റബർ കർഷകർക്ക് പാരയുമായി മാണി സി കാപ്പനും കോൺഗ്രസ്സും

കേരളാ കോൺഗ്രസിന്റെ പ്രവൃർത്തകരും അനുയായികളുമായ റബർ കർഷകരെ പണ്ട് തൊട്ട് കോൺഗ്രസ്സുകാർക്ക് കണ്ടു കൂടാ. പാലായിൽ പ്രത്യകിച്ചും. ഒരു ഘട്ടത്തിൽ റബറിന്റെ വില 240 രൂപ വിലയായി ഉയർന്നപ്പോൾ കേരളാ കോൺഗ്രസ്സ് പാർട്ടിക്കാരുടെ സാബത്തിക വളർച്ച കണ്ട് ഞെട്ടിയ കോൺഗ്രസ് നേതാക്കളായിരുന്നു ആസിയാൻ ഗാട്ട് കരാർ നിയമാനുശ്രതം നിലനിർത്താമായിരുന്ന 70% ഇറക്കുമതി ചുങ്കം 25% ആക്കി കുറച്ച് റബറിന്റെ വില 240 രൂപയിൽ നിന്നും 100 രൂപയാക്കിയത്.
വിസ്ക്കി , ബ്രാണ്ടി, റം, വോഡ്ക , ജിൻ, വൈൻ, തുടങ്ങിയ ലഹരി പാനീയങ്ങൾക്ക് പോലും ഇറക്കുമതി ഉദാരീകരണത്തിൽ നിന്നും ഒഴിവാക്കിയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും, ജോസഫ് വാഴക്കനുമൊക്കെ ഇടപെട്ടായിരുന്നു റബറിനെയും, കുരുമുളകിനെയും, തെയിലയയും, കാപ്പിയെയും സംരക്ഷിത പട്ടികയിൽ പെടുത്താതെ ഇറക്കുമതി ചുങ്കം 70% ൽ നിന്നും 20% ആക്കി കുറക്കുന്ന പട്ടികയിൽ പെടുത്തിയത്. അങ്ങനെയായിരുന്നു റബറിന്റെ വില 240 രൂപയിൽ നിന്ന് 100 രൂപയിലെക്ക് കൂപ്പുകുത്തിയത്.
സബന്നരായ കേരളാ കോൺഗ്രസുകാർ ദരിദ്രവാസികളായി. കോൺഗ്രസുകാർ ആർത്തു ചിരിച്ചു. പാലാക്കാർ അച്ചായന്മാർ മൂഞ്ചിയില്ലേ എന്നായിരുന്നു കോൺഗ്രസുകാർ. കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും. റബർ കർഷകരെ രക്ഷിക്കുവാൻ K.M മാണി വരട്ടെ എന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. റബറിന്റെ ഇറക്കുമതി ചുങ്കം 70% ആയി നിലനിർത്തിയിരുന്നെങ്കിൽ 125 രൂപ അന്താരാഷ്ട വിലയുണ്ടെങ്കിൽ കേരളത്തിൽ 250 രൂപ കിട്ടിയേനേ. ഇറക്കുമതി ചുങ്കം 25% ആക്കിയപ്പോൾ കേരളത്തിലെ റബർ വില 156 രൂപയിൽ കൂടുതൽ പോകില്ല.
അങ്ങനെ കോൺഗ്രസുകാരുടെ അസൂയ കേരള കോൺഗ്രസുകാരുടെ അടിത്തറ ഇളക്കി. സത്യത്തിൽ K M മാണിയും കോൺഗ്രസും തമ്മിലുള്ള കലഹം ബാർ കോഴക്കു മുമ്പേ ആഴത്തിൽ വേരൂന്നിയതാണ്. മലയോര കർഷകരുടെ പട്ടയ വിഷയവും കേരളാ കോൺഗ്രസ് - കോൺഗ്രസ് വൈരാഗ്യത്തിന്റെ മറ്റൊരു കാരണമാണ്. റബർ കൃഷിക്കാരുടെ മിശിഹാ പോലെ തന്നെ കുടിയേറ്റ മലയോര കർഷകരുടെയും മിശിഹായായിരുന്നു KM മാണി. കോൺഗ്രസ്സുകാർ പഠിച്ച പണി പയറ്റിയിട്ടും കോൺഗ്രസ് നേതാക്കൾക്ക് റബർ കർഷകരുടെയോ കുടിയേറ്റ മലയോര കർഷകരുടെയോ ഹൃദയത്തിൽ കയറിപ്പറ്റാൻ സാധിച്ചില്ല. KM മാണിക്കു ശേഷം ജോസ് K മാണി കൂടുതൽ ശക്തിയോടെ ആ സ്ഥാനമേറ്റെടുത്തത് കോൺഗ്രസ്സുകാരുടെ ഉറക്കം കെടുത്തി.
