Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോക്കും തിരകളും ലുലുമാളില്‍ നിന്ന് കണ്ടെടുത്ത കേസിൽ ദുരൂഹത തുടരുന്നു... വൃദ്ധൻ നിരപരാധിയെന്ന് നി​ഗമനം...

04 APRIL 2021 01:38 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ ലുലുമാളില്‍ നിന്ന് തോക്കും തിരകളും കണ്ടെടുത്ത കേസില്‍ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്ത വൃദ്ധന് സംഭവുമായി ബന്ധമില്ലെന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടിള്ളത്. തോക്കും തിരകളും അടങ്ങിയ പൊതി മറ്റാരോ ട്രോളിയില്‍ ഉപേക്ഷിച്ചതാകാമെന്നും ഇതറിയാതെ വൃദ്ധന്‍ ട്രോളി ഉപയോഗിച്ചതാകാം എന്നുമാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

ഇന്നലെ ലുലുമാളിലെ താഴത്തെ നിലയിലെ ട്രോളിയില്‍ നിന്നാണ് തോക്കും തിരകളുമടങ്ങിയ പൊതി ജീവനക്കാരുടെ ശ്രദ്ധയിപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ട്രോളി അവസാനം ഉപയോഗിച്ചത് ഒരു വൃദ്ധനാണെന്ന് കണ്ടെത്തിയത്. രാത്രിയോടെ ആലുവയിലെ വസതിയില്‍ വെച്ചും തൃക്കാക്കര എസിപി ഓഫീസില്‍ വെച്ചും വൃദ്ധനെ വിശദമായി ചോദ്യം ചെയ്തിരുന്നു.

86 വയസ്സുകാരനായ ഇദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥാനായി വിരമിച്ചയാളാണ്. സംഭവുമായി യാതൊരു ബന്ധവുമില്ലന്ന് ഇദ്ദേഹം മൊഴി നല്‍കി. മക്കളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും വൃദ്ധനില്ലെന്ന് ഇതിനോടകം മനസ്സിലായിട്ടുണ്ട്. തുടര്‍ന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ പൊലീസ് വിട്ടയക്കുകയും ചെയ്തു.

വൃദ്ധന്‍ ട്രോളി ഉപയോഗിക്കുന്നതിന് മുമ്പ് തോക്കും തിരയും അടങ്ങിയ പൊതി ആരെങ്കിലും ട്രോളിയില്‍ ഉപേക്ഷിച്ചു പോയിരിക്കാമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ മാളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനുള്ള ശ്രമമാണോ എന്നും സംശയമുണ്ട്.

തോക്ക് ഉപയോഗശൂന്യമായതാണെന്ന് ബാലസ്റ്റിക് പരിശോധനയില്‍ മനസ്സിലായി. തോക്കിന്‍റെ ഐഡി നമ്പറില്‍ നിന്ന് ഉടമയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ലൈസന്‍സുള്ള തോക്കാണെങ്കില്‍ സര്‍ക്കാര് രേഖകളില്‍ നിന്ന് ഉടമയെകുറിച്ചുള്ള വിവരങ്ങല്‍ അറിയാൻ കഴിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (20 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (24 minutes ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (38 minutes ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (7 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (7 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (7 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (10 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (10 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (10 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (11 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (11 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (11 hours ago)

Malayali Vartha Recommends