Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഞ്ഞടിച്ച് എ. കെ. ആൻ്റണി.... ഇടത് പക്ഷ വോട്ടർമാരും കോൺ​ഗ്രസിന് വോട്ട് ചെയ്യും...

04 APRIL 2021 01:28 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം വീണ്ടും ചർച്ചാ വിഷയമാക്കാൻ പ്രധാനമന്ത്രിക്ക് എങ്ങനെ ധൈര്യം വന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമനിർമ്മാണം വാഗ്ദാനം ചെയ്തതാണെന്നും അത് നടപ്പാക്കാതെയാണ് ഇവിടെ വന്ന് ശരണം വിളിച്ചതെന്നുമാണ് ആൻ്റണി പറഞ്ഞത്. സംസ്ഥാനത്ത് ഇക്കുറി യുഡിഎഫ് ഉറപ്പായും അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രിക്ക് കേരളത്തിലെ വോട്ടർമാർ ചുട്ടമറുപടി കൊടുക്കുമെന്നും ആൻ്റണി താക്കീത് നൽകി.

തുടർ ഭരണം ഉണ്ടായി ആ ഭരണത്തിൽ കൂടി ഇടത് പക്ഷ പാർട്ടികൾ കേരളത്തിൽ നാശോന്മുഖമാതാരിക്കാൻ വേണ്ടി, അവരും യുഡിഎഫിന് വോട്ട് ചെയ്യും ആൻ്റണി പറയുന്നു. അവസാന റൗണ്ടിലെ ചിത്രം വളരെ വ്യക്തമാണ്. ഇടത് പക്ഷം പ്രതിപക്ഷത്തിരിക്കേണ്ടി വരും. ഇടത് പ്രവർത്തകർ പോലും യുഡിഎഫ് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് എ. കെ. ആന്റണി സൂചിപ്പിക്കുന്നത്.

പ്രചാരണം അവസാനിക്കാറാകുമ്പോൾ യുഡ‍ിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നുമെന്ന് ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ഉള്ളത്. അണികൾ ജീവൻ മരണ പോരാട്ടത്തിന്റെ ആവേശത്തിലാണ് പ്രവർത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഒരു ഭാഗത്തും നിലയുറപ്പാക്കാതിരുന്ന നിഷ്പക്ഷ വോട്ടർമാരെല്ലാം തുടർഭരണം ഒഴിവാക്കാനായി വോട്ട് ചെയ്യുമെന്നും അതിന്റെ കൂടെ ഒരു പക്ഷം ഇടത് പക്ഷ വോട്ടർമാരും വോട്ട് ചെയ്യുമെന്നാണ് ആൻ്റണിയുടെ കരുതൽ.

സർവ്വേകൾ പോലും ഗണ്യമായ വിഭാഗം ആളുകൾ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറയുന്നത്. ആ നിഷ്പക്ഷ വോട്ടർമാർ ഇത് വരെയുള്ള എല്ലാ പ്രചരണം കേട്ട് തീരുമാനമെടുക്കാൻ കാത്തിരുന്നുവരാണ്. തുടർഭരണം കേരളത്തിന് വേണ്ടെന്നും അത് സംസ്ഥാനത്തിന് നാശമുണ്ടാക്കുമെന്നും അവർ മനസിലാക്കി കഴിഞ്ഞു.

അവർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് എ. കെ. ആൻ്റണി അവകാശപ്പെടുന്നതും. തുടർഭരണം കേരളത്തിൽ വേണ്ട, അത് കൊണ്ടാണ് പറയുന്നത് യുഡിഎഫിന്റെ വിജയം ഉറപ്പാണെന്ന് പറയുന്നത് ആൻ്റണി വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (21 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (25 minutes ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (39 minutes ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (7 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (7 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (7 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (10 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (10 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (10 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (11 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (11 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (11 hours ago)

Malayali Vartha Recommends