Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയതന്ത്രപാഴ്സലിൽ സ്വർണം കടത്തുന്നുണ്ട് എന്ന വിവരം ആദ്യം എത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽ; മുൻ ഡിആർഐ ഉദ്യോഗസ്ഥന്റെ പേരിൽ എത്തിയ ആ കത്തിൽ പറഞ്ഞിരുന്നത്, വിവരം ശേഖരിക്കാൻ തന്നെ നേരിട്ടുവന്നു കാണുന്നതു തനിക്ക് അപകടമുണ്ടാക്കുമെന്നും 2020 ജനുവരിയിൽ ലഭിച്ച കത്തിൽ സൂചന

01 APRIL 2021 09:57 AM IST
മലയാളി വാര്‍ത്ത

കേരളരാഷ്ട്രീയത്തെ മുഴുവൻ വിവാദങ്ങളിലേക്ക് നയിച്ച തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. =തെരഞ്ഞെടുപ്പ് സമയത്ത് വന്ന പുതിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ സർക്കാർ ശക്തമായി നീങ്ങാനുറച്ചിരിക്കുകയാണ്. എന്നാൽ തികച്ചും അടിപതറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്രപാഴ്സലിൽ സ്വർണം കടത്തുന്നുണ്ട് എന്ന വിവരം കേന്ദ്ര ഏജൻസികൾക്ക് ആദ്യം ലഭിച്ചതു മുൻ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ഉദ്യോഗസ്ഥന്റെ പേരിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച കത്തിൽ നിന്നാണ്. വിവരം ശേഖരിക്കാൻ തന്നെ നേരിട്ടുവന്നു കാണുന്നതു തനിക്ക് അപകടമുണ്ടാക്കുമെന്നും 2020 ജനുവരിയിൽ ലഭിച്ച കത്തിൽ ഉണ്ടായിരുന്നു.

കസ്റ്റംസിലെ സേവനം പൂർത്തിയാക്കി ഡിആർഐയിലേക്കു സ്ഥലം മാറിയ 2 ഉദ്യോഗസ്ഥർക്കു സ്വർണക്കടത്തു വിവരങ്ങൾ അറിയാമെന്ന കാര്യവും കത്തിൽ സൂചിപ്പിക്കുയും ചെയ്തിട്ടുണ്ടായിരുന്നു. കത്തിനെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടയായി. നയതന്ത്ര പാഴ്സൽ വഴി സ്വർണക്കടത്തു നടത്തുന്നതു സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ട് ലഭിച്ചതായി 2020 ഏപ്രിലിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൂട്ടുപ്രതിയായ സ്വപ്ന സുരേഷിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു സ്വപ്നയെയും സരിത്തിനെയും പ്രത്യേകം വിളിച്ചു മാറ്റിനിർത്തി ശിവശങ്കർ ഇക്കാര്യം അറിയിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേ കാലഘട്ടത്തിൽ തന്നെയാണ് നടിയെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാനും സ്വർണക്കടത്തിൽ കാരിയറാക്കാനും ശ്രമം നടത്തിയ സംഘത്തെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തിരുവനന്തപുരത്തെ ‘ഡീൽ വുമണെ’ കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിനും ലഭിച്ചത്.

സ്വർണക്കടത്തിനും സർക്കാർ പദ്ധതികളുടെ കരാർ ലഭിക്കാനും ഒത്താശ ചെയ്യുന്ന ‘ഡീൽ വുമൺ’ സ്വപ്ന സുരേഷാണെന്നാണു പിന്നീടു വന്ന റിപ്പോർട്ടുകളിൽ കാണുവാൻ സാധിച്ചത്. കത്തിലെ രഹസ്യ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമാണു 2020 ജൂൺ 30നു യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോഗ്രാം സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമീത് കുമാറിന്റെ നിർദേശ പ്രകാരം തടഞ്ഞുവച്ചു പരിശോധിച്ചത്. അപ്പോഴേക്കു പ്രതികൾ 21 തവണകളായി 153 കിലോഗ്രാം സ്വർണം കടത്തിക്കഴിഞ്ഞിരുന്നു.

അതേസമയം കത്തയച്ച മുൻ ഡിആർഐ ഉദ്യോഗസ്ഥനെ സ്വർണക്കടത്തു പിടിച്ചു 3 മാസത്തിനു ശേഷം കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ കണ്ടിരുന്നു. എന്നാൽ, അത്തരമൊരു കത്ത് അയച്ചിട്ടില്ലെന്നായിരുന്നു കൊച്ചിയിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം അറിയിച്ചത്. വിവരങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കാൻ മുതിർന്ന ഡിആർഐ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത മറ്റാരോ മറയാക്കിയതാണെന്നാണു കേന്ദ്ര ഏജൻസികളുടെ അറിവ്. 8ന് 11നു മണിക്കു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനു ഹാജരാകാൻ നേരത്തേ ഒരു തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പു തിരക്കു കാരണം എത്താനാവില്ലെന്നു സ്പീക്കർ അറിയിച്ചിരുന്നു. 6ന് വോട്ടെടുപ്പു കഴിയുന്നതുവരെയാണ് ഉദ്യോഗസ്ഥർ കാത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (2 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (5 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (5 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (6 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (6 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends