Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഏറ്റവും കൂടുതൽ കേട്ട പരിഹാസവും കുറ്റപ്പെടുത്തലും, പലരും പിന്തിരിപ്പിച്ചു! എല്ലാം നേടാൻ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും ചെയ്തു; ഒടുവിൽ അത് സംഭവിക്കുന്നു പക്ഷെ…… ചാൻസ് 50%…

04 APRIL 2021 03:11 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് സീമാവിനീത്. ട്രാൻസ്ജെൻഡറും, സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുമായ സീമ സ്വന്തമായ നിലപാടുകളിലൂടെയും വ്ലോഗ്ഗർ എന്ന നിലയിലുമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോൾ വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് സീമ അറിയിച്ചിട്ടുണ്ടായിരുന്നു.

സീമ അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് നടി മാലാ പാർവതിയുടെ മകൻ അശ്ലീല ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലിലൂടെയായിരുന്നു. ഇപ്പോൾ പലപ്പോഴും താൻ ജീവിതത്തിൽ കേൾക്കേണ്ടി വന്ന പരിഹാസത്തിനു പരിഹാരം കാണേണ്ടി വന്നതിനെക്കുറിച്ച് പറയുകയാണ് സീമ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം സീമ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ജീവിതത്തിൽ കുട്ടിക്കാലം മുഴുവൻ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയിൽ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു. ഇതിനിടയിൽ പല വിധത്തിൽ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാൻ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട്.

പിന്നെ പിന്നെ ഒതുങ്ങി മാറി നിൽക്കാൻ മനസ്സ് അനുവദിക്കാത്ത തരത്തിൽ മനസ്സിനെ പാകപ്പെടുത്തി. ജീവിതത്തിൽ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു.

പക്ഷേ അതിനു ഒരുപാട് കടമ്പകൾ കടക്കണം ഒരുപാട് സർജ്ജറികൾ വേണ്ടി വരും ഒരുപാട് കാശ് അതിനായി വേണ്ടിവരും. എല്ലാത്തിനും ഉപരി എല്ലാം നേടാൻ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം. ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി.

സർജ്ജറികൾ ഓരോന്നായി ചെയ്തു. അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂർണ്ണതയിൽ എത്തി നിൽക്കാൻ ആയിരുന്നു. പലപ്പോഴും ശരീരം വലിയ വേദനകൾ നേരിട്ടപ്പോൾ ആ വേദനകൾ ഒന്നും സമൂഹത്തിൽ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനുമുന്നിൽ വേദനകളല്ലാതായി മാറി. ഏകദേശം ഒരു മൂന്നു വർഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സർജ്ജറി.

അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയിൽ രണ്ടാമത്തെ സർജ്ജറിയും. ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സർജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു. ഏറ്റവും കൂടുതലായി ഞാൻ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം 'സൗണ്ട് എന്താണ് ആണിനെ പോലെ എന്ന്', ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ വോയിസ്‌ സർജ്ജറി വോയിസ് ഫെമിനൈസേഷൻ സർജറി.

ചിലപ്പോൾ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാം ചാൻസ് 50% 50% ഉള്ള സർജ്ജറി. അടുത്തറിയുന്ന പലരോടും സംസാരിച്ചപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ ഉറച്ചു നിന്നു. എനിക്ക് ഇത് കൂടി ചെയ്തേ മതിയാവൂ. അവസാനം ഇതാ അതും സംഭവിച്ചു. ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു കൈത്താങ്ങായി. എന്നും എന്റെ നെഞ്ചിൽ ഉണ്ടാവും മരിക്കുവോളം അവരെ ഒക്കെ. നമ്മൾ പറയില്ലേ ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാവും എന്ന്.


ഒപ്പം ഉണ്ടായവർക്കൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സിൽ. ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ ഉള്ളതാണ്. ഇനിയും എന്റെ ജീവിതം ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും.. പ്രാർത്ഥിച്ച എല്ലാവരോടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (10 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (19 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (54 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (6 hours ago)

Malayali Vartha Recommends