെ സാധാരണ കണ്ടു വരുന്നതാണ്. TV ഇന്റർവ്യൂ കളിൽ ഒക്കെ പുരുഷന്മാരോടുള്ള ചോദ്യം കേട്ടിട്ടില്ലെ "വിവാഹം കഴിഞ്ഞു ഭാര്യയെ ജോലിക്കു വിടുമോ" എന്ന്? ഇതിനും നിയമപരമായി എന്തെങ്കിലും സംരക്ഷ ഉണ്ടോ എന്നറിയില്ല. കൂടുതൽ വായനയ്ക്ക് (Domestic violence in India- An analysis Vimal Vidushy and Gagandeep Sethi, International Journal of Applied Research 2016; 2(8): 461-465, ISSN Print: 2394-7500).

ഗാർഹിക പീഡനവും, അതിന്റെ നിയമ വശങ്ങളും, വായിച്ചുള്ള അറിവുകൾ മാത്രം ആണ് പങ്കു വച്ചത്. നമ്മുടെ സമൂഹത്തിൽ ഇതൊരു വലിയ വിപത്താണ്. ഗാർഹികമായ പീഡനം തന്റെ അവകാശ പരിധിയിൽ വരുന്നത് ആണ്, അത് തന്റെ മാത്രം സ്വകര്യതയാണ് എന്ന് വിചാരിക്കുന്ന ഒരു സമൂഹത്തിലാണ് നാം നിർഭാഗ്യ വശാൽ ജീവിക്കുന്നത്.

ഭയം കൊണ്ടും, സാമ്പത്തിക സുരക്ഷ ഇല്ലാത്തതിനാലും പലരും സഹിച്ചു ജീവിക്കുന്നവർ ആണ്. താങ്കൾ ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നെങ്കിലും ധൈര്യത്തോടെ പറയണം. കൂടുതൽ സഹിക്കാതെ വരുന്നെങ്കിൽ തീർച്ചയായും ഒരു മടിയും കൂടാതെ അടുത്തുള്ള ഒരു അഭിഭാഷകനും ആയി സംസാരിക്കണം. നിയമപരമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തരും. സഹായം എവിടെ ലഭിക്കും?

താഴെയുള്ള ഈ നമ്പറുകൾ മൊബൈലിൽ അല്ലെങ്കിൽ വീട്ടിലെ ബുക്കിൽ എഴുതി വയ്ക്കുക. ആരെങ്കിലും പീഡനത്തിന് ഇരയാണ് എന്ന് തോന്നിയാൽ മടിക്കാതെ വിളിക്കണം.
Women Helpline: 1091
State Vanitha Cell (TVM) 0471-2338100
Vanitha Helpline Number of Kerala Police 9995399953
Police Control Room (For All Districts) 100
Abhay helpline: Emergency Contact: +91 09423827818
നിങ്ങളുടെ അയൽ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നു എന്നറിഞ്ഞാൽ ഉടനെ തന്നെ, Vanitha Helpline Number of Kerala Police 9995399953 അല്ലെങ്കിൽ Women Helpline: 1091 ഉടനെ വിളിച്ചറിയിക്കാൻ മറക്കണ്ട. ഇതു കൊണ്ട് ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ പറ്റിയേക്കും.

അയൽപക്കത്തു നിന്നും കേൾക്കുന്ന നിലവിളികൾ നിസ്സാരമായി കരുതരുത്. സാംസ്കാരികമായ വലിയ ഒരു അഴിച്ചു പണി വേണ്ടി വരും ഡൊമസ്റ്റിക് വയലൻസ് ഇല്ലാതാക്കാൻ. അടുത്ത തലമുറയെ, വീടുകളിലും സ്കൂളിലും ഒക്കെയായി ഇതൊക്കെ പറഞ്ഞു കൊടുത്താൽ അവരെങ്കിലും ഒരു പരിധി വരെ ഗാർഹിക പീഡനത്തിൽ നിന്ന് വിമുക്തം ആകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends