ഡോളറിനെതിരെ തിരിച്ചുകയറി രൂപ... വ്യാപാരത്തിന്റെ തുടക്കത്തില്‍ 11 പൈസയുടെ നേട്ടം, ഓഹരി വിപണി നഷ്ടത്തിൽ

ഡോളറിനെതിരെ തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 11 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 90.12 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണവില കുറഞ്ഞതും അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് ഗുണമായത്. ഇന്നലെ ആറു പൈസയുടെ നഷ്ടത്തോടെ 90.23 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.
ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ 0.47 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 150ലധികം പോയിന്റ് താഴ്ന്നു.
നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി. എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ ഓഹരികളാണ് നഷ്ടം നേരിടുന്നത്.
"
https://www.facebook.com/Malayalivartha



























