Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു ; 2011-16 ലെ വികസനങ്ങൾ എണ്ണി പറഞ്ഞ് ഉമ്മൻ‌ചാണ്ടി

04 APRIL 2021 01:51 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വികസനവും ക്ഷേമവും സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളിയെ ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി. ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനവും താരതമ്യം ചെയ്യട്ടെ എന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വെല്ലുവിളി.

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് തലക്കെട്ടിലുള്ള ഉമ്മന്‍ചാണ്ടിയുടെ കുറിപ്പില്‍ വിവിധ ക്ഷേമ പെന്‍ഷനുകളിലടക്കമുള്ള സര്‍ക്കാരുകളുടെ താരതമ്യമാണ് വ്യക്തമാക്കിയിരിക്കുന്നത്.

"അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്ബുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു.

ഈ കഴിഞ്ഞ അഞ്ചു വര്‍ഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്ബോള്‍ കുമിളപോലെ പൊട്ടും," എന്നും ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്ബുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വര്‍ഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്ബോള്‍ കുമിളപോലെ പൊട്ടും.

1. ക്ഷേമപെന്‍ഷന്‍
യുഡിഎഫ്
-----
800 രൂപ മുതല്‍ 1500 രൂപ വരെ നല്‍കി. മുന്‍സര്‍ക്കാര്‍ 14 ലക്ഷം പേര്‍ക്ക് നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അത് 3000 രൂപയാക്കും. ശമ്ബള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.
എല്‍ഡിഎഫ്
------
1000 മുതല്‍ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സിപിഎം മുടക്കി. ഇരട്ടപെന്‍ഷന്‍ അവസാനിപ്പിച്ച്‌ സാമൂഹ്യക്ഷേമപെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എല്‍ഡിഎഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നല്കിയത്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.
2. സൗജന്യ അരി
യുഡിഎഫ്
-----
യുഡിഎഫ് എപിഎല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എപിഎല്‍കാര്‍ക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.
എല്‍ഡിഎഫ്
------
സൗജന്യ അരി നിര്‍ത്തലാക്കി. ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.
3. മെഡിക്കല്‍ കോളജ്
യുഡിഎഫ്
-----
40 വര്‍ഷമായി 5 മെഡിക്കല്‍ കോളജുകളുണ്ടായിരുന്നത് യുഡിഎഫ് 8 ആക്കി വര്‍ധിപ്പിച്ചു. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു, പക്ഷെ ഇടതു സര്‍ക്കാര്‍ അവ നിര്‍ത്തലാക്കി. 30 വര്‍ഷത്തിനുശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്റല്‍ കോളജുകള്‍ തുടങ്ങി.
എല്‍ഡിഎഫ്
------
യുഡിഎഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. കേരളത്തിന് പ്രതിവര്‍ഷം 500 എംബിബിഎസ് സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു. മെഡിക്കല്‍ സ്വാശ്രയഫീസ് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.
4. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍
യുഡിഎഫ്. -652
എല്‍ഡിഎഫ് - 391
5. കാരുണ്യ പദ്ധതി
യുഡിഎഫ്
-----
കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കി.
എല്‍ഡിഎഫ്
------
എല്‍ഡിഎഫ് കാരുണ്യ പദ്ധതി ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.
6. ആരോഗ്യകിരണം
യുഡിഎഫ്
-----
ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക സുരക്ഷാമിഷന്‍ മുഖേന ധനസഹായം.
എല്‍ഡിഎഫ്
------
ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക് 13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും നല്കുന്ന ധനസഹായം നിലച്ചു.
7. മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി
യുഡിഎഫ് - 683
എല്‍ഡിഎഫ് - 269
8. വന്‍കിട പദ്ധതികള്‍
യുഡിഎഫ്
-----
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി.
വിഴിഞ്ഞം പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു.
സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു.
സ്പീഡ് റെയിലിനു പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.
എല്‍ഡിഎഫ്
------
യുഡിഎഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല.
വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു.
സ്മാര്‍ട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല.
ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍.
9. രാഷ്ട്രീയകൊലപാതകം
യുഡിഎഫ്
-----
പതിനൊന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍.
എല്‍ഡിഎഫ്
------
38 രാഷ്ട്രീയകൊലപാതകങ്ങള്‍. 6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.
10. പിഎസ് സി നിയമനം
യുഡിഎഫ്
-----
1,76,547 നിയമനങ്ങള്‍. ഇതില്‍ പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.
എല്‍ഡിഎഫ്
------
പിഎസ് സി അഡൈ്വസ് - 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പിഎസ് സി പരീക്ഷയില്‍ കോപ്പിയടിയും നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.
11. റബര്‍ സബ്‌സിഡി
യുഡിഎഫ്
-----
റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.
എല്‍ഡിഎഫ്
------
2021 ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി. ഇനി താങ്ങുവില 250 രൂപ.
12. ബൈപാസുകള്‍
യുഡിഎഫ്
-----
കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നല്കി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ്
------
2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.
13. പാലങ്ങള്‍
യുഡിഎഫ്
-----
1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
എല്‍ഡിഎഫ്
------
ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി
14. എല്ലാവര്‍ക്കും പാര്‍പ്പിടം
യുഡിഎഫ് - 4.4 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
എല്‍ഡിഎഫ് - 2.5 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
15. ജനസമ്ബര്‍ക്കം
യുഡിഎഫ്
-----
മൂന്നു ജനസമ്ബര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്ബര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.
എല്‍ഡിഎഫ്
------
ജനസമ്ബര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും ഉപരോധിച്ചു. ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച്‌ താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.
16. പട്ടയവിതരണം
യുഡിഎഫ് 1.79 ലക്ഷം
എല്‍ഡിഎഫ് 1.76 ലക്ഷം
17. ശബരിമല
യുഡിഎഫ്
-----
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്ബിന് നല്കി.
എല്‍ഡിഎഫ്
------
യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.
18. പൊതുമേഖലാ സ്ഥാപനങ്ങള്‍
യുഡിഎഫ്
-----
യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം
എല്‍ഡിഎഫ്
------
പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.
19. പ്രവാസകാര്യം
യുഡിഎഫ്
-----
ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.
എല്‍ഡിഎഫ്
------
കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.
20. പൊതുകടം
യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എല്‍ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയര്‍ത്തി. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.
21. സാമ്ബത്തിക വളര്‍ച്ചാ നിരക്ക്
യുഡിഎഫ്
-----
5 വര്‍ഷം 2011-16
ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %
എല്‍ഡിഎഫ്
------
5 വര്‍ഷം 2016- 21
ശരാശരി വളര്‍ച്ചാ നിരക്ക് 5.28%

എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ സ്വന്തമായി അവകാശപ്പെടാന്‍ ഒരു വന്‍കിട പദ്ധതി പോലുമില്ലാതെ യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങാൻ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (10 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (19 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (54 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (6 hours ago)

Malayali Vartha Recommends