Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഊരിപ്പിടിച്ച വാളുമായി ബോംബുകള്‍ക്കിടയിലൂടെ തല്ല് മുതല്‍ തലോടല്‍ വരെ മോദിയും പിണറായിയും നേര്‍ക്കുനേര്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഡയലോഗ് പൊടിത്തട്ടിയെടുത്ത് പലരുടേയും രംഗപ്രവേശം....

01 APRIL 2021 11:51 AM IST
മലയാളി വാര്‍ത്ത

വാള്‍ കോമ്രേഡ് പിണറായി വിജയന്റെ തലയ്ക്ക് മുകളിലോ അതോ ഊരിപ്പിടിക്കുമോ. ഏതായാലും ബോംബിന് പുറകെയാണ് കേരളം. അതുകൊണ്ട് തന്നെ പണ്ടത്തെ വാളിന്റെ കഥയും ഇനി സംഭവിക്കാന്‍ പോകുന്ന കഥയുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ ആഘോഷ കമ്മിറ്റിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഡയലോഗ് പൊടിത്തട്ടിയെടുത്താണ് പലരുടേയും രംഗപ്രവേശം. മുഖ്യമന്ത്രി എന്ന നിലയില്‍ പോലീസ് കാവലില്‍ അവരുടെ നടുവിലൂടെയാണ് വന്നത്. എന്നാല്‍, ഈ സുരക്ഷകള്‍ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കോളജ് പഠനകാലം. അന്ന് ഊരിപ്പിടിച്ച വാളുമായി നിന്ന ആര്‍എസ്എസുകാരുടെ നടുവിലൂടെ നടന്ന തന്നെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നവരാണ് ഇന്ന് ഭീഷണി മുഴക്കുന്നതെന്നുമായിരുന്ന പിണറായിയുടെ അന്നത്തെ പ്രതികരണം. ഏതായാലും പേടിയില്ലാ പേടിയില്ലായെന്ന് ആവര്‍ത്തിച്ച് വിളിച്ച് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തുണ്ട് എന്നത് എല്‍ഡിഎഫിന് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. പിണറായി വിജയന്‍ പേടിക്കുന്ന ബോംബ് ലാവ്ലിനോ എന്നതാണ് പക്ഷെ പാര്‍ട്ടിയുടെ ആശങ്ക

അതേസമയം തെരഞ്ഞെടുപ്പിനു മുന്‍പ് വലിയൊരു ബോംബ് പൊട്ടിയേക്കുമെന്നും അതില്‍ തനിക്ക് ഭയമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെയും സിപിഎമ്മിന്റെയും ആശങ്കയെന്നാണ് ഒരു പക്ഷം പറയുന്നത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അസ്വസ്ഥമാക്കുന്ന നിരവധി കേസുകള്‍ അതിന്റേതായ വഴികളില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും ആ കേസുകളില്‍ നിര്‍ണായക നീക്കങ്ങളോ തീരുമാനങ്ങളോ ഉണ്ടാകാം. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് അത്തരമൊരു നടപടിയോ തീരുമാനമോ നിര്‍ദേശമോ കോടതി പരാമര്‍ശമോ വന്നാല്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും തെല്ലൊന്നുമല്ല അത് ബാധിക്കുക.

അതിനാലാണ് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയുകയെന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കും വിധം ബോംബ് പൊട്ടാമെന്നും അതില്‍ ഭയമില്ലെന്നും മുഖ്യമന്ത്രി തട്ടി വിട്ടതെന്ന നിരീക്ഷണങ്ങളും വരികയാണ്.
കേസുകളില്‍ എന്ത് നിര്‍ണായക വഴിത്തിരിവുണ്ടായാലും അത് മുന്‍പേ പ്രതീക്ഷിച്ചിരുന്നതാണെന്നും രാഷ്ട്രീയ വൈരം തീര്‍ത്തതാണെന്നും പറഞ്ഞ് തലയൂരാനുള്ള മുന്‍ കരുതലാണ് പ്രസ്താവന. ലാവ്ലിന്‍, ഡോളര്‍ - സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ മുഖ്യമന്ത്രിയും സിപിഎമ്മും ആശങ്കയിലാണെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് പ്രസ്താവന. ലാവ്ലിന്‍ കേസില്‍ ക്രൈം മാസിക എഡിറ്റര്‍ നന്ദകുമാറിനെ തെളിവു നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചിരുന്നു, അദ്ദേഹം തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ മുഖ്യമന്ത്രിയടക്കം മൂന്നു പേരെ കുറ്റ വിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഏപ്രില്‍ ആറിന് സുപ്രീംകോടതി പരിഗണിക്കുകയാണ്. ഫെബ്രുവരി 24നാണ് ഹര്‍ജി ആദ്യം പരിഗണിച്ചത്.

സിബിഐ സമയം നീട്ടി ചോദിച്ചതിനാല്‍ ഏപ്രില്‍ ആറിലേക്ക് മാറ്റുകയായിരുന്നു. അന്നാണ് നിയമസഭാ തെരഞ്ഞെടുപ്പും. സിബിഐ കോടതിയും ഹൈക്കോടതിയും വിട്ടയച്ച കേസില്‍ ശക്തമായ തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കാന്‍ സുപ്രീംകോടതി സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ എന്തെങ്കിലും തെളിവ് ഹാജരാക്കുമെന്ന് പിണറായിയും സര്‍ക്കാരും കരുതുന്നു. ഡോളര്‍ കടത്തു കേസിലും എന്തെങ്കിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാം. അതും ആശങ്കയ്ക്ക് കാരണമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റുമുള്ള ജാഗ്രതാ സന്ദേശം കൂടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അധികം വൈകാതെ പാര്‍ട്ടിയുടെ സൈബര്‍ പോരാളികള്‍ക്ക്, ബോംബ് പൊട്ടിയാല്‍ ന്യായീകരിക്കാനുള്ള ക്യാപ്സൂളുകള്‍ എത്തും. ഏതായാലും മെയ് 2 ന് ജനവിധിയെന്ന വലിയ ബോംബ് പൊട്ടുന്നതിന് മുന്‍പായി എന്തെങ്കിലും വരുമോ എന്ന് കണ്ടറിയണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (2 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (5 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (5 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (6 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (6 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (6 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends