Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസ്‌ തലപ്പത്ത് രണ്ടഭിപ്രായം ; ഇ.ഡി.ക്ക് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് അസ്വാരസ്യങ്ങൾക്ക് ശേഷം; ആ കാര്യം തടസ്സമാകുമെന്ന് ഭയന്നു

01 APRIL 2021 12:11 PM IST
മലയാളി വാര്‍ത്ത

ഇ.ഡി.ക്ക് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് പിന്നാലെ വമ്പൻ അസ്വാരസ്യങ്ങളാണ് പലർക്കും ഇടയിൽ ഉണ്ടായിരിക്കുന്നത് . ഇപ്പോളിതാ ഇഡിയുടെ പേരിൽ കേസെടുത്തത് പോലീസ്‌ തലപ്പത്തെ വിയോജിപ്പിനിടെയാണ് എന്നാ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്.

ഒറ്റനോട്ടത്തിൽ കേസ് രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും തീരുമാനത്തിന് പോലീസ് മേധാവി വഴങ്ങുകയായിരുന്നുവെന്നുമുള്ള വിവരം പുറത്ത് വന്നിരിക്കുകയാണ് .

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നിൽ രാഷ്ട്രീയ തീരുമാനം. ഒരു കേന്ദ്ര ഏജൻസിയുടെ പേരിൽ കേസെടുക്കുന്നതിൽ പോലീസ് മേധാവി ഉൾപ്പെടെയുള്ളവരിൽ നിന്ന് ആദ്യഘട്ടത്തിൽ വിയോജിപ്പുകൾ ഉയർന്നിരുന്നു.

എങ്കിലും രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോവുകയായിരുന്നു. ക്രൈംബ്രാഞ്ചിന് വനിതാ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയെത്തുടർന്ന് കേസെടുക്കാനാവുമെന്ന് നിയമോപദേശം ലഭിച്ചു.

എന്നിട്ടും ദിവസങ്ങൾക്ക് ശേഷമാണ് ഇ.ഡി.യുടെപേരിൽ കേസെടുത്തത്. ഇതും പോലീസ് തലപ്പത്തെ വിയോജിപ്പുകളുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേരുപറയിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന മൊഴിയാണ് വഴിത്തിരിവായത് .

മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാർക്കെതിരേയും ഇല്ലാത്ത മൊഴിയുണ്ടാക്കാൻ കേന്ദ്രഏജൻസി ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. ഏജൻസിക്കെതിരേ കേസെടുക്കാനാവില്ലെന്നും കേസെടുത്താലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പോലീസിനെ ചിന്തിപ്പിച്ചു.

കേസെടുക്കണമെന്നത് സർക്കാർ തീരുമാനമായി വന്നതോടെ പോലീസ് മേധാവി വഴങ്ങുകയും ചെയ്തു. ഇതിനിടെയാണ് പോലീസ് മേധാവിയുടെ ഓഫീസിൽനിന്ന് ഫയൽ ക്രൈംബ്രാഞ്ചിൽ എത്തിയതും കേസെടുക്കൽ നടപടികളുമായി മുന്നോട്ടുപോയതും.

ഇ.ഡി. ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി ചർച്ചചെയ്തതായും വിവരമുണ്ട്. രണ്ട് പോലീസുദ്യോഗസ്ഥർ നൽകിയ മൊഴിയിലും സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷയിലും ഒരു ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നുണ്ട്.

എന്നാൽ, ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകളിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ചാണ് കേസ്.


സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷ പുറത്തുവന്നതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ്. ആലപ്പുഴയിലെ അഭിഭാഷകൻ പോലീസ് മേധാവിക്ക് പരാതി നൽകുകയും തുടർന്ന് പരാതിക്കാരന്റെ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്യുകയുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (2 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (2 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (5 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (5 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (6 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (6 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (6 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends