പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ... കേരളത്തിന്‍റെ ഇരട്ടി വില നൽകിയാണ് രാജസ്ഥാനിൽ കോൺ്രസ് വൈദ്യുതി വാങ്ങുന്നത്...

പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം സർക്കാരിന്റെ എല്ലാ നല്ല കാര്യത്തേയും വക്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അദാനിയുമായി കെഎസ്ഇബി വൈദ്യുതി വാങ്ങാൻ നേരിട്ട് കരാർ ഒപ്പുവെച്ചെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. വൈദ്യുതി കരാറിനെ കുറിച്ച് പറയുന്ന പ്രതിപക്ഷ നേതാവ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ വാങ്ങുന്ന കാറ്റാടി വൈദ്യുതിയുടെ വില ഒന്ന് നോക്കണം.
കേരളത്തിന്‍റെ ഇരട്ടി വില നൽകിയാണ് രാജസ്ഥാൻ വൈദ്യുതി വാങ്ങുന്നത്. കേരളത്തിലെ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പഞ്ചാബിലും രാജസ്ഥാനാനിലും കരാർ റദ്ദാക്കാൻ ആവശ്യപ്പെടുമോ? ആരെയാണ് പ്രതിപക്ഷം പറ്റിക്കുന്നത്?
അതിന് ചില മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നു എന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. പഞ്ചാബ് സർക്കാർ അഞ്ച് രൂപക്കാണ് കാറ്റാടി വൈദ്യതി വാങ്ങുന്നത്, സോളാർ 7 രൂപ 25 പൈസക്ക്. രാജസ്ഥാൻ 5 രൂപ 2 പൈസയ്ക്കാണ് കാറ്റാടി വൈദ്യുതി വാങ്ങുന്നത് . കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്തും കരാറിലേർപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സ്റ്റേറ്റ് ഫൈനാൻസസ് സ്റ്റഡി ഓഫ് ബഡ്ജറ്റ് എന്ന റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തിൽ 2019-20 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമാണ്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 33.1 ശതമാനവും പഞ്ചാബിൽ 40.3 ശതമാനമാണ്. ഉത്തർപ്രദേശിൽ 34 ശതമാനവും പശ്ചിമബംഗാളിൽ 37.1 ഉം ബിഹാറിൽ 31.9 ശതമാനവുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്‍റെ ഏത് നല്ല പ്രവര്‍ത്തിയേയും വക്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അതിജീവന ശ്രമങ്ങൾക്ക് പോലും തുരങ്കം വച്ചു. സര്‍ക്കാര്‍ ഓരോ വര്‍ഷവും പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായാണ് ജനങ്ങൾക്ക് മുന്നിൽ നിന്നത്.
ഇത് കേരള ചരിത്രത്തിൽ തന്നെ പുതുമയാര്‍ന്നതാണ്. പരിമിതികൾക്ക് അകത്തു നിന്നും സംസ്ഥാന താൽപര്യങ്ങളെല്ലാം നിറവേറ്റി. കേരളം മാറാൻ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് സഹിക്കാൻ കഴിയുന്നതല്ല ഇടതുമുന്നണിയുടെ മുന്നേറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha