Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈദ്യുതി വിവാദത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 'ചെന്നിത്തലക്ക് അസൂയ അല്ലാതെ മറ്റെന്ത് അസുഖമാണ്'

04 APRIL 2021 04:03 PM IST
മലയാളി വാര്‍ത്ത

അദാനിയുമായുള്ള വൈദ്യുത കരാര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.എം മണി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ യൂണിറ്റിന് 1.99 രൂപക്ക് വൈദ്യുതി ലഭ്യമാണ് എന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തിനാണ് മന്ത്രി മറുപടിയുമായെത്തിയത്.

രാജസ്ഥാന്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് സഹിതമാണ് എം.എം മണി ചെന്നിത്തലയ്ക്ക് മറുപടി നല്‍കിയത്.

 

 

രാജസ്ഥാനില്‍ സോളാര്‍ വൈദ്യുതിക്ക് യൂണിറ്റിന് 4.29 രൂപയും കാറ്റാടി വൈദ്യുതിക്ക് യൂണിറ്റിന് 5.02 രൂപയുമാണ് ഈടാക്കുന്നതെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

 

 

 

 

 

 

കേരളം യൂണിറ്റിന് 2.80 രൂപക്കും 2.83 രൂപക്കും കാറ്റാടി വൈദ്യുതി വാങ്ങിയെന്ന് പറഞ്ഞ് കയറുപൊട്ടിക്കും മുന്‍പ് ഹൈക്കമാന്റിനോട് പറഞ്ഞ് രാജസ്ഥാനില്‍ കാര്യങ്ങള്‍ നേരെയാക്കു എന്നും എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ യൂണിറ്റിന് 1.99 രൂപക്ക് വൈദ്യുതി. അതായിരുന്നു പ്രതിപക്ഷ നേതാവിന്റെ തുറുപ്പ് ചീട്ട്. ഇതോടൊപ്പം കൊടുത്തിട്ടുള്ളത് രാജസ്ഥാന്‍ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവാണ്. 2019-20 വര്‍ഷത്തെ താരീഫ് ഉത്തരവ്. 2008 പേജുള്ള ഉത്തരവാണ്.

 

 

 

 

 

 

ഇവിടെ ഒന്നാം പേജും. പുന:രുപയോഗ വൈദ്യുതിക്ക് നല്‍കുന്ന നിരക്കുകളുള്ള അവസാന പേജുമേ ഇടുന്നുള്ളൂ. ഈ ഉത്തരവ് ആര്‍ക്കും കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.

ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി ജനങ്ങള്‍ക്കെത്തിക്കുന്ന കേരളത്തോട് ഇത്ര വിരോധം തോന്നാന്‍ ചെന്നിത്തലക്ക് അസൂയ അല്ലാതെ മറ്റെന്തസുഖമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി  (9 minutes ago)

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (41 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (45 minutes ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (59 minutes ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (7 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (7 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (7 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (7 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (10 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (10 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (10 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (11 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (11 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (11 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (11 hours ago)

Malayali Vartha Recommends