Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി; ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

14 JANUARY 2026 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (എം)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോഷത്തോടെ പഠിക്കാം” എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും രക്ഷിക്കാന്‍ സിപിഎം തെരുവില്‍ ഉടന്‍ പ്രക്ഷോഭം തുടങ്ങും

ജോസ് കെ മാണിയുടെ പാര്‍ട്ടി ഇടതുമുന്നണിയുടെ ഭാഗമാണെന്നാണ് അവര്‍ തന്നെ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവര്‍ ആ മുന്നണി വിടുമ്പോഴോ താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോഴോ മാത്രമേ ചര്‍ച്ചക്ക് പ്രസക്തിയുള്ളു, ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. അല്ലെങ്കില്‍ അവർ പറയണം ഞങ്ങള്‍ക്ക് താല്പര്യമുണ്ട് എന്ന് അല്ലാത്തിടത്തോളം കാലം ഒരു ചര്‍ച്ചയ്ക്ക് എന്ത് പ്രസക്തിയാ ഉള്ളത്?

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി. അടുത്ത വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് 100 സീറ്റുകളില്‍ കൂടുതല്‍ നേടി അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് ഒരു സംശയവുമില്ല. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്. അത് മനസ്സിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു ..

അയിഷാ പോറ്റി പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. 'ഞാന്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന്. ഇനി അങ്ങനെയൊരു പാര്‍ട്ടിക്ക് എന്നെപ്പോലൊരാള്‍ക്ക് തുടരാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്. അത് വളരെ ഗൗരവമായ ഒരു വിഷയമല്ലേ അവര്‍ പറഞ്ഞത്? അവര്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നു. അവര്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ ആ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപചയങ്ങളെപ്പറ്റിയാണ് അവര്‍ പറഞ്ഞത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു ..

ഞങ്ങളെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുക എന്ന് പറയുന്നത് ഏതെങ്കിലും പാര്‍ട്ടിയെ ചാക്കിട്ട് പിടിക്കുക എന്നുള്ളതല്ല. അതിനകത്ത് എല്ലാ സമാനചിന്താഗതിക്കാരായ ജനങ്ങള്‍, മതേതര ജനാധിപത്യ വിശ്വാസികളായ വ്യക്തികള്‍ ഇവരുടെയെല്ലാം പിന്തുണ ആര്‍ജിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമൊക്കെ അത് ജനങ്ങള്‍ ഞങ്ങളോടൊപ്പം അണിനിരന്നു എന്നതാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു ..

വയനാട്ടില്‍ ആദ്യം സിപിഎം പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് വീടുവച്ചുകൊടുക്കില്ലന്നാണ്. ഇപ്പോള്‍ അതിനായി ഞങ്ങള്‍ പണം കൊടുത്തു സ്ഥലം വാങ്ങിച്ചപ്പോള്‍ പറയുന്നുആനത്താരയാണെന്ന്. അവിടെ കടുവയും പുലിയും ആനയുമൊക്കെ എല്ലായിടത്തൂടെയും നടന്നുപോകുന്ന സ്ഥലങ്ങളാണ്. വാസയോഗ്യമായ സ്ഥലം തന്നെയാണ് എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്. ഇനി ഞങ്ങള്‍ വീടും വെച്ച് കൊടുക്കും അവിടെ. അപ്പോള്‍ സിപിഎം നിരന്തരമായി നടത്തുന്ന നുണപ്രചരണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (10 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (17 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (23 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (46 minutes ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (15 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (15 hours ago)

Malayali Vartha Recommends