Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി പോലീസിനെ ഇഡി ഇടിച്ചിടും.... 'സി.പി.എമ്മിന്റെ ഉദകക്രിയ വിജയന്റെ കൈകൊണ്ടു തന്നെ'' 'തല'കള്‍ തമ്മില്‍ കൂട്ടിഇടിച്ചു? ഇനിയാണ് ശരിക്കുളള കളി

01 APRIL 2021 11:49 AM IST
മലയാളി വാര്‍ത്ത

സി.പി.എമ്മിന്റെ ഉദകക്രിയ പിണറായി വിജയന്റെ കൈകൊണ്ടു തന്നെ പൂര്‍ത്തിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എടുത്തെടുത്ത് പറയുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകാന്‍ ചിലതൊക്കെ സുരേന്ദ്രന്‍ വാരി നിരത്തിയിരുന്നു.


ഇ.ഡിക്കെതിരെ കേസ് എടുത്തും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഉയര്‍ന്നുവന്ന ഗുരുതര ആരോപണങ്ങളില്‍നിന്ന് അദ്ദേഹത്തിന് ഒളിച്ചോടാന്‍ കഴിയില്ലെന്നും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂവെന്നും സുരേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെ സിപിഎമ്മിന് അശനിപാതം പോലെ ചില സംഭവങ്ങള്‍ വാര്‍ത്തകളുടെ രൂപത്തില്‍ അന്തരീക്ഷത്തില്‍ തത്തിക്കളിക്കുന്നു.

 




ഇഡി ഇടിയെന്നൊക്കെ കേട്ട് ശരിക്കും തലപുകഞ്ഞിരിക്കുന്ന കേരളത്തിന് ഇടിത്തീ പോലെയാണ് ആ വാര്‍ത്തകള്‍. ഏതായാലും ശരിക്കുള്ള ഇടി വരുന്ന വഴി ഒരു പക്ഷെ അധികം വൈകാതെ അറിയാനാകും എന്ന് വ്യക്തം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേരില്‍ കേസെടുത്തത് പോലീസ് തലപ്പത്തെ വിയോജിപ്പിനിടെ എന്ന വാര്‍ത്തകള്‍ അതിശക്തമായി പുറത്ത് വരാന്‍ തുടങ്ങിയതോടെ കാക്കിക്കുളളിലെ കലാഹൃദയങ്ങള്‍ കലാപഹൃദയങ്ങളാവുകയായാല്‍ അവരെ കുറ്റം പറയാനാകില്ല.

 

പറയുന്നത് എല്ലാവരെയും കുറിച്ചല്ല കുറച്ചുപേരെ കുറിച്ചാണ്. അതായത് പോലീസ് തലപ്പത്തെ വിയോജിപ്പിനിടെയാണ് അല്ലെങ്കില്‍ അതിനെ മറികടന്ന് രാഷ്ട്രീയമായി ഇഡിക്കെതിരെ മുന്നോട്ട് പോവുകയായിരുന്നോ എന്നൊരു ചോദ്യം ബാക്കിയാവുകയാണ്. അതല്ല എന്ന് സ്ഥാപിക്കാന്‍ നിലവില്‍ ഉന്നത പോലീസ് മേധാവികളാരും രംഗത്ത് വന്നിട്ടില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെപേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നില്‍ രാഷ്ട്രീയ തീരുമാനം എന്ന സൂചനകള്‍ നല്‍കി ഒരു വിഭാഗം മാധ്യമങ്ങള്‍ സജീവമായി രംഗത്തുണ്ട്.

 



കേന്ദ്രഏജന്‍സിയുടെപേരില്‍ കേസെടുക്കുന്നതില്‍ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ആദ്യഘട്ടത്തില്‍ വിയോജിപ്പുകള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോവുകയായിരുന്നു.

ക്രൈംബ്രാഞ്ചിന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് കേസെടുക്കാനാവുമെന്ന് നിയമോപദേശം ലഭിച്ചു. എന്നിട്ടും ദിവസങ്ങള്‍ക്കുശേഷമാണ് ഇ.ഡി.യുടെപേരില്‍ കേസെടുത്തത്. ഇതും പോലീസ് തലപ്പത്തെ വിയോജിപ്പുകളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേരുപറയിക്കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന മൊഴിയാണ് കേസിനാധാരം. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും ഇല്ലാത്ത മൊഴിയുണ്ടാക്കാന്‍ കേന്ദ്രഏജന്‍സി ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം.

 



എന്നാല്‍, ഏജന്‍സിക്കെതിരേ കേസെടുക്കാനാവില്ലെന്നും കേസെടുത്താലുണ്ടായേക്കാവുന്ന നൂലാമാലകളും പോലീസിനെ പിന്നോട്ടടിച്ചു. കേസെടുക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമായി വന്നതോടെ പോലീസ് മേധാവി വഴങ്ങുകയായിരുന്നു. ഇതിനിടെയാണ് പോലീസ് മേധാവിയുടെ ഓഫീസില്‍നിന്ന് ഫയല്‍ ക്രൈംബ്രാഞ്ചില്‍ എത്തിയതും കേസെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോയതും.


ഇ.ഡി. ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍ സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തതായും വിവരമുണ്ട്. രണ്ട് പോലീസുദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയിലും സന്ദീപ് കോടതിയില്‍ നല്‍കിയ അപേക്ഷയിലും ഒരു ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നുണ്ട്.

 



എന്നാല്‍, ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസ്. സന്ദീപ് കോടതിയില്‍ നല്‍കിയ അപേക്ഷ പുറത്തുവന്നതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ്. ആലപ്പുഴയിലെ അഭിഭാഷകന്‍ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പരാതിക്കാരന്റെ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ചെയ്യുകയുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (2 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (5 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (5 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (6 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (6 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (6 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends