ചാരായവുമായി പിടിയിലായ പ്രതി പോലീസിനെ കബളിപ്പിച്ച് 50 അടി താഴ്ചയുള്ള കിണറ്റില്‍ ചാടി.... പോലീസും പിന്നാലെ ... ഒടുവില്‍ സംഭവിച്ചത്....

ചാരായവുമായി പിടിയിലായ പ്രതി പൊലീസിനെ വെട്ടിച്ചു 50 അടി താഴ്ചയുള്ള കിണറ്റില്‍ ചാടി. അമ്പലംകുന്ന് ഉഷാ മന്ദിരത്തില്‍ സുനില്‍ കുമാര്‍ (40) ആണു കിണറ്റില്‍ ചാടിയത്.
വെള്ളി രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. എസ്.ഐ.ഗോപീചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി 10 മണിയോടെ പട്രോളിങ് നടത്തുന്നതിനിടെ രണ്ട് പേരെ പുഞ്ചിരിമുക്കില്‍ മദ്യലഹരിയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് സുനില്‍കുമാറിന്റെ വീട്ടില്‍ നിന്നു വാങ്ങിയ നാടന്‍ ചാരായമാണ് കഴിച്ചതെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് രാത്രി 11 മണിയോടെ സുനിലിന്റെ വീട്ടിലെത്തി. പരിശോധനയില്‍ ഇവിടെ നിന്നും ചാരായവും കോടയും കണ്ടെത്തി.തുടര്‍ന്ന് പൊലീസുകാര്‍ സുനില്കുമാറിനെയും കൊണ്ട് പുറത്തേക്കിറങ്ങവേ ഇയാള്‍ 50 അടി താഴ്ചയുള്ള കിണറ്റിലേക്കു ചാടുകയായിരുന്നു. പെട്ടെന്നു തന്നെ എഎസ്ഐമാരായ ഹരിയും, രാജേഷും കിണറ്റിലിറങ്ങി കയര്‍ ഉപയോഗിച്ച് വെള്ളത്തിനു മുകളില്‍ പിടിച്ചു നിര്‍ത്തി.
വിവരം അറിയിച്ചതിനെതുടര്‍ന്നു കൊട്ടാരക്കരയിലെ അഗ്‌നിരക്ഷാസേന യൂണിറ്റിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സി.രമേശ്കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആര്‍.സജീവ്, ശങ്കരനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വല ഉപയോഗിച്ച് കരയ്‌ക്കെടുക്കുകയായിരുന്നു.
കാലുകള്‍ക്കു പരുക്കേറ്റ സുനില്‍കുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha