അപ്പപ്പോ എന്തൊരു മായം... 35 സീറ്റ് കിട്ടിയാല്‍ മന്ത്രിസഭ രൂപീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ ആണയിടുമ്പോള്‍ അമ്പരന്ന് കോണ്‍ഗ്രസ്; വെറുതേ പറയുന്നതല്ലെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാകും; കേരളത്തില്‍ അമിത്ഷാ തമ്പടിക്കുമ്പോള്‍ അമ്പരക്കുന്നത് യുഡിഎഫ്

മുപ്പത്തിയഞ്ചു സീറ്റുകളെങ്കിലും കിട്ടിയാല്‍ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കും എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ആദ്യം എല്ലാവരും തമാശയ്ക്ക് ഈ വിഷയം എടുത്തെങ്കിലും മറ്റ് സംസ്ഥാനങ്ങളുടെ പാഠം ഇതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. രണ്ടു മുന്നണികളില്‍ നിന്നും പലരും ബിജെപിയിലേക്കു വരുമെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. എങ്കിലും പേടി യുഡിഎഫിനാണ്.
വോട്ടെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞ് എംഎല്‍എമാരായ പലരും ഇരു മുന്നണികളും വിട്ടു ബിജെപിയിലേക്കു വരുമെന്നു സംസ്ഥാന പ്രസിഡന്റ് ആവര്‍ത്തിച്ചു പറയുമ്പോള്‍ അതില്‍ എന്തെങ്കിലും ഇല്ലാതിരിക്കുമെന്നു കരുതുക വയ്യ. കര്‍ണാടകയിലും മധ്യപ്രദേശിലുമെല്ലാം ബിജെപി നടത്തിയ 'ഓപ്പറേഷന്‍ കമല'യുടെ ആവര്‍ത്തനം കേരളത്തിലും പ്രതീക്ഷിക്കാമെന്ന ധ്വനി അതിലുണ്ടാകുമോയെന്ന ചര്‍ച്ച കൊഴുക്കുകയാണ്.
കര്‍ണാടകയിലും മധ്യപ്രദേശിലുമെല്ലാം ഇത്തരം രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കു നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ കേരളത്തില്‍ നിലവില്‍ നിരന്തരം സന്ദര്‍ശിക്കുന്നുണ്ടെന്നും പ്രചാരണ രംഗത്തുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏതാനും ദിവസം മുന്‍പു ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു മുന്നണികളില്‍നിന്നും നേതാക്കള്‍ ബിജെപിയോടൊപ്പം ചേരുമെന്നും അങ്ങനെ ബിജെപി മന്ത്രിസഭ രൂപീകരിക്കുമെന്നുമാണു സുരേന്ദ്രന്റെ അവകാശവാദം.
ഈ വാദങ്ങളെല്ലാം പ്രസക്തമാകണമെങ്കില്‍ ബിജെപി ആദ്യം 35 സീറ്റില്‍ ജയിക്കണ്ടേ എന്നതാണു പ്രസക്തമാകുന്ന ചോദ്യം. 35 എന്നാല്‍ കേരള നിയമസഭയുടെ ആകെ അംഗബലത്തിന്റെ നാലിലൊന്ന്. അതിന്റെ ഇരട്ടിയും പിന്നെ ഒന്നുംകൂടി വേണം ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന്. നിലവിലെ നിയമസഭയില്‍ ബിജെപിക്കുള്ളത് കേവലം ഒരു അംഗം മാത്രം. മിക്ക മണ്ഡലങ്ങളിലും യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം മികച്ച പ്രചാരണപ്പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ട് ബിജെപി.
മഞ്ചേശ്വരം, കോന്നി, പാലക്കാട്, മലമ്പുഴ, കഴക്കൂട്ടം, നേമം, കാട്ടാക്കട, ചെങ്ങന്നൂര്‍, തൃശൂര്‍, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍ തുടങ്ങി ഏതാനും മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയിലാണ് എന്‍ഡിഎ. ബിജെപിയുടെ ഉള്‍പ്പാര്‍ട്ടി കണക്കുകൂട്ടലുകളില്‍ ഈ മണ്ഡലങ്ങളെല്ലാം വിജയിച്ചു വരുന്നവയുടെ ഗണത്തിലാണ്. മണലൂര്‍, കാസര്‍കോട്, ആറ്റിങ്ങല്‍ തുടങ്ങി കുറച്ചെല്ലാം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍ വേറെയുമുണ്ട്.
ശബരിമല വിഷയം വീണ്ടും സജീവമാകുന്നതോടെ പ്രതീക്ഷകള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നാണു ബിജെപി കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെല്ലാം പ്രചാരണത്തില്‍ സജീവമാകുന്നതുവഴി ലഭിക്കുന്ന മുന്‍തൂക്കവും പ്രതീക്ഷയേറ്റുന്നു. ഈ ഘടകങ്ങളും അവകാശവാദങ്ങളുമെല്ലാം ഫലിച്ചാല്‍തന്നെ ജയിക്കാവുന്ന പരമാവധി സീറ്റുകളുടെ എണ്ണം നാലോ അഞ്ചോ ആയിരിക്കും. അപ്പോഴും 35ലേക്ക് എത്താന്‍ എന്തു ചെയ്യുമെന്നതാണു രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.
സംസ്ഥാനത്തു ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥികൂടിയായ ഇ. ശ്രീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. 'ചുരുങ്ങിയതു 40 സീറ്റിലെങ്കിലും എന്‍ഡിഎ ഇത്തവണ കേരളത്തില്‍ വിജയിക്കും. ഇത് 75 വരെയായി ഉയരാം. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകുക ഞാനാണോ എന്നറിയില്ല. എന്നാല്‍ പാര്‍ട്ടി അത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ എതിര്‍ക്കില്ലെന്നും ശ്രീധരന്‍ പറയുന്നു.
40 മുതല്‍ 75 വരെ സീറ്റുകളില്‍ ബിജെപി ജയിക്കുകയെന്ന അവകാശവാദം കേരള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള സാമാന്യബോധത്തില്‍ വരുന്നതല്ല. ഈ അവകാശവാദം ഏതു തരത്തിലാണു സാധ്യമാകുകയെന്നു സുരേന്ദ്രനോ ശ്രീധരനോ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കുതന്നെ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്നില്ല. അതേസമയം ബിജെപിയുടെ ഈ കണക്കുകൂട്ടലില്‍ കണക്ക് തെറ്റുന്നത് യുഡിഎഫിനാണ്. ആരെല്ലാം കൂടെ പോകുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha