ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തു; ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കി, ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം വൈഗയുടേതല്ലെന്ന് റിപ്പോർട്ട്, കങ്ങരപ്പടിയിലെ 13-കാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഒഴിയുന്നില്ല

കങ്ങരപ്പടിയിലെ 13-കാരി വൈഗയുടെ മുങ്ങിമരണവും പിതാവ് സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതയുടെ കെട്ടുകൾ അഴിയുന്തോറും വീണ്ടും മുറുകുന്നതായുള്ള കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതായിരിക്കും. ഇത് വൈഗയുടേതല്ല എന്ന് പ്രാഥമിക പരിശോധനയില്‍കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് ഈ രക്തവും വൈഗയുടെ മാതാവിന്റെ രക്തവും ഉപയോഗിച്ച് ഡി.എന്‍.എ. പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പുഴയില്‍നിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങള്‍ കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനഴ്സ് ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഉടന്‍ തന്നെ തുടങ്ങുന്നതാണ്. അടുത്തയാഴ്ചയോടെ വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. ഇതിനുപിന്നാലെ സനുവിനായി തിരച്ചില്‍ നോട്ടീസും കഴിഞ്ഞദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു. സനു മോഹന്‍ പ്രതീക്ഷിക്കുന്നതിലും സൂക്ഷിക്കേണ്ട വ്യക്തിയാണെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ സനു മോഹന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി 12 ബാങ്കുകള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചുകഴിഞ്ഞു. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകള്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുക. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കിയതും ഇതോടൊപ്പം അന്വേഷിക്കുന്നതാണ്.
ഫ്ളാറ്റിനുള്ളില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പൊലീസിന് ലഭിച്ചിരുന്നു . കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സനു മോഹന്റെ സുഹൃത്തിനെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാളുടെ നാട്ടിലുള്ള ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും നടന്നു വരുകയാണ്.
അതേസമയം കോയമ്പത്തൂര്‍ വരെയെത്തിയ കാര്‍ പിന്നീട് എവിടെപ്പോയി? കാര്‍ ഓടിച്ചതു സനു മോഹന്‍ അല്ലെങ്കില്‍ പിന്നെയാര്? എന്ന ചോദ്യവും പൊലീസിനെ ആകെ സംശയത്തിലാഴ്ത്തുന്നു. കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍നിന്നു സനു മോഹനും മകള്‍ വൈഗയും അപ്രത്യക്ഷരാകുന്നത് കഴിഞ്ഞമാസം 21നായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ആക്കിയ ശേഷം സനു മോഹനും മകള്‍ വൈഗയും കാക്കനാടേക്കു മടങ്ങുകയായിരുന്നു.
ഇതിനുപിന്നാലെ 21ന് രാത്രി ഒന്‍പതരയോടെ വൈഗയെ, പുതപ്പില്‍ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹന്‍ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാര്‍ പുഴയില്‍നിന്നു വൈഗയുടെ മൃതദേഹം അധികൃതർ കണ്ടെത്തി. സനുമോഹനും മരിച്ചിട്ടുണ്ടാകാമെന്ന നിലയിലായിരുന്നു അന്വേഷണം തുടര്‍ന്നത്. പിന്നീട് സനു മോഹന്‍ രക്ഷപ്പെട്ടെന്നും മനസ്സിലായി. വൈഗയുടേതു മുങ്ങിമരണമാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കാണുവാൻ സാധിക്കുന്നത്. ആന്തരികാവയവ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ, കൂടുതല്‍ വ്യക്തതയുണ്ടാകുകയുള്ളു. വൈഗയുടേത് അപകട മരണമാണോ, സനു മോഹന്‍ ഉള്‍പ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
https://www.facebook.com/Malayalivartha