Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോ കൊറോണ ഗോ.....റോഡിലിറങ്ങിയതിന് വൃദ്ധന്മാരെ പൊതുനിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച പോലീസ് യജമാനൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ.... പരസ്യപ്രചാരണത്തിനെതിരെ പരിഹാസവുമായി സംവിധായകന്‍ ഡോ. ബിജു

04 APRIL 2021 09:43 PM IST
മലയാളി വാര്‍ത്ത

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്‍റെ സമാപനം തെരുവില്‍ ആഘോഷിച്ചതിനെ പരിഹസിച്ച്‌ സംവിധായകന്‍ ഡോ. ബിജു. റോഡ് ഷോ എന്ന ഓമനപ്പേരില്‍ കൊട്ടിക്കലാശത്തേക്കാള്‍ ആള്‍ക്കൂട്ടത്തോടെയുള്ള ആഘോഷമാണ് നടന്നതെന്ന് ഡോ. ബിജു ചൂണ്ടിക്കാട്ടുന്നു. പ്രചാരണ സമയം വൈകീട്ട് ഏഴ് വരെയാക്കിയപ്പോള്‍ ആഘോഷിക്കാന്‍ മണിക്കൂര്‍ കൂടി എക്സ്ട്രാ കിട്ടി.

റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതുനിരത്തില്‍ പരസ്യമായി ഏത്തമിടുവിച്ച ഒരു പൊലീസ് യജമാനന്‍ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേയെന്നും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊറോണയുടെ കൊട്ടിപ്പൂരം....
റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പോലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ....
കാറിൽ ചെറിയ കൂളിംഗ് എഫക്ട് ഗ്ളാസ്സുകൾ ഒട്ടിച്ചതിനും ബൈക്കിലും കാറിലും ഒക്കെ എംബ്ലങ്ങൾ പതിച്ചതിനും റോഡിൽ തടഞ്ഞു നിർത്തി ഫൈൻ ഈടാക്കിയ മോട്ടോർ വാഹന വകുപ്പും പോലീസും ഒക്കെ ഇപ്പോഴും ഈ നാട്ടിൽ തന്നെ ഉണ്ടാകുമല്ലോ . രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും മൊത്തമായി പുതപ്പിച്ച വാഹനങ്ങൾ കണ്ടപ്പോൾ അവരെ ഒക്കെ വെറുതെ ഓർത്തു പോയി...നിയമം അല്ലെങ്കിലും സാധാരണക്കാരന് മാത്രം ആണല്ലോ ബാധകം..
കൊട്ടിക്കലാശം ഇല്ലാത്തത് കൊണ്ട് പ്രചാരണ സമയം 6 മണി എന്നത് 7 മണി വരെ ആക്കി എന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ....ഫലമോ റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെ ആഘോഷിക്കാൻ ഒരു മണിക്കൂർ കൂടി എക്സ്ട്രാ കിട്ടി. ..
അപ്പോൾ ശരി.....
ഗോ കൊറോണ ഗോ......
ഇനി ത്രിശൂർ പൂരത്തിനു കാണാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി  (9 minutes ago)

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (41 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (45 minutes ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (59 minutes ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (7 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (7 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (7 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (7 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (10 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (10 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (10 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (11 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (11 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (11 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (11 hours ago)

Malayali Vartha Recommends