ധനമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ‘4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമെന്ന് പറയുന്നു’

ധനമന്ത്രി ടി. എം തോമസ് ഐസകിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നാലായിരം കോടി കടമെടുത്തിട്ട് അയ്യായിരം കോടി മിച്ചമെന്നാണ് ധനമന്ത്രി പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന സർക്കാർ കടം വാങ്ങിയത് 22,000 കോടി രൂപയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
പരസ്പരം വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധനമന്ത്രി തോമസ് ഐസകും ഇന്നലെയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വാർത്താസമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ ഇത്തരമൊരു പരിഹാസ രൂപേണയുള്ള പ്രതികരണം നടന്നത്.
ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രിയും രംഗത്തെത്തി. രമേശ് ചെന്നിത്തലയ്ക്ക് ബജറ്റിന്റെ പ്രാഥമിക തത്ത്വം പോലും അറിയില്ലെന്നായിരുന്നു തോമസ് ഐസകിന്റെ വിമർശനം.
ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക് പറഞ്ഞിരുന്നു.
ഇതിനിടയിൽ തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോയെന്ന് ചെന്നിത്തല പറഞ്ഞു. കയറിന്റെ കാര്യത്തിലാണ് ഐസക്കിന് പി എച്ച് ഡി ഉള്ളതെന്നും, അതുകൊണ്ടാണ് അദ്ദേഹത്തിന് സീറ്റ് പോയതും. ഐസക്കാണ് യഥാർത്ഥ മാലിന്യമെന്നും തന്റെ പത്രസമ്മേളനത്തെ വിമർശിച്ച ഐസക്കിക്കിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന ഒരാള്‍ അയല്‍ക്കാരനില്‍ നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നുത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധന തത്ത്വശാസ്ത്രം തനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂവെന്നും ചെന്നിത്തല പറയുകയുണ്ടായി.
നിത്യചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്.
ഇങ്ങനെ കോടിക്കണക്കിന് രൂപ കടം എടുത്തതിനുശേഷം കയ്യിൽ ഇഷ്ടം പോലെ പണം ഉണ്ടെന്ന് ഐസക്ക് പറയുന്നു. ഇതിനെ ജനങ്ങൾ തമാശയായേ കാണുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.
https://www.facebook.com/Malayalivartha