കോൺഗ്രസുകാർ കേന്ദ്രത്തിലെ സ്വാധീനം ചെലുത്തി റബർ വില 240 ൽ നിന്ന് 100 രൂപയാക്കി കുറച്ചപ്പോൾ കൗശലക്കാരനായ K M മാണി രഹസ്യമായി കരുക്കൾ നീക്കുകയായിരുന്നു. റബറിന് വില ഉയർത്താൻ 2011 - 16 കാലഘട്ടത്തിലെ UDF മന്ത്രിസഭയിൽ K M മാണി കൊണ്ടുവന്ന പല നിർദ്ദേശങ്ങളും ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സ് മന്ത്രിമാരും തള്ളി. അതിനിടെ ജോസ് K മാണിയുടെ ബുദ്ധിയിലുദിച്ചതായിരുന്നു ഇന്ന് റബർ കർഷകരുടെ അത്താണിയായ റബറിന് 150 രൂപ ഉറപ്പാക്കിയ റബർ വില സ്ഥിരതാ ബില്ല്.
അന്നത്തെ ധനകാര്യ സെക്രട്ടറി ഡോ. കെ.എസ് എബ്രഹാമും ജോസ് K മാണിയും സംയുക്തമായി വികസിപ്പിച്ച പദ്ധതി മന്ത്രിസഭയിൽ വെച്ചാൽ കോൺഗ്രസ്സ് മന്ത്രിമാർ എതിർക്കുമെന്നറിയാമായിരുന്ന K M മാണി ആ പദ്ധതി ബഡ്ജറ്റിന്റെ ഭാഗമാക്കി. ബഡ്ജറ്റ് നിർദ്ദേശങ്ങൾ ധനകാര്യ മന്ത്രിയുടെ സ്വകാര്യ അവകാശമാണ്. ബഡ്ജറ്റിന്റെ തലേ ദിവസം മുഖ്യമന്ത്രിയെ ഒന്ന് വായിച്ചു കേൾപ്പിക്കും അത്രമാത്രം. റബറിന്റെ 150 രൂപ പദ്ധതി അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസുകാർ KM മാണിയെ ബാർ കോഴയിൽ കുടുക്കി. എന്നാൽ എന്തു വന്നാലും താൻ അടുത്ത ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന വാശിയിലായിരുന്നു K M മാണി.
എന്താണ് കാരണമെന്ന് ആർക്കും മനസിലായില്ല. വാശി മറ്റൊന്നിനുമായിരുന്നില്ല ആർക്കുമറിയാത്ത റബറിന് 150 രൂപ ഉറപ്പിക്കുന്ന പദ്ധതി ബഡ്ജറ്റിലൂടെ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി എടുക്കണം. അതായിരുന്നു KM മാണിയുടെ ആഗ്രഹം. 2015-മാർച്ച് 13 - ന് KM മാണിയുടെ പതിമൂന്നാമത്തെ ബഡ്ജറ്റിൽ നിർദ്ദേശിച്ച റബറിന് 150 രൂപ ഉറപ്പാക്കിയ റബർ ഉൽപാദക ഉത്തേജന പദ്ധതിയാണ് കേരളത്തിലെ റബർ കർഷകർക്ക് രക്ഷയായത്. ഏറെ സംഭവ ബഹുലമായ ആ ബഡ്ജറ്റ് വായന റബർ 150 രൂപ പദ്ധതി വായിച്ചു തീർത്തതോടെ KM മാണി അവസാനിപ്പിച്ചു. അങ്ങനെ കേരളത്തിലെ റബർ കർഷകരുടെ മിശിഹാ ആയി മാറി KM മാണി. ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടും ജൂൺ മാസമായിട്ടും റബറിന് 150 രൂപ പദ്ധതി മാത്രം നടപ്പാക്കിയില്ല.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നു ഓരോ പ്രാവശ്യവും ഇടങ്കോലിട്ടിരുന്നത്. അവസാനം പദ്ധതി വിശദാംശങ്ങൾ മന്ത്രിസഭയിൽ എത്തേണ്ട ദിവസത്തിന്റെ തലേ ദിവസം 150 രൂപ പഠിക്കാൻ ഉമ്മൻ ചാണ്ടി ഒരു പതിനൊന്നംഗ സമിതിയെ നിയോഗിച്ച് പദ്ധതി നടപ്പാക്കൽ വീണ്ടും നീട്ടി വെച്ചു. അവസാനം റബർ 150 രൂപ പദ്ധതി ഒരു കോൺസ്- കേരള കോൺഗ്രസ് വടം വലിയായി മാറിയതോടെയാണ് കോൺഗ്രസ് നേതൃത്വം അയഞ്ഞത്. റബർ 150 രൂപ പദ്ധതി നടപ്പിലാക്കുവാൻ അന്നത്തെ കാഞ്ഞിരപ്പിള്ളി മെത്രാനായിരുന്ന അറക്കൽ പിതാവു വരെ ഇടപെട്ടു.
