മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക; പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാതിരിക്കുക; വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് തുടങ്ങുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാര്‍ത്ഥികള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. അവർക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്.
പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ് ;
· യാത്രാവേളയിലും പരീക്ഷാ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
· പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
· മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
· പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാതിരിക്കുക
.
· പരീക്ഷയ്ക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹിക അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
· ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക
ഈ വര്‍ഷം 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ നടക്കുക.
കോവിഡ് പശ്ചാത്തലത്തില്‍ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
പരീക്ഷക്ക് ഹാജരാവുന്ന കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ക്ലാസ്സ്മുറികള്‍ സജ്ജീകരിക്കണം. പോസിറ്റീവ് ആയ കുട്ടികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ്ഷില്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.
കോവിഡ് പോസറ്റീവ് ആയ കുട്ടികളുടെ പരീക്ഷമേല്‍നോട്ടം വഹിക്കുന്ന ഇന്‍വിജിലേറ്റര്‍ നിര്‍ബന്ധമായും പി. പി. ഇകിറ്റ്ധരിക്കണം. പോസിറ്റീവ് ആയ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനും പോകാനും എല്ലാവരും ഉപയോഗിക്കുന്നപ്രവേശന കവാടം അല്ലാത്ത വഴി ഉപയോഗിക്കണം.
കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ രോഗം സ്ഥിരീകരിച്ച് പത്ത് ദിവസം കഴിഞ്ഞ് മാത്രമാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടതെന്നും ഡി എം ഒ പറഞ്ഞു.
https://www.facebook.com/Malayalivartha