തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും; എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരള കോണ്‍ഗ്രസ് എം ഇപ്പോഴും ഇടതു മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു പരാമര്‍ശവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് . തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും. എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരും. അത് ആരൊക്കെയാണെന്ന് ഇപ്പോള്‍ ചോദിക്കരുത്. സമയമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. വിസ്മയം എന്നത് നേരത്തെ പറഞ്ഞാല്‍ വിസ്മയം ആകുമോ? അത് വരുമ്പോള്‍ അറിഞ്ഞാല്‍ മതി. വിരലില്‍ എണ്ണാവുന്ന ദിവസം കാത്തിരുന്നാല്‍ ആ വിസ്മയം എന്താണെന്ന് മനസിലാകും.
സര്‍ക്കാര്‍ ചെലവിലാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? അദ്ദേഹം ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പിണറായി വിജയനെന്ന് വരുത്തിതീര്‍ക്കുന്ന നാണംകെട്ട പരിപാടി കേരളത്തില്‍ ആരും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. എല്ലാ ചോദ്യങ്ങള്‍ക്കും കുട്ടികളെ കൊണ്ട് പിണറായി വിജയന്‍ എന്ന ഉത്തരം പറയിപ്പിക്കുകയാണ്. സര്‍ക്കാര്‍ ചെലവിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ഈ നാണംകെട്ട പരിപാടി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി നാണക്കേടായി മാറും. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്.
കേരളത്തിന് തന്നെ ഇത് നാണക്കേടാണ്. കേരളത്തിന് അപമാനകരമായ ഈ പരിപാടി അവസാനിപ്പിക്കണം. സി.പി.എം വോളന്റിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ പോകുന്ന പരിപാടിയും അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്വന്തം കാശെടുത്ത് ചെയ്താല്‍ മതി. നിങ്ങള്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലും ഞങ്ങള്‍ക്ക് വിരോധമില്ല. സര്‍ക്കാരിന്റെ കാശെടുത്ത് ഈ പണി ചെയ്യരുത്. സര്‍ക്കാരിന്റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത് ചെയ്യുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഏതറ്റം വരെയും നിയമയുദ്ധം നടത്തി, സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha
