ആദ്യ ഘട്ടത്തിൽ പദ്ധതിയെ എതിർത്ത 11 അംഗ സമിതിയിൽ അംഗമായ PP സിറിയക്ക് പോലും അറക്കൽ പിതാവിന്റെ നിർദ്ദേശത്തെ തുടർന്നാണ് റബറിന് 150 രൂപ പദ്ധതിക്ക് അനുകൂല നിലപാടെടുത്തത്. അത് ചരിത്രം. ഇന്ന് KM മാണിയുടെയും ജോസ് K മാണിയുടെയും 150 രൂപ റബർ പദ്ധതി കർഷകരുടെ അത്താണിയായി മാറി. പദ്ധതി ആരംഭിച്ചത് UDF ആയിരുന്നെങ്കിലും LDF ഭരണത്തിലെത്തിയ ശേഷം KM മാണിയുടെ പ്രത്യക താൽപര്യപ്രകാരമായിരുന്നു പിണറായി വിജയൻ ആ പദ്ധതി തുടർന്നു വന്നത്.
2016 - 2020 ഭരണ കാലഘട്ടത്തിൽ LDF ഭരണത്തിൽ രണ്ടായിരത്തിലധികം കോടി രൂപയാണ് ഈ പദ്ധതിയിൽ റബർ കർഷകർക്ക് കിട്ടിയിരുന്നത്. ജോസ്. K. മാണി LDF-ൽ എത്തിയതോടെ റബർ താങ്ങുവില 150 രൂപയിൽ നിന്നും 170 രൂപയാക്കി. 2021 ലെ LDF പ്രകടനപത്രികയിൽ റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തി. കേരളാ കോൺഗ്രസ് M യു.ഡി. എഫ് ൽ നിന്നും LDF ൽ എത്തിയ ഈ നിർണ്ണായക തിരഞ്ഞെടുപ്പിൽ പാലായിലെ റബർ കർഷകർ ഒന്നടങ്കം ജോസ്.കെ. മാണിക്ക് വോട്ടുചെയ്യുമെന്ന മനസിലാക്കിയ UDF ആദ്യ ഘട്ടത്തിൽ മനോരമ ചാനലിനെ ഉപയോഗിച്ച് രാമപുരത്ത് വെച്ച് റബർ കർഷകരെ കൂട്ടായി നിർത്തി റബർ വിഷയത്തിൽ ജോസ്. K മാണിയെ താറടിക്കാൻ ശ്രമിച്ചെങ്കിലും അത് മനോരമ ചാനലിന് തന്നെ എതിരായി മാറി.
അങ്ങനെ വന്നപ്പോഴാണ് ജോസ് K മാണിയുടെ ഭാര്യ നിഷാ ജോണിന്റെ പേരിൽ റോയൽ മാർക്കറ്റിങ്ങ് എന്ന സ്ഥാപനത്തിലുണ്ടായ ഓഹരിയുടെ വിശദാംശങ്ങൾ ഈ തെരെഞ്ഞെടുപ്പിൽ മാണി. സി. കാപ്പൻ തിരഞ്ഞെടുപ്പു വിഷയമാക്കി മാറ്റിയത്. 2004- മുതൽ മത്സരിക്കുന്ന ജോസ് K മാണിയുടെ സത്യവാങ്ങ്മൂലത്തിൽ ഈ ഓഹരികളെ പറ്റി വിശദീകരിച്ചിരുന്നു.
ഈ തെരെഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉറപ്പാക്കിയ മാണി. സി. കാപ്പൻ ജോസ് K മാണിയുടെ സത്യവാങ്ങ്മൂലത്തിൽ തന്നെ തിരുത്തലുകൾ വരുത്തി വ്യാജരേഖയുണ്ടാക്കി, ഒരു പത്രത്തിൽ പ്രചരിപ്പിക്കുന്നതാണ് ഇപ്പോൾ പാലായിൽ വിവാദമായിരിക്കുന്നത്. ഇത് റബർ കർഷകരെ മൊത്തത്തിൽ മാണി.സി. കാപ്പന് എതിരാക്കി. സിന്തറ്റിക്ക് റബറിന്റെ ഇറക്കുമതിയാണ് കേരളത്തിലെ റബർ വിലയിടിവിന്റെ പ്രധാന കാരണമെന്നും ജോസ് K മാണിക്ക് സിന്തറ്റിക്ക് റബർ ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൽ ഷെയർ ഉണ്ടെന്നും ജോസ്. K മാണി സിന്തറ്റിക്ക് റബർ ഡീലറാണെന്നുമുള്ള വ്യാജ ആരോപണം ഉന്നയിച്ച് പത്രം ഇറക്കിയ മാണി സി കാപ്പൻ ഇന്ന് ഏറെ വിവാദത്തിൽ പെട്ടിരിക്കുകയാണ്.
റോയൽ മാർക്കറ്റിഗ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം ഇൻഡ്യയിൽ ഉൽപാദിപ്പിക്കുന്ന പോളിമർ കേരളത്തിലെ പ്ലാസ്റ്റിക് വ്യവസായികൾക്കും ഹോസ്, ഗ്ലൗസ് എന്നിവ ഉൽപാദിപ്പിക്കുന്ന ചെറുകിട വ്യവസായികൾക്കും മെറ്റീരിയൽസ് വിതരണം ചെയ്യുന്ന സ്ഥാപനം മാത്രമാണ്. അല്ലാതെ റോയൽ മാർക്കറ്റിഗ് സിന്തറിക്ക് റബർ ഇറക്കുമതി ചെയ്യുന്നില്ല ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് പോലുമില്ല എല്ലാവർക്കും അറിയാം. കേരളത്തിലെ റബർ കർഷകർ മുഴുവൻ സ്വാഭാവിക റബർ കൃഷി ച്ചെയ്യുന്നവരാണ്.
റബർ ഷീറ്റ്, റബർ പാല്, ഒട്ടു പാൽ എന്നിങ്ങനെയാണ് കേരളത്തിലെ റബർ കർഷകർ ഉൽപാദിപ്പിക്കുന്നത്. സ്വാഭാവിക റബ്ബർ പോലെ തന്നെ ടയർ നിർമ്മാണത്തിന് ആവശ്യമുള്ള മറ്റൊരു അസംസ്കൃത വസ്തുവാണ് സിന്തറ്റിക്ക് റബർ. സ്വാഭാവിക റബറിന് പകരമായി സിന്തറ്റിക്ക് റബറോ, സിന്തറ്റിക്ക് റബറിന് പകരമായി സ്വാഭാവിക റബറോ ഉപയോഗിക്കാനായില്ല. അതുകൊണ്ടു തന്നെ സിന്തറ്റിക്ക് റബറിന്റെ ഇറക്കുമതി കൊണ്ട് സ്വാഭാവിക റബറിന്റെ വില കുറയില്ല എന്നറിയാത്തവരല്ല പാലാക്കാര്.
റബർ വില കുറച്ചത് കോൺഗ്രസ് നയമാണെന്നിരിക്കെ അത് മറച്ചുപിടിക്കാനായിരുന്നു മാണി.സി. കാപ്പൻ ഈ വിവാദമുയർത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് പതിനൊന്നു ലക്ഷത്തി പന്തീരായിരത്തി ഇരുന്നൂറ്റിപത്ത് ടൺ സ്വാഭാവിക റബറും 6533965 ടൺ സിന്തറ്റിക്ക് റബറും വ്യവസായികൾ ഉപയോഗിക്കുന്നു. അതെ സമയം രാജ്യത്ത് ഉൽപാദിപ്പിക്കുന്ന സ്വാഭാവിക റബറ് 691000 ടൺ മാത്രമാണ്. സിന്തറ്റിക്ക് റബറിന്റെ ആഭ്യന്തര ഉൽപാദനം 331220 ടൺ ആണ്. മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള MRF അടക്കമുള്ള 60-ൽ താഴെ വരുന്ന വൻകിട ടയർ ഫാക്ടറി ഉടമകളാണ് 715765 ടൺ സ്വാഭാവിക റബറും 437756 ടൺ സിന്തറ്റിക്ക് റബറും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ റബർ വില നിയന്ത്രിക്കുന്നത് സിന്തറ്റിക്ക് റബർ ഉൽപാദകരല്ല സ്വാഭാവിക റബർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടയർ കബനികളാണ്.
രാജ്യത്ത് ആവശ്യമായ സ്വാഭാവിക റബറും സിന്തറ്റിക്ക് റബറും ഉൽപാദിപ്പിക്കാത്തതിനാൽ സ്വാഭാവിക റബറും സിന്തറ്റിക്ക് റബറും വ്യാപകമായി ഇറക്കുമതി ചെയ്യുന്നു. അവിടെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര മന്ത്രിസഭ മുൻകാലങ്ങളിൽ വാണിജ്യ കരാറുകളിൽ ഇറക്കുമതി ചുങ്കം കുറച്ച് കേരളത്തിലെ കർഷകരെ പട്ടിണിയിലാക്കിയത്. ഇതൊക്കെ വ്യക്തമായി അറിയാവുന്ന പാലായിലെ റബർ കർഷകർ മാണി.സി. കാപ്പന്റെ വ്യാജ വാർത്തക്കെതിരെ രംഗത്തുവന്നിരിക്കുന്നു.
https://www.facebook.com/Malayalivartha