പരസ്യ പ്രചാരണം ഇന്ന് തീരാനിരിക്കെ ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ച് എതിര്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും അനുകൂലമായി സംസ്ഥാനത്ത് ഇടത് തരംഗം ദൃശ്യമാവുന്നു.... കേരളത്തില്‍ പിണറായി തരംഗം

പരസ്യ പ്രചാരണം ഇന്ന് തീരാനിരിക്കെ ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ച് എതിര്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും അനുകൂലമായി സംസ്ഥാനത്ത് ഇടത് തരംഗം ദൃശ്യമാവുന്നു .
മാധ്യമങ്ങളുടെ അതിരു കടന്ന പ്രീണനത്തിന്റെ ഫലമായി കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ ജനങ്ങളുടെ ഇഷ്ടത്തിന്റെ ഗ്രാഫില്‍ താഴെ പോയ പിണറായി വിജയന്‍ തിരികെകയറിയത് നരേന്ദ്ര മോദിയുടെയുടെയും രാഹുല്‍ ഗാന്ധിയുടെയും ചെന്നിത്തലയുടെയും പരദൂഷണത്തിന്റെ കച്ചി തുരുമ്പില്‍ പിടിച്ചാണ്.
ലോകം കേരളത്തെ അത്ഭുതത്തോടെ നോക്കിയ അഞ്ചുവര്‍ഷമാണ് കടന്നുപോയത് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് ജനങ്ങള്‍ കൊറോണ കാലത്തെ പിണറായി ഇഷ്ടത്തിലേക്ക് മടങ്ങിയെത്തിയത്.
പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് അതിനു പ്രധാനകാരണം. മറ്റൊന്ന് രണ്ട് പ്രളയങ്ങളും , മഹാമാരികളും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ്. ഒരാള്‍ പോലും പട്ടിണി കിടന്നില്ല. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയെല്ലാം ലോകനിലവാരത്തിലേക്കാണ് ഉയര്‍ന്നു. പൊതുമരാമത്ത് മേഖലയിലെ നേട്ടങ്ങളും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ വീടുകളിലെത്തിച്ചതും കേരള ചരിത്രത്തില്‍ സമാനതകളില്ലാത്തതായി . അങ്ങനെ പിണറായിയുടെ ഭരണ തുടര്‍ച്ച അനിവാര്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.
കഴിഞ്ഞ 5 വര്‍ഷം മതന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതമായി ജീവിച്ചത് കേരളത്തിലാണ്. വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സര്‍ക്കാരായിരുന്നു പിണറായിയുടെത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടരേണ്ടത് ഈ കാലഘട്ടത്തിന്റെയും നാട്ടുകാരുടെയും ആവശ്യമാണെന്ന് ജനങ്ങള്‍ പറയുന്നു .
ഭരണനിര്‍വഹണത്തിലുള്ള നിതാന്തജാഗ്രതയാണ് പിണറായിയെ സഹായിച്ചതെന്ന് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ പറയുന്നു . ആപല്‍ഘട്ടങ്ങളില്‍ പതറാതെ ചുവടുറപ്പിച്ച് കരുതലോടെ മുന്നോട്ട് പോകുന്ന രീതി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ കാത്തുരക്ഷിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രകടിപ്പിക്കുന്ന സ്ഥിരോത്സാഹം എന്നിവ പിണറായിക്ക് ഗുണകരമാവുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം ഭാവനാപൂര്‍വമായ വികസനമാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു .
പ്രതിസന്ധിഘട്ടങ്ങളില്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ സകല മനുഷ്യരെയും ചേര്‍ത്തുപിടിച്ച് സംരക്ഷണം നല്‍കി ലോകശ്രദ്ധയാകര്‍ഷിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നാണ് ബുദ്ധിജീവികള്‍ പറയുന്നത്. ഏത് പ്രതിസന്ധിയിലും ഒരാള്‍പോലും പട്ടിണികിടക്കേണ്ടിവരില്ല എന്ന ആത്മധൈര്യം പകരുക മാത്രമല്ല അക്ഷരാര്‍ഥത്തില്‍ അത് നടപ്പാക്കുകയും ചെയ്ത ഭരണാധികാരിയാണ് നമുക്കുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടുപോയ ഇതര സംസ്ഥാനത്തൊഴിലാളികളുടെ ദയനീയ സ്ഥിതി നാം കണ്ടതാണ്.
അതില്‍നിന്ന് വ്യത്യസ്തമായി പൊതു അടുക്കളകള്‍ രൂപപ്പെടുത്തിയും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തും അതിഥിത്തൊഴിലാളികളെ ഇങ്ങനെ സംരക്ഷിച്ച ഒരു സംസ്ഥാന സര്‍ക്കാര്‍ വേറെയുണ്ടാവില്ല. ജാതിമത ഭേദമെന്യേ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുകയും ബദല്‍ വികസന മാതൃക സൃഷ്ടിക്കുകയും ചെയ്ത എല്‍ഡിഎഫ്തന്നെ തുടരണം. ലോകത്തിന് കാണിച്ചുകൊടുക്കാവുന്ന മികച്ച മാതൃകയായി കേരളത്തെ ഇനിയും മാറ്റാന്‍ എല്‍ഡിഎഫ് തന്നെ വീണ്ടും വിജയിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീ രാമന്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലകള്‍ കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുമ്പോള്‍ കേരളത്തില്‍ ജനങ്ങളെ അരക്ഷിതരാക്കാതെ കൂടെയുണ്ടെന്ന ആത്മവിശ്വാസം നല്‍കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സംവിധായകന്‍ പ്രിയ നന്ദനന്‍ പറഞ്ഞു. നമ്മുടെ പൊതുവിതരണ സംവിധാനം വഴി ജനങ്ങളെ പട്ടിണിയില്‍നിന്ന് രക്ഷിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി, പൊതു റോഡുകള്‍, ആരോഗ്യ മേഖലകള്‍ ഇവയിലെല്ലാം ശക്തമായ ഇടപെടലോടുകൂടി ജനോപകാരപ്രദമാക്കി. പവര്‍ കട്ട് ഇല്ലാത്ത അഞ്ചുവര്‍ഷങ്ങള്‍ സമ്മാനിച്ചു.
പൗരത്വബില്ല് നടപ്പാക്കുമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ ചങ്കൂറ്റത്തോടെ പ്രതിഷേധിച്ചത് കേരളം ഭരിച്ച ഇടതുപക്ഷമാണ്. അത് ജനവികാരമായി മാറി. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാകും വിധം ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ ക്ഷേമത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ ദൃഢത, വിദ്യാഭ്യാസ സഹായം, വിവാഹ ധനസഹായം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. എല്ലാവര്‍ക്കും തുല്യതയും നല്‍കി.
എല്ലാവര്‍ക്കും നല്ലത് വരാന്‍ ഇടതുപക്ഷം തുടരണമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. അത്തരമൊരു സമ്മതി ദാനത്തിന് ഇനി ബാക്കിയുള്ളത് രണ്ടു നാള്‍ മാത്രം.
"
https://www.facebook.com/Malayalivartha