Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയും പ്രതീക്ഷിച്ചില്ല... 4 ലക്ഷം പേരുടെ വിവരങ്ങള്‍ വിദേശ ബെവ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് കള്ളന്‍മാരായി ചിത്രീകരിച്ച ചെന്നിത്തലയ്ക്ക് അടിപതറുന്നു; അറിയാതെ ഇരട്ടവോട്ടുള്ള കോണ്‍ഗ്രസുകാര്‍ പോലും ചെന്നിത്തലയ്ക്ക് എതിരാകുന്നു; നിയമ നടപടിയുമായി ബിജെപി; ചെന്നിത്തലയ്‌ക്കെതിരെ ബി.ജെ.പി പരാതി നല്‍കി

04 APRIL 2021 08:07 AM IST
മലയാളി വാര്‍ത്ത

4 ലക്ഷം പേരെ കള്ളന്‍മാരാണെന്ന് കാട്ടി വിദേശ ബെവ്‌സൈറ്റില്‍ പേരിട്ട രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഇരട്ടവോട്ടുള്ള ജനങ്ങള്‍.അറിയാതെ എങ്ങനെയോ പേരു വന്നിട്ടുള്ളവരെ ബൂത്തുകളില്‍ നാണം കെടുത്താന്‍ മാത്രമേ ചെന്നിത്തലയുടെ ശ്രമം ഉപകരിക്കൂ.

അതില്‍ പല രാഷ്ട്രീയക്കാരും ഉണ്ടാകും. അപ്പോള്‍ സ്വാഭാവികമായും ചെന്നിത്തലയ്ക്ക് എതിരായേ വോട്ട് ചെയ്യൂ. അതിനിടെ ദേശവിരുദ്ധമാണെന്ന പരാതിയും വന്നിട്ടുണ്ട്.

 

 


തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ പട്ടികയിലെ പേരുവിവരങ്ങള്‍ വിദേശകമ്പനിയുമായി ചേര്‍ന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ് കുര്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഇത് ദേശസുരക്ഷയെ ബാധിക്കുമെന്നും പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നും പരാതിയില്‍ ആരോപിച്ചു.

സിംഗപ്പൂരിലെ ഡാറ്റാ ഡെവലപ്പര്‍ കമ്പനിയാണ് ഈ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശേഖരത്തില്‍ നിന്ന് അനുവാദമില്ലാതെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തലാണ്.

 



ഒരു വിദേശ കമ്പനിക്ക് വോട്ടര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറിയതിലൂടെ രമേശ് ചെന്നിത്തലയും കെ.പി.സി.സിയും പൗരാവകാശം ലംഘിച്ചു. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൈമാറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ഒഴിഞ്ഞു മാറാനാകില്ലെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

വോട്ടര്‍ പട്ടിക വോട്ടര്‍മാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരന്‍ തിരഞ്ഞെടുപ്പ്കമ്മീഷനാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ ഇരട്ട വോട്ടു സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇരട്ട വോട്ടുകള്‍ കണ്ടെത്തുന്നതിന് കെ.പി.സി.സി വെബ്‌സൈറ്റ് നിര്‍മിച്ചു.

 


തിരഞ്ഞെടുപ്പ്കമ്മീഷന്‍ 38,000 ഇരവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 4,34,000 ആണ് ആകെ ഇരവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റില്‍ അവകാശപ്പെടുന്നു. ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിംഗപ്പൂര്‍ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പര്‍ കമ്പനിയാണ് ഈ വൈബ്‌സൈറ്റ്തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തില്‍ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തലാണെന്നും ജോര്‍ജ്കുര്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

 



പ്രതിപക്ഷനേതാവും കെ.പി.സി.സിയും വോട്ടര്‍ പട്ടികയുടെ ഉടമസ്ഥരായ തിരഞ്ഞെടുപ്പ് കമ്മുഷന്റെ അനുമതി ഇല്ലാതെയാണ് ഇത് ചെയ്തത്. വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല.

ഓരോ വോട്ടര്‍ക്കും അവരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശമുണ്ട്. ഒരു വിദേശ കമ്പനിക്ക് വോട്ടര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറിയതിലൂടെ രമേശ് ചെന്നിത്തലയും കെ.പി.സി.സി.യും പൗരാവകാശം ലംഘിച്ചിരിക്കുകയാണെന്ന് 2017ല്‍ സുപ്രീംകോടതി പരിഗണിച്ച പുട്ടസ്വാമി കേസിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. ഇത് വിവരശേഖരണ നയത്തിന് വിരുദ്ധവുമാണെന്നും പരാതിയില്‍ പറയുന്നു.

 



അനധികൃതമായാണ് രമേശ് ചെന്നിത്തലയും കെ.പി.സി.സിയും വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇപ്പോള്‍ പോളിംഗ് ബൂത്ത്, നിയോജക മണ്ഡലം അടക്കം ഓരോ വോട്ടറുടെയും സ്വകാര്യവിവരങ്ങള്‍ ഈ സിംഗപ്പൂര്‍ കമ്പനിയുടെ പക്കല്‍ എത്തിയിട്ടുണ്ട്. ഇത് നമ്മുടെ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാണ്. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൈമാറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ്കമ്മീഷനും ഒഴിഞ്ഞു മാറാനാകില്ല.

അതിനാല്‍ ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് രമേശ് ചെന്നിത്തലയ്ക്കും കെ.പി.സി.സിക്കും എതിരെ പോലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം. പൗരന്റെ മൗലികാവകാശവും വോട്ടറുടെ സ്വകാര്യതയും ലംഘിച്ചതിനെതിരെയും നടപടി വേണമെന്നും ജോര്‍ജ് കുര്യന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. എന്തായാലും ചെന്നിത്തല ഇതോടെ പെട്ടിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (8 minutes ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (6 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (7 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (10 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (10 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (10 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (11 hours ago)

Malayali Vartha Recommends