യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ 2 പേരെ വിളപ്പില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വിളപ്പില്‍ അരുവിപ്പുറം കട്ടയ്ക്കാല്‍ വീട്ടില്‍ രതീഷ് (38), വിളവൂര്‍ക്കല്‍ ഈഴക്കോട് ഓങ്കാരം വീട്ടില്‍ അരുണ്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിളപ്പില്‍ വിട്ടിയം ദേവി നന്ദനത്തില്‍ വൈശാഖിന്റെ (21) ബൈക്കാണ് കത്തിച്ചിരിക്കുന്നത്. പേയാട് അരുവിപ്പുറം ജംക്ഷനു സമീപം കരമനയാറിലേക്കു പോകുന്ന ഇടവഴിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായിരിക്കുന്നത്.
വൈശാഖും സുഹൃത്ത് സെന്തിലും ബൈക്കില്‍ വരുന്നതിനിടെ പ്രതികള്‍ തടഞ്ഞു. സെന്തിലിനെ ബൈക്കില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയും ആക്രമിക്കാനും ശ്രമിക്കുകയുണ്ടായി.
പെട്രോള്‍ ടാങ്കിലേക്കു പോകുന്ന കുഴല്‍ ഇളകിയ ശേഷം ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു. അരുവിപ്പുറം കടവില്‍ ഇരുന്ന് പ്രതികള്‍ മദ്യപിക്കുന്നത് സെന്തില്‍ നോക്കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha