അതെങ്ങനെ ശരിയാകും... തെരഞ്ഞെടുപ്പില്‍ തൃശൂരിനെ ഇളക്കിമറിച്ച് സുരേഷ് ഗോപി വീണ്ടും താരമാകുന്നു; ഒരു കോടി വീട്ടില്‍നിന്ന് എടുത്തായാലും അത് ചെയ്യും; സുരേഷ് ഗോപിയുടെ ഉറപ്പ് കണ്ട് അമ്പരന്ന് ഇടത് വലത് മുന്നണികള്‍

അസുഖം കാരണം വൈകിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയെങ്കിലും വളരെ വേഗം ശ്രദ്ധേയമായി. ഇടതുവലതു മുന്നണികളെ കടന്നാക്രമിക്കുകയാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി. ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. വലിയ അപകട സാഹചര്യത്തിലാണു മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറയുന്നു.
'എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍നിന്നും ഒരു കോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വില്‍ക്കുന്ന കടയില്‍ പോയിവരെ ഞാന്‍ പറഞ്ഞു. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.
ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസ്സിലാക്കണം. ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ കുടുംബത്തില്‍നിന്നും ഒരുകോടി എടുത്ത് ചെയ്യും.
ഒരു സിപിഎം-സിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി എന്നാല്‍ മലയാളിക്ക് തീപാറുന്ന ഡയലോഗാണ്. മലയാളവും ഇംഗ്ലീഷും കൂടിച്ചേര്‍ന്നാല്‍ അതിന്റെ പഞ്ചൊന്നു വേറെ. ആള്‍ക്കൂട്ടത്തിന്റെ ആരവത്തിനിടയില്‍, മണ്ഡലത്തിലെത്താന്‍ വൈകിയോ എന്നു ചോദിച്ചതിനു കിട്ടിയ മറുപടി മാസായിരുന്നു. മലയാളവും ഇംഗ്ലീഷും കൂടിക്കലര്‍ന്ന ടിപ്പിക്കല്‍ സുരേഷ് ഗോപി ഡയലോഗ്. 'ലേറ്റേ അല്ല, ലേറ്റസ്റ്റും അല്ല. ഞാന്‍ എന്നെ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യും. എനി അവെയ്‌ലബിള്‍ ടൈം ആന്റ് സ്‌പെയ്‌സ്... ഐ നോ ഐ ഹാവ് എ റൂം ഹിയര്‍... ഐ ആം ഹണ്ടിങ് ടു ഫില്‍ ദാറ്റ് റൂം.'
തൃശൂരിന്റെ നെഞ്ചകമായ ശക്തന്‍ മാര്‍ക്കറ്റില്‍ സുരേഷ് ഗോപിയുടെ വരവ് ഒരു വരവായിരുന്നു. മാര്‍ക്കറ്റില്‍ വണ്ടിയിറങ്ങിയ സുരേഷ് ഗോപിയെ പക്ഷെ, ഞെട്ടിച്ചത് തൊഴിലാളികളാണ്. കാറില്‍നിന്നിറങ്ങിയതും ബാക്ക്ഗ്രൗണ്ടില്‍ ചെണ്ടക്കാര്‍ പണി തുടങ്ങി. ശരിക്കും സിനിമാറ്റിക് എന്‍ട്രി.
കറുത്ത ടീഷര്‍ട്ട്. ട്രാക്ക് പാന്റ്‌സ്. കഴുത്തില്‍ പാര്‍ട്ടി ഷാള്‍, മുഖം നിറഞ്ഞ് എന്‍95 മാസ്‌ക്. കൈവീശി താരം മാര്‍ക്കറ്റിലേക്ക് കയറിയപ്പോള്‍ ചെണ്ടമേളം കലാശത്തിലേക്ക് കൊട്ടിക്കയറി. ചുറ്റും ആളുകള്‍ തിങ്ങിനിറഞ്ഞു. പച്ചക്കറിയുമായെത്തിയ ലോറികളില്‍ കയറിനിന്ന തൊഴിലാളികള്‍ സുരേഷ് ഗോപിയെ കണ്ട ആവേശത്തില്‍ തലയിലെ തോര്‍ത്തൂരി വീശി ചുവടുവെച്ചു, ചിലര്‍ ഓടി വന്ന് കാലില്‍ വീണു. ആരോ മാലപ്പടക്കത്തിന് തിരികൊളുത്തി.
ചെണ്ടമേളം, മാലപ്പടക്കം, തൊണ്ടപൊട്ടും മുദ്രാവാക്യം. ശക്തന്‍ മാര്‍ക്കറ്റ് ഉത്സവപ്പറമ്പായി. തൊട്ടുപിന്നാലെ വാട്‌സാപ്പില്‍ ചിത്രമെത്തി. മത്സ്യത്തൊഴിലാളികള്‍ക്കു നടുവില്‍ വലിയൊരു മീനും കയ്യിലുയര്‍ത്തി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി.
സുരേഷ് ഗോപിയെ തൃശൂര്‍ ഏറ്റെടുത്ത മട്ടാണ്. സുരേഷ് ഗോപിയുടെ സ്റ്റൈലില്‍ പറഞ്ഞാല്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയല്ല. തൃശൂര്‍ അവരിങ്ങ് തരികയാ.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